മൊബൈൽ ഫോണെന്ന ഇലക്ട്രോണിക് പെറ്റ് | The electronic pet called mobile phone



മൊബൈൽ ഫോണെന്ന ഇലക്ട്രോണിക് പെറ്റ് 

മൊബൈൽ ഫോൺ നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെ വർത്തിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. പ്രധാനമായും കൊറോണക്കു ശേഷം,. 

ദിനം പ്രതി വിത്യസ്ത രീതിയിലുള്ള ഫോണുകൾ വിപണിയിലിറങ്ങിക്കൊണ്ടിരിക്കുകയാണ്. കൊച്ചു കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ ഇന്ന് സ്മാർട്ട് ഫോണുപയോഗിക്കുന്നുണ്ട്. പഴയ ജനറേഷനെല്ലാം ന്യൂ ജനറേഷനോട് വളരെ പെട്ടെന്ന് ഇണങ്ങുന്നതിൽ ഫോണിനും സോഷ്യൽ മീഡിയക്കും ചെറുതല്ലാത്ത പങ്കുണ്ട്. മാത്രമല്ല ഇന്നത്തെ ജനറേഷന്റെ സ്വഭാവം മുതൽ വസ്ത്രധാരണം വരെ നിയന്ത്രിക്കുന്നത് സോഷ്യൽ മീഡിയയാണെന്ന് നാം തിരിച്ചറിയാതെ പോകരുത്. 

ഫോണുകൾ മനുഷ്യന് വലിയ ഉപകാരിയാണെങ്കിലും വലിയ തോതിൽ ഉപദ്രവിക്കാനും അതിലൂടെയാകും. നാമെല്ലാവരും അതിന്റെ ഇരകളാണു താനും. നമ്മെക്കുറിച്ച് ഏറ്റവും കൂടുതൽ അറിയുന്നത് നമുക്കാണെന്ന് നാം പലപ്പോഴായി പറഞ്ഞിരുന്ന വാദങ്ങൾ സ്മാർട്ട് ഫോണിലെ എ ഐ കടന്നു വരവോടെ വെറും അധരവ്യായാമം മാത്രമായി കണക്കിലെടുക്കേണ്ട സ്ഥിതിയാണ്. ഇന്ന് നമ്മെക്കുറിച്ച് ഏറ്റവും കൂടുതൽ അറിയുക നമ്മുടെ കയ്യിലിരിക്കുന്ന ഫോണുകൾക്കായിരിക്കും. അതിന്റെ ചെറിയൊരുദാഹരണമാണ് ഒരു ഷർട്ട് വാങ്ങാനാഗ്രഹിച്ചാലുടൻ ആമസോണിൽ നിന്നോ ഫേസ്ബുക്കിൽ നിന്നോ വരുന്ന നോട്ടിഫിക്കേഷനുകൾ. അതൊരിക്കലും ടെലിപ്പതിയിലൂടെ  സംഭവിക്കുന്നതല്ല. നിങ്ങളുടെ ഓരോ സോഫ്റ്റ് വെയറും  നിങ്ങളെ ഒരു വലപോലെ പൊതിഞ്ഞു കൊണ്ടിരിക്കുകയാണ്. നാം കാണുന്ന വീഡിയോസും നാം നടത്തുന്ന ഓൺലൈൻ ഷോപ്പിംഗുകളും നമ്മുടെ വ്യക്തിത്വത്തെ അളക്കാനുള്ള അളവുകോലായി ഈ ആഗോള ഭീമന്മാർ തെരഞ്ഞെടുക്കും. എന്തിന് നമ്മുടെ ലൊക്കേഷൻ പോലും അവരുടെ കൈകളിൽ ഭദ്രമായിട്ടുണ്ട്. ഈ സെൽഫോൺ യുഗത്തിന്റെ ആന്തരികമായ ഭവിഷ്യത്താണിതെങ്കിലും ബാഹ്യമായ ഒരുപാട് പ്രശ്നങ്ങളും നമുക്ക് കാണാനാകും. കണ്ണിന്റെ കാഴ്ച ശക്തി കുറയുന്നത് മുതൽ വിഷാദം വരെ സംഭവിക്കാവുന്നതാണ്. ഇതിനു പുറമേ കൊച്ചു കുട്ടികളുടെ അമിത ഫോണുപയോഗം അഡിക്ഷനിലേക്കും സ്വഭാവ വൈകല്യം പോലോത്ത മറ്റു ഗുരുതര പ്രത്യാഘാതങ്ങളിലേക്കും നിങ്ങുമെന്നോർക്കണം. മനുഷ്യന്റെ അവിഭാജ്യ ഘടകമായി ഫോൺ മാറിയ കാലത്ത് ഉപയോഗം പൂർണ്ണമായി ഒഴിവാക്കുന്നത് ദുഷ്കരമായിരിക്കും. മിതമായ ഉപയോഗവും നിയന്ത്രണവുമാണ് ഇന്നത്തെ കാലത്ത് ഇതിനെല്ലാമുള്ള പോംവഴി.

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI