ആരാണ് മാർഷ്മാലോ?

Who is the marshmallow?


 ആരാണ് മാർഷ്മാലോ?

തന്റെ കഴിവു കൊണ്ട് ലോകപ്രശസ്തരായ ഒരുപാട് കലാകാരന്മാരെക്കുറിച്ച് നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്.

അങ്ങനെ പ്രശസ്തനായൊരു മ്യൂസിക് പ്രൊഡ്യൂസറാണ് മാർഷ്മെല്ലോ.മാർഷ്മെല്ലോ അമേരിക്കക്കാർക്കിടയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുള്ളൊരു  DJ  ആർട്ടിസ്റ്റാണ്.

വെറും ഇരുപത്തൊമ്പത് വയസ്സു കൊണ്ട് തന്നെ ലോകത്തെ മുഴുവൻ തന്റെ വിരലുകളുടെ മായാജാലത്തിനു കീഴിൽ കൊണ്ടു വന്ന മാർഷ്മെല്ലോയെക്കുറിച്ചാണ് ഇന്ന് ഞാൻ പറയുന്നത്. 

അദ്ദേഹത്തിന്റെ തലയിലദ്ദേഹം വെക്കുന്ന മാർഷ്മെല്ലോ ഷൈപ്പുള്ള ഹെൽമെറ്റ് കൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും മാർഷ്മെല്ലോയെന്ന് വിളിക്കാനുള്ള കാരണം.


എന്നാലദ്ദേഹത്തിന്റെ ശരിക്കുള്ള പേര് ക്രിസ്റ്റഫർ കോംസ്റ്റോക്കെന്നാണ്.1992ൽ മേയ് 19ന് ഫിലാഡെൽഫിയയിലെ പെൻസിൽ വാനിയയിലാണ് അദ്ദേഹം ജനിച്ചത്.അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈലോ ജീവിതത്തിലെ മറ്റു സംഭവങ്ങളോ അദ്ദേഹ പുറത്തു വിട്ടിട്ടില്ല.അദ്ദേഹത്തിന്റെ ഹെൽമെറ്റു പോലും അതിന്റെ ഭാഗമായിരുന്നു. ഹെൽമെറ്റു വെക്കുന്നതിന്റെ കാരണമദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിതാണ്:"ഞാൻ പ്രശസ്തി  ആഗ്രഹിക്കുന്നില്ല.അതു കൊണ്ടാണീ ഹെൽമെറ്റ് ധരിക്കുന്നതും.മറ്റുള്ളവർക്ക് പോസിറ്റീവ് ആയി വല്ലതും ചെയ്യാൻ ഞാനാഗ്രഹിക്കുന്നു". 

അദ്ദേഹത്തിന്റെ ഹെൽമറ്റ് വളരെയധികം ട്രെൻഡിങിൽ കയറിയത് കൊണ്ടു തന്നെ അതിന്റെ ഇപ്പോഴത്തെ വിലയെന്നു പറയുന്നത് 55000 അമേരിക്കൻ ഡോളറാണ്(39,81,653.50 Indian Rupee).അതിനുള്ളിൽ എയർകണ്ടീഷ്ണറും (a/c) എൽ ഇ ഡി(LED) ലൈറ്റുമുണ്ട്.അതിന്റെ ഭാരം വരുന്നത് 8 പൌണ്ടാണ്(3.629 kg).2017 നവംബറിൽ അദ്ദേഹത്തിന്റെ മുഖമദ്ദേഹം പ്രദർശിപ്പിക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ ആസ്ഥിയെന്നു പറയുന്നത് 40 millon US dollar(2,89,57,48,000.00 Indian Rupee) ആണ്.അദ്ദേഹത്തിന്റെ ആദ്യ ഗാനം wavez 2015 മാർച്ച് 3 ലാണ്  SoundCloud എന്ന് സോംഗ് പ്ലാറ്റ് ഫോമിൽ അദ്ദേഹം അപ്ലോഡ് ചെയ്യുന്നത്.

അതിന് ശേഷം മൂന്ന് വർഷം കഴിഞ്ഞ് സ്ക്രില്ലെക്സെന്ന(Skrillex) പ്രശസ്ത dj ആർട്ടിസ്റ്റ് "Find me" എന്ന മാർഷ്മെല്ലോയുടെ ട്രാക്ക് റീപോസ്റ്റ് ചെയ്യുന്നത്.അവിടെ നിന്നാണ് മാർഷ്മെല്ലോ ലോകത്തിന്റെ നെറുകെയിലേക്ക് നടന്നു കയറുന്നത്. "Joi time " എന്ന ട്രാക്ക് അദ്ദേഹത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചു. alone,silence,wolves,friends,happier എന്നീ മൾട്ടിപ്ലാറ്റിനം സർട്ടിഫിക്കറ്റിനർഹമമായിട്ടുണ്ട്..

✍️Afsal klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI