സിനിമയും സമൂഹവും


സിനിമയും സമൂഹവും

                        യുവതലമുറയുടെ ജീവിതത്തിൽ സിനിമയുടെ സ്വാധീനം അത്ര ചെറുതൊന്നുമല്ല... കാരണം സമൂഹം ഇനി എങ്ങനെ ജീവിക്കണം എന്ത് ധരിക്കണം ജീവിതരീതി എങ്ങനെയുള്ളതാകണം എന്നിവ നിയന്തിക്കുന്നതിൽ ഇന്നത്തെ കാലത്ത് സിനിമകൾക്ക് വലിയ പങ്ക് തന്നെയുണ്ട്... തന്നെയുമല്ല സമൂഹത്തെ ദുഷ്പ്രവർത്തനങ്ങളിലേക് നയിക്കുന്നതരത്തിലാണ് ഇന്നത്തെ സിനിമകളെല്ലാം നിർമ്മിക്കപ്പെടുന്നതും.

കാരണം സിനിമപ്രവർത്തകർ ലക്ഷ്യമിടുന്നത് സമൂഹ നന്മയോ, സമൂഹത്തിന്റെ ഗുണമോ അല്ല... സ്വന്തം വയറാണ് അവരുടെ ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം. സ്വന്തം ആസ്തി ഉയർത്തണം പ്രസിദ്ധിയാർജിക്കണം. ഇതിനെല്ലാം സിനിമ ഹിറ്റ്‌ ആകണം, അതിന് വേണ്ടി വിവാദങ്ങൾ സൃഷ്ടിക്കണം, വിവാതങ്ങളടങ്ങിയ എന്തിനും ഇന്ന് മാർക്കറ്റിങ് കൂടുതലാണല്ലോ... കുറച്ച് മുമ്പ് ഒരു പ്രമുകൻ റീച്ചിന് വേണ്ടി എന്നെ ഒന്ന് എയറിൽ കയറ്റണെ.. പ്ലീസ്‌.. എന്ന് ഇൻസ്റ്റാഗ്രാമിൽ വന്നു പറഞ്ഞതും സ്വന്തം കാര്യം വിജയിക്കാൻ.

അതു കൊണ്ട് തന്നെ ഈയടുത്തായി ഇറങ്ങുന്ന മിക്കവാറും സിനിമകളും വിവാദങ്ങൾക് ഇടം കൊടുക്കുന്നതായി കാണാറുണ്ട്... അതൊരു പക്ഷെ സിനിമക്കുള്ളിലല്ലെങ്കിൽ പുറത്ത് ഇന്റർവ്യൂവിലകാം...

എന്ത്തന്നെയായാലും സമൂഹനന്മയോ ഗുണമോ ലക്ഷ്യമിടുന്ന സിനിമകൾ എന്ത് കൊണ്ട് ഇറങ്ങുന്നില്ല...

ലഹരി ഉപയോഗം പാടില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന സിനിമകളിൽ എത്ര എണ്ണത്തിൽ ലഹരി ഉപയോഗിക്കാത്തവയുണ്ട്...? ഒന്ന് പോലും ഈ പട്ടികയിൽ ഉണ്ടാകാൻ ഇടയില്ല, ഉണ്ടെങ്കിൽ വിരളം. സിനിമ എന്ന ബസ്സിനെസ് അവസരത്തെ സമൂഹ നന്മക്കായി ഉപയോഗിച്ച്കൂടെ...

വേണം ഇതിലുമൊരു മാറ്റം.!

✍️ - © COPYRIGHT - KAALIKKUPPI


1 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI