രാത്രി സിനിമാ പോസ്റ്ററൊട്ടിക്കാൻ പോക്കൊരു ഹരം തന്നെയാണ്. മൈദ കലക്കലും തേക്കലും മാത്രമേ ഒരു രസമില്ലാത്താത്തതൊള്ളൂ.
എല്ലാ പരിപാടിയും കഴിഞ്ഞിട്ട് പൈസയും വാങ്ങി അയമുട്ടിക്കാന്റെ തട്ടുകടേന്ന് ഫുഡുമടിച്ച് പിരിയും. ഇന്നും രമേഷൻ വന്ന് ഹോണടിച്ചപ്പോഴാണ് പോവാനുള്ള ഓർമ്മ വന്നത് അമ്മേ ഞാൻ പോയീന്നും പറഞ്ഞ് ഒരോട്ടം കൊടുത്തു.
പോസ്റ്റും മൈദയുമൊക്കെ അവൻ തന്നെയെടുത്തിട്ടുണ്ട്. എടാ.. മറ്റു ടീംസൊക്കെ എവിടെ? ബൈക്കിലേക്ക് ചാടിക്കയറുമ്പോ ചോദിച്ചു അവരങ്ങെത്തും നമുക്ക് പോയി മൈദ കുഴച്ചു വെക്കാം. അവിടെയെത്തിയപ്പോഴേക്ക് ബാക്കിയുള്ളവരൊക്കെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
വലിയ നീണ്ട മതിലാണ്. ഇത് നിറക്കണമെങ്കി തന്നെ മൂന്നാലാള് വേണം. അവര് മതിലിന്റെ ഭംഗിയാസ്വദിച്ചിരിഭംഗിയാസ്വദിച്ചിരിക്കുകയാണെന്നാ തോന്നുന്നത്.എടാ മാനം നോക്കി നിക്കുന്ന നേരം കൊണ്ട്... ആ മൈദയൊക്കെ ഒന്ന് കലക്കിക്കൂടെ. ഒന്ന് പോടാ അവിടന്ന്. ഇവിടെ നമ്മളിന്നലെ ഒട്ടിച്ച പോസ്റ്ററൊക്കെ ആരാ പറിച്ചിട്ടത് എന്നറിയാതെ നിക്കുമ്പോഴാണ് അവന്റെ മൈ.... ഞാൻ കൂടുതലൊന്നും പറയില്ലപറയുനിനില്ല.
അത് ശരിയാണല്ലോ. അതൊക്കെ എവിടെ? ഞാനും അതിപ്പോഴാ നോക്കുന്നേ..! ആ മതിലിന്റെ തനി നിറം എന്താണെന്ന് ഇന്ന് വരെ ആരും കണ്ടിട്ടില്ലായിരുന്നു. മുഴുവൻ സിനിമാ പോസ്റ്ററും സർക്കസ് പോസ്റ്ററും പാർട്ടി പോസ്റ്ററുമൊക്കെയാണ്.
ഇനി വല്ല സർക്കസുകാരോ പാർട്ടിക്കാരോ ആണോ...? സംശയം മറ്റുള്ളവരോട് പങ്കു വെച്ചു. എടാ പൊട്ടാ... അങ്ങനെങ്കിൽ അവരുടെ പോസ്റ്ററ് കാണേണ്ടതല്ലേ. അതുശരിയാണല്ലോ അല്ലേ... വരട്ടെ ഇന്ന് തന്നെ കാത്തിരുന്ന് പിടിക്കാം. ബിനു ആരോടെന്നില്ലാതെ പറഞ്ഞു. അന്ന് മതിലു മുഴുവൻ ഒട്ടിച്ച് കഴിഞ്ഞിട്ട് മരത്തിന് പിറകിൽ വടിയുമായി ഒളിച്ചു നിന്നു.
കുറേ നേരം കാത്തിരുന്നപ്പോ അത്രയും നേരം കടിച്ച കൊതുകുകളുടെ എണ്ണം കണ്ട് ബിനുവിനോട് പോകുവല്ലേന്ന് പറയാൻ നിന്നപ്പോഴേക്ക് അവൻ മിണ്ടാതിരിക്കാൻ പറഞ്ഞു. ആരോ പതുങ്ങി വരുന്നുണ്ട്. വടിയിൽ പിടിമുറുക്കി. ആ നിഴൽ വെളിച്ചത്തിലേക്ക് നീങ്ങിയപ്പോ കണ്ടു ഒരു പത്തു വയസ്സുകാരൻ പയ്യൻ. അവൻ മെല്ലെ മെല്ലെ എല്ലാം പറിക്കുകയാണ്.
ചുമരിൽ പറ്റിപ്പിടിച്ച മൈദ പോലും അവൻ വടിച്ചെടുക്കുകയാണ്. അവന്റെ പുറകിൽ ആരെങ്കിലുമുണ്ടോന്ന് നോക്ക് ബിനു പറഞ്ഞു. ആരുമില്ലെന്ന ഉറപ്പാക്കി അവന്റെ അടുത്തേക്ക് നടന്നു. ഡ്ഡാ... ബിനു അലറി.ആ അലർച്ച കേട്ട് ഞാൻ വരെ ഞെട്ടി. അവൻ ഞെട്ടിത്തിരിഞ്ഞു പോസ്റ്ററെല്ലാം താഴെവീണു.ആദ്യം പുളിച്ച രണ്ട് തെറിയായിരുന്നു.(അത് മാത്രം ഞാനെന്റെ വായനക്കാരിൽ നിന്നും മറച്ചു വെക്കുന്നു.മാപ്പ്) ആരെടാ നിന്നെ പറ
പിന്നെ രമേഷന്റെ വക ചെവി പൊന്നാക്കുന്ന കലാപരിപാടി. ആരാടാ നിന്നെ പറഞ്ഞു വിട്ടെ...സത്യം പറഞ്ഞോ ഇല്ലേൽ നീ നല്ല പോലെ വീട്ടീ പോവില്ല... ചെക്കൻ വേദന കൊണ്ട് പുളഞ്ഞു. ആരുമ്പറഞ്ഞിട്ടല്ലാ... ഇന്ന ബിടീ... അവൻ കരഞ്ഞു തേങ്ങിക്കരഞ്ഞു.
രമേഷൻ അയഞ്ഞു പിടി വിട്ടു. സത്യം പറ മോനെന്തിനാ ഈ പോസ്റ്ററൊക്കെ ചീന്തിയത്. അവൻ രമേഷനെയും ബിനുവിനെയും നോക്കി. ഇല്ല അവര് മോനെ ഒന്നും കാട്ടില്ല. പറ... ഞാനൊന്ന് മയത്തിൽ ഇടപെട്ടു. അവൻ തേങ്ങലോടെ പറയാൻ തുടങ്ങി.
പെരീല് ഒന്നൂല്യ. ഇമ്മാക്കും കുൽസൂക്കും പയ്ച്ചൂലെ. ഈ മാവോണ്ട് ഞാനപ്പം ചുട്ട്ട്ട് ഓര്ക്ക് കൊട്ക്കും. അവൻ കൈയിൽ പറ്റിപ്പിടിച്ച മൈദ പുരണ്ട കൈ കാണിച്ച് കൊണ്ട് പറഞ്ഞു. മോന്റെ ഉപ്പ എവിടെ. ഞാനവനെക്കുറിച്ച് കൂടുതലറിയാൻ വേണ്ടി ചോദിച്ചു. ഇപ്പ മര്ച്ച്... ഇമ്മ തൈലം തേച്ച് കെടാക്കാ... അപ്പൊ ഈ കുൽസു ആരാ... ന്റെ അഞ്ചത്തി... ഒരു മകന്റെ ഉത്തരവാദിത്ത്വത്തിന് മുമ്പിൽ എന്റെ തലകുനിഞ്ഞു.
എന്റെ പോക്കറ്റിൽ ആകെയുണ്ടായിരുന്ന നൂറ് രൂപയെടുത്ത് അവന് കൊടുത്തു. അവനത് വാങ്ങാൻ മടിച്ചു കൊണ്ട് പറഞ്ഞു. ഇക്ക് ഇത് മാണ്ട... അത് മതി... എന്ന് പറഞ്ഞു കൊണ്ട് അവൻ ഞങ്ങൾ മൈദ കലക്കിയ പാട്ടയിലേക്ക് കൈ ചൂണ്ടി.
അവൻക്ക് വയറു നിറയെ ഭക്ഷണം വാങ്ങിക്കൊടുത്തു. ബാക്കി വീട്ടിലോട്ടും കൊടുത്തയച്ചു.വേണ്ടെന്ന് പറഞ്ഞെങ്കിലും കുറച്ച് പൈസയും കൊടുത്തു. അതുമായി ചെവിയുഴിഞ്ഞ് കൊണ്ട് ഇരുളിൽ മറയുമ്പോ രമേഷ് പതിയെ മന്ത്രിച്ചു. പാവം. വേണ്ടാരുന്ന്.
പോട്ടെടാന്ന് പറഞ്ഞ് അവന്റെ പുറത്തു തട്ടി വീട്ടിലോട്ട് പോകുമ്പോഴും അവൻ മനസ്സീന്ന് പോകുന്നില്ലായിരുന്നു. അവിടെ, മനസ്സിന്റെ ഇരുളുകളിലെവിടെയൊക്കെയോ വേദന പടർത്തിക്കൊണ്ട് അവൻ കൈ ചൂണ്ടുന്നു. മങ്ങിയ ഏതോ കോണിലേക്ക്.
✍️Afsal klari
12 Comments
Uff ente ponnoooo......
ReplyDeleteAmbavam poliyannn aliyaaaa
Thanku thanku
Delete💯💯
ReplyDelete😍😍😍
Delete👍
ReplyDelete😍😍😍😍😍😍
DeleteGood
ReplyDeleteGood
ReplyDelete😍😍👍
ReplyDeleteSuper പോളി sanam
ReplyDeletePoli
ReplyDeleteKidu
ReplyDeleteReaders should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI