പ്ലാസ്റ്റിക്കില്ലാതെ ജീവിതം സാധ്യമോ ? | Is life possible without plastic?

 

പ്ലാസ്റ്റിക്കില്ലാതെ ജീവിതം സാധ്യമോ .......?

പ്ലാസ്റ്റിക്  സർവ്വവ്യാപിയാണ്, ഭക്ഷണപ്പൊതികൾ മുതൽ വസ്ത്ര നാരുകൾ വരെ നമ്മുടെ ജീവിതത്തിൽ  നിത്യോപയോഗ  സാന്നിധ്യമാണ്.അതിന്റെ ഉപകാരം അത്രമേൽ വലുതാണ്.എന്നാൽ  പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ സമുദ്രങ്ങളെ ഞെരുക്കുന്നു, വന്യജീവികൾക്ക് ഭീഷണിയാണ് , നമ്മുടെ തന്നെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. എന്നിരുന്നാലും പ്ലാസ്റ്റിക് മുക്ത ജീവിതം സാധ്യമാകുമോ ...? 

പ്ലാസ്റ്റിക് രഹിത ജീവിതം കൈവരിക്കുക എന്നത് ഇന്നത്തെ ലോകത്ത് സാധ്യമല്ല.കാരണം മെഡിക്കൽ ഉപകരണം  പോലും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെയും ഗുണത്തെയും ആശ്രയിക്കുന്നു. എന്നിരുന്നാലും, പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കും.

പ്രധാന ഭീഷണിയായ സ്ട്രോ,  കച്ചവടത്തിന് ഉപയോഗിക്കുന്ന കവറുകൾ തുടങ്ങിയ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൻ്റെ വ്യാപനത്തെ തടയിടുകയാണ് ആദ്യപടി. ഓല കൊണ്ടുള്ള സ്‌ട്രോകൾ, തുണി സഞ്ചികൾ തുടങ്ങിയ ഉപദ്രവകരമാകാത്ത ഇതര ഉത്പ്പന്നങ്ങൾ  ഉപയോഗിച്ചാൽ ഇവ എളുപ്പത്തിൽ മറികടക്കാൻ സാധിക്കും.


അതുപോലെ മറ്റൊരു പ്രധാന വെല്ലുവിളിയാണ്  പലചരക്ക് കടകളിലും, കൂടാതെ പഴങ്ങളിലും, പച്ചക്കറികളിലുമുള്ള  പ്ലാസ്റ്റിക് പാക്കേജിംഗാണ്. പഴങ്ങൾക്കും പച്ചക്കറികൾക്കും തുണി സഞ്ചി പരിഹാരമാവുമെങ്കിലും ,പലചരക്ക് എന്തു ചെയ്യും? വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ കണ്ടെയ്നറുകൾ കൊണ്ടുപോയി നിറക്കാൻ സാധിക്കുന്ന കടകൾ ഉണ്ടായിത്തീരേണ്ടതുണ്ട്. എങ്കിൽ മാത്രമേ അതിനു പരിഹാരമാവുകയുള്ളൂ.

വ്യക്തികളുടെ പ്രവർത്തനം കൊണ്ട് മാത്രം പ്ലാസ്റ്റിക് രഹിത ഭാവി സാധ്യമല്ല ,വ്യക്തികളുടെയും വ്യവസായങ്ങളുടെയും സർക്കാറിന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. വ്യക്തികളുടെ പ്രവർത്തനം പ്രധാനമാണെങ്കിലും വ്യവസായ മേഖലയാണ് അതിലും പ്രധാനമായത്. ഭൂമിയെ പ്ലാസ്റ്റിക്കിൽ മുക്കിക്കൊല്ലുന്നത് അപകടകരമാണ്, ഇതിന് വീണ്ടും ഉപയോഗിക്കാവുന്ന ബദൽ സംവിധാനത്തെയും  അത്തരത്തിലുള്ള വ്യവസായങ്ങളെയും സർക്കാറിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള പിന്തുണ ഉണ്ടെങ്കിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ആരോഗ്യകരമായ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാനും സാധിക്കും. 

പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായ കുറക്കുക പെട്ടെന്ന് സാധ്യമായ ഒന്നല്ല. കുറയ്ക്കുന്നതിലെ വെല്ലുവിളികളും അവസരങ്ങളും വിവരിച്ചു കഴിഞ്ഞു. ഓരോ ചെറിയ മാറ്റവും പ്രധാനമാണ്. ഇത്തരത്തിൽ പ്രവർത്തിച്ചാൽ മാത്രമാണ് സ്വസ്ഥമായ ഭാവിയെ കെട്ടിപ്പടുക്കാനാവുക.

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI