ബി വൈ ഡി സീൽ ഇന്ത്യലേക്ക് | B Y D Seal in india |
ബി വൈ ഡി സീൽ ഇന്ത്യലേക്ക്
കാർ നിർമ്മാതാക്കളായ ബി വൈ ഡി അവരുടെ പുതിയ മോഡലായ സീൽ ഇന്ത്യയിൽ പുറത്തിറക്കുന്നു. ഇലക്ട്രിക് വാഹന ലോകത്തെ ഏറെ ശ്രദ്ധേയമാകുന്ന കാർ നിർമാതാക്കളാണ് ചൈനയിലെ ബി വൈ ഡി. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചരുകൾ നൽകുന്ന വാഹനങ്ങൾക്ക് ആരാധകർ ഏറി വരികയാണ്.
ഫ്രണ്ടിലെ പ്രത്യേകതകൾ
മനോഹരമായ സ്പോർട്ടി ഡിസൈനാണ് മുൻവശത്ത് നിന്നും കിട്ടുന്നത്. രണ്ട് “U” ചേരുന്ന പോലെയാണ് ഹെഡ് ലാമ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഡംബര കാറായ പോർഷ്യയോട് സാമീപ്യം പുലർത്തുന്ന സീലിൻ്റെ ഫ്രണ്ട് സൈഡ് എൽ ഇ ഡി സ്ട്രിപ്പ് ഇൻഡിക്കേട്ടർ വാഹനത്തിൻ്റെ ഇടുപ്പ് കൂട്ടുന്നുണ്ട്. മുൻവശത്തായി 360 ഡിഗ്രി ക്യാമറ, നൽകാൻ ബി വൈ ഡി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് .
ബി വൈ ഡി ബാഡ്ജ് പതിച്ച 55 ലിറ്റർ ബോണറ്റ് ബൂട്ട് സ്പെയിസ് കൂടുതൽ ലഗേജ് കപ്പാസിറ്റി നൽകുന്നു.
സൈഡ് വ്യൂ
ഫിനിഷോടു കൂടിയ സൈഡ് പ്രൊഫൈൽ ഏതൊരു കാർ പ്രേമിയുടെയും മനം കവരുന്നതാണ്.
സൈഡിൽ നൽകിയ കാർ ബാഡ്ജിങ് കാറിന് സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. സൈഡ് മിററിൽ വാട്ടർ ഡ്രോപ്പ് ഡിസൈനോടപ്പം 360 ഡിഗ്രി ക്യാമറ യൂണിറ്റും നന്നായിട്ടുണ്ട്. 18 ഇഞ്ച് മുതൽ വീൽ ബേസ് തിരഞ്ഞെടുക്കാനുള്ള ഒപ്പ്ഷൻ ഓരോ കസ്റ്റമറിനും സീൽ നൽകുന്നുണ്ട്.
സ്പോക്കി വീലിൽ കറുപ്പായതിനാൽ പുറത്തു നിന്നുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്നുണ്ട്. വെൻ്റിലേഷൻ,ഡിസ്ക് ബ്രേക്ക്, സസ്പെൻഷൻ കൂടാതെ 145 മില്ലി മീറ്റർ ഗ്രൗണ്ട് ക്ലിയറസും സീലിനെ നല്ലൊരു ഓപ്ഷനാക്കി മാറ്റുന്നു.
ബാറ്ററി നിർമ്മാതാക്കളായ ബി വൈ ഡി ലോകത്തിലെ തന്നെ വലിയ ബാറ്ററി മാർക്കറ്റായതു കൊണ്ടുതന്നെ ബ്ലേഡ് ബാറ്ററികളാണ് ഈ കാറിനും ഉപയോഗിച്ചിട്ടുള്ളത്. ഏറ്റവും പുതിയ ഇ പ്ലാറ്റ്ഫോമിലാണ് വാഹനത്തിൻ്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്.
0 മുതൽ 80% ചാർജ്ജാകാൻ വെറും 32 മിനുട്ട് മാത്രമേ ആവശ്യമായി വരുന്നുള്ളൂ. കമ്പനി അവകാശപ്പെടുന്നത് പ്രകാരം 15 മിനുട്ട് ചാർജ്ജിങ്ങിൽ 200 കി.മീ വരെ സഞ്ചരിക്കാമെന്നാണ്. ഡോർ ഹാൻഡിൽ റേഞ്ചറോവറുകളിൽ കണ്ടു ശീലിച്ച പോപ്പപ്പ് ഹാൻഡിലുകളാണ്. സൈഡ് വ്യുവിൽ സീൽ അതി ഗംഭീരമാണ്.
ബാക്കിലെ കാഴ്ചകൾ
ഡോട്ടുകളായി ക്രമീകരിച്ച മനോഹരമായ ടെയ്ൽ ലാമ്പ് യൂണിറ്റുകൾ വാഹനത്തിൻ്റെ ഭംഗി മികവുറ്റതാക്കുന്നു. ബി വൈ ഡി സീൽ എന്ന ബാഡ്ജിങ്ങും, ബി വൈ ഡി എന്ന് രേഖപ്പെടുത്തിയ ബാക്ക് ടോപ് ബാഡ്ജിങ്ങും വളരെ നന്നായിട്ടുണ്ട്.
ഡിഫ്യൂസറിൽ നൽകിയ പിയാനോ ബ്ലാക്ക് എലമെന്റുകൾ, ഇരുവശത്തായി നൽകിയിട്ടുള്ള കർട്ടൻ കർവ്ഡ് ഡിസൈൻ ക്യാമറ യൂണിറ്റുകളെല്ലാം ആധുനിക വാഹന സങ്കൽപ്പങ്ങളോട് കിടപിടിക്കുന്നതായി മാറുന്നു.
ക്യാമറ യൂണിറ്റിൻ്റെ തൊട്ടു മുകളിലായി നൽകിയിട്ടുള്ള ബട്ടൺ ഇലക്ട്രിക്കലായി ബൂട്ട് തുറക്കാനും, അടക്കാനും സഹായിക്കുന്നു. 400 ലിറ്റർ സ്പേസ്, അണ്ടർ സ്റ്റോറേജ് സ്പേസിങ്ങെല്ലാം വാഹനത്തിൻ്റെ അനന്തമായ സ്റ്റോറേജ് സ്പേസിനെ സൂചിപ്പിക്കുന്നു.
ഗുണ നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുന്നതിൽ ബി വൈ ഡി പൂർണ്ണമായി വിജയിച്ചിട്ടുണ്ടെന്ന് എന്ന് ഉറപ്പിച്ച് പറയാനാകും.
ഇൻ്റീരിയർ കാഴ്ച്ചകളിലെ സീൽ
വുഡൻ പ്ലാസ്റ്റിക്, ലെതർ മെറ്റെറിയൽ ഫിനിഷിങ്ങോടു കൂടിയ ഡോർ പാനലുകൾ ആഡംബര വാഹനങ്ങളോട് നിലവാരം പുലർത്തുന്നുണ്ട്. പ്രീമിയം സ്റ്റിയറിങ് വീലിലും ബി വൈ ഡി ബാഡ്ജിങ് നൽകിയിട്ടുണ്ട്.
കൂടെ ക്രൂയിസ് കൺട്രോൾ, അടാസ്, ലൈൻ കീപ് അസിസ്റ്റൻസ്, എമർജൻസി ബ്രേക്കിംഗ്, അടാപ്ടിവ് ക്രൂയിസ് കൺട്രോൾ, വോയിസ് കമ്മാൻ്റ് തുടങ്ങി ഒട്ടനവധി സാധ്യതകൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇൻസ്റുമെൻ്റ് ക്ലസ്റ്റർ ടച്ച് സ്ക്രീനിൽ നൽകിയത് കാറിൻ്റെ കിലോമീറ്റർ, മൈലേജ്, ചാർജ്ജ്, ഡ്രൈവ് മോഡുകളെല്ലാം സ്ക്രീനിൽ കാണിക്കുന്നത് ഡ്രൈവരുടെ സുഖകരമായ ഡ്രൈവിങ് എളുപ്പമാക്കുന്നു.
16.5 ഇഞ്ച് ഇൻഫോർടെയ്മൻ്റ് സിസ്റ്റത്തിൽ ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ക്ലൈമറ്റ് കൺട്രോൾ, എസി കൺട്രോൾ മുതലായവ സാധ്യമാണ്. ഒരേ സമയം രണ്ട് പേർക്ക് ഉപയോഗിക്കാൻ കഴിയുന്ന വയർലെസ്സ് ചാർജ്ജറുകൾ മികച്ച ഫീച്ചറായി തോന്നി.
വലിയ ഗ്ലാസ് റൂഫ് പാസഞ്ചർ സീറ്റിലേക്ക് കൂടുതലായി തള്ളി നിൽക്കുന്നത് നല്ല ഭംഗി നൽകുന്നു. കവേർഡ് ആയിട്ടുള്ള സ്പോർട്സ് സീറ്റുകളിൽ യാത്രാ സുഖം നൽകാനായി എ സി വെണ്ടിലേഷൻ നൽകിയിട്ടുണ്ട്. ഈ വാഹനത്തിൻ്റെ മുൻ നിര സീറ്റും ബേക്ക് സൈഡ് സീറ്റിങ്ങും തമ്മിൽ 50 റേഷ്യോയിൽ ക്രമീകരിച്ചത് യാത്ര പതിൻ മടങ്ങ് രസകരമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പിൻ സീറ്റിൽ എസി വെൻ്റും, സി ചാർജ്ജിങ് സൗകര്യവും, മൂന്ന് ഹെഡ്റെസ്റ്റുകളും, ആം റെസ്റ്റും ചേരുന്നതോടെ പിൻ സീറ്റ് ലക്ഷ്വറിയാകുന്നു.
53 ലക്ഷം വില വരുന്ന ബി വൈ ഡി സീലിൻ്റെ ടോപ് വേരിയൻ്റിൽ ഒരു തവണ ചാർജ്ജ് ചെയ്താൽ 580 കീ. മീ, പ്രീമിയം വേരിയൻ്റിൽ 650 കീ.മീ, ഡയനാമിക് വേരിയൻ്റിൽ 510 കീ. മീ എന്നിങ്ങനെയുള്ള ഗംഭീര പെർഫോമൻസ്സാണ് കാഴ്ച്ചവെക്കുന്നത്. ടെസ്ലയുമായി കോമ്പറ്റീഷനുള്ള ബി വൈ ഡി കാറുകൾ ഇന്ത്യയുടെ ഇലക്ട്രിക് മുഖമാവാൻ അധികം സമയം വേണ്ടി വരില്ല.
Murshid PGV
0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI