ആരാണ് മോണാലിസ? അവരുടെ രഹസ്യം എന്താണ്?

 

Who is monalisa?what is the mystery of them.

ആരാണ് മോണാലിസ? അവരുടെ രഹസ്യം എന്താണ്?

ഡാവിഞ്ചിയുടെ മൊണാലിസയെന്ന ചിരിക്കുന്നോ കരയുന്നോ എന്നറിയാത്ത ചിത്രം നമ്മളിൽ ഭൂരിഭാഗം പേരും കേട്ടിട്ടുണ്ടാകും.

ലിയനാർഡോ ഡാവിഞ്ചിയുടെ എക്കാലത്തെയും മികച്ച സൃഷ്ടികളിലൊന്നാണ് മൊണാലിസയും.മാത്രമല്ല നെപ്പോളിയന്റെ മുറിയിലായിരുന്നു ഈ ചിത്രത്തിന്റെ സ്ഥാനം.ഡാവിഞ്ചി വെറും പെയിന്റർ മാത്രമായിരുന്നില്ല ഒരു മികച്ച ഒരു എഞ്ചിനീയറും കൂടിയായിരുന്നു.

ആദ്യമായി ഡാവിഞ്ചിയാണ് ഒരു മുഖം മുഴുവനായും വരച്ചത്.അതുവരെയുള്ള ചിത്രകാരന്മാരെല്ലാം വരക്കുന്നയാളുടെ ഒരു ഭാഗം മാത്രമേ വരച്ചിരുന്നുള്ളൂ. മാത്രമല്ല മൊണാലിസയിലാണ് ആദ്യമായി സുമാറ്റോ ടെക്നിക്ക് പരീക്ഷിച്ചതും.

സുമാറ്റോ ടെക്നിക്കെന്നാൽ ഒരു ഹാളിന്റെ ഏത് കോണിൽ നിന്ന് ആ ചിത്രത്തിലേക്ക് നോക്കിയാലും ആ ചിത്രത്തിലുള്ളയാൾ നമ്മളെ തന്നെ നോക്കുന്നതായി നമുക്ക് തോന്നിക്കുന്ന തരത്തിലുള്ള ടെക്നിക്കാണത്.ഇനി മൊണാലിസയാരായിരുന്നെന്ന് നമുക്ക് നോക്കാം.

മൊണാലിസ ഒരു രാജ്ഞിയായിരുന്നെന്ന് പറയപ്പെടുന്നുണ്ട്.എന്നാൽ അതിന് തെളിവൊന്നുമില്ല.മറ്റൊരഭിപ്രായം മൊണാലിസയൊരു വേശ്യയായിരുന്നു എന്നതാണ് അതിന് ചരിത്രകാരന്മാർ പറയുന്നത് അവരുടെ മുടി നോക്കിയിട്ടാണ്.അന്നത്തെ കാലത്ത് സാധാരണയായി സ്ത്രീകൾ മുടി പിന്നിലേക്ക് പിന്നിയിടുകയാണ് ചെയ്തിരുന്നത് എന്നാൽ വേശ്യകളുടെ മുടി മൊണാലിസയുടെത് പോലെ അഴിച്ചിട്ട നിലയിലായിരുന്നത്രേ.

വേറെ ചിലർ പറഞ്ഞത് അവരൊരു ഗർഭിണിയായിരുന്നെന്നാണ്.അതിനുള്ള കാരണം അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പു വരെയുള്ള കാലഘട്ടത്തിൽ ഗർഭിണികളായ സ്ത്രീകൾ കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നാണ്.

ചിത്രത്തിലെ മൊണാലിസയുടെ വസ്ത്രത്തിന്റെ നിറവും കറുപ്പ് തന്നേ.മറ്റൊരഭിപ്രായം അത് ഡാവിഞ്ചിയുടെ അസിസ്റ്റന്റായ സലൈ എന്നയാളുടെതാണെന്നാണ് ഡാവിഞ്ചിയുടെ അസിസ്റ്റന്റായിരുന്നു എന്നതും അയാൾക്ക് മൊണാലിസയുടെ അതേ ഛായയാണെന്നതുമാണ് ഇതിന് കാരണം പറഞ്ഞത്.

എന്നാലിനി പറയുന്നതാണിതിലേറെ രസകരം.ആ ചിത്രം ഡാവിഞ്ചിയുടെത് തന്നെയായിരുന്നെന്നാണ് ചില ചരിത്രകാരന്മാർ പറഞ്ഞത്.അദ്ദേഹത്തിന്റെ താടിയും മുടിയുമെല്ലാം പോയി ഒരു യുവാവായാൽ അദ്ദേഹത്തെ കാണാൻ മൊണാലിസയെപ്പോലിരിക്കുമെന്നാണ് അവർ പറഞ്ഞത്.എന്നാൽ ഏറ്റവും കൂടുതൽ പേർ പറഞ്ഞതും വിശ്വസനീയവുമായത് അഞ്ചു കുട്ടികളുടെ അമ്മയായ ലിസഗൊറാൾസിൻ എന്ന സ്ത്രീയാണ് മൊണാലിസ എന്ന ചിത്രത്തിന് മോഡലിനായി ഇരുന്നു കൊടുത്തതെന്നാണ്.

ഇന്നും മൊണാലിസ ചിരിക്കുകയാണോ കരയുകയാണോ എന്ന വിഷയത്തിൽ പോലും ശാസ്ത്രജ്ഞർ കൺഫ്യൂഷനടിച്ചിരിക്കുമ്പോൾ ഒന്നു മനസ്സിലാക്കാം ഇനിയുമൊരുപാട് കാര്യങ്ങൾ ചുരുളഴിയാതെ മൊണാലിസയിൽ കിടക്കുന്നുണ്ട്.ഇത് വിൽക്കാനുദ്ദേശമില്ലെങ്കിലും 2017 ലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ

790 മില്യൺ ഡോളർ (5,159 കോടി രൂപ)യാണിതിന്റെ വില - 1962 ൽ വാങ്ങിയപ്പോൾ 100 മില്യൺ ഡോളർ ആയിരുന്നു (1962 ൽ 75 കോടി രൂപ). ഇന്നീ ചിത്രം പാരീസിലെ ലോറീ മ്യൂസിയത്തിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്.                         

✍️Afsal Klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI