സത്യം മനസ്സിലാക്കാനൊരു കവല പ്രസംഗം | An intersectional speech to understand the truth

 


സത്യം മനസ്സിലാക്കാനൊരു കവല പ്രസംഗം

പ്രിയമുള്ളവരേ.......,

   ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഇന്ന് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നമ്മുടെ രാജ്യമായ ഇന്ത്യയാണ്. സ്വാതന്ത്ര്യം ലഭിച്ച ലോകരാജ്യങ്ങളിൽ പെട്ട ഒരു രാജ്യം തന്നെയാണ് നമ്മുടെ രാജ്യവും.  1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പേരിൽ എല്ലാ വർഷവും ഓഗസ്റ്റ് 15-ന്റെ പുലരിയിൽ നഴ്സറികളിലേക്കും സ്കൂളിലേക്കും  വളരെയധികം സന്തോഷത്തോടെയും ആർജ്ജവത്തോടെയും പേപ്പർ കടലാസുകളിലും തുണി ഷീലകളിലും പതിപ്പിച്ച ഇന്ത്യയുടെ ത്രിവർണ്ണ പതാകയും കയ്യിൽ മുറുക്കിപ്പിടിച്ചുകൊണ്ട് കൂട്ടമായി പോകുന്ന മനസ്സിൽ കളങ്കമില്ലാത്ത കൊച്ചു കുട്ടികളെ കാണുമ്പോൾ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന നിമിഷമാണ് നമുക്കുള്ളത്. 1947ൽ നമ്മുടെ പൂർവികർ സ്വന്തം ജീവൻ തന്നെ ത്യജിച്ചാണ്  നമ്മുടെ  ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നിട്ടുണ്ടായിരുന്നത്. അന്നൊക്കെ സ്വാതന്ത്ര്യം എടുത്തുപറയാനും അത് ആസ്വദിക്കാനും സാധിച്ചിരുന്നു. 


എന്നാൽ 1947-ൽ നിന്നും വർഷങ്ങൾ കടന്നുപോയി അതോടൊപ്പം തന്നെ സ്വാതന്ത്ര്യത്തിന്റെ ആസ്വാദനവും ഇല്ലാതെയായി. 2024 ആയപ്പോഴേക്കും പൂർണ്ണമായും സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏതൊരു പുറം രാജ്യക്കാർക്കും ഇന്ത്യയെക്കുറിച്ച് പറയാൻ ഉണ്ടായിരുന്നത് നമ്മുടെ ഇന്ത്യാ രാജ്യത്ത് വളരെയധികം പ്രാധാന്യം കൊടുത്തിരുന്ന നമ്മുടെ മതേതരത്വവും ജനാധിപത്യവും ആയിരുന്നു. എന്നാൽ ആ മതേതരത്വം ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യം വളരെയധികം പ്രസക്തി  ആർജിക്കുന്നുണ്ട്. കാരണം ഇന്ന്  നമ്മുടെ ഇന്ത്യൻ ഭരണകൂടം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയല്ല ഭരിക്കുന്നത്. മറിച്ച് സ്വ താൽപര്യങ്ങൾക്ക് വേണ്ടിയാണ്. മാത്രമല്ല ഇന്നത്തെ ഭരണകൂടം ഏക ഹിന്ദു രാഷ്ട്രം ആക്കാനുള്ള തത്രപ്പാടിലാണ് ചിലർ. എന്തിനേറെ പറയുന്നു...,ഇന്ത്യയിൽ പിറന്നു വീണ ഓരോ മനുഷ്യരുടെയും പൗരത്വ മതം മാനദണ്ഡമാക്കി വേർതിരിക്കുന്ന അവസ്ഥയിലേക്കാണ് ഈ ഭരണകൂടം കൊണ്ടുപോയികൊണ്ടിരിക്കുന്നത്. ഭരണത്തിൽ കയറുന്നതിനു മുമ്പ് അവർ ഒരുപാട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. പക്ഷേ 10 വർഷം ഭരിച്ചിട്ടും കേവലം അവർക്ക് അനുകൂലമായ കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. പൊതുജനങ്ങൾക്കായി നടപ്പിലാക്കിയ തുച്ഛമായ സേവനങ്ങളുടെ മറ പിടിച്ച് അവർക്കു വേണ്ടിയത്വർ നേടിയെടുക്കുകയാണ്. സഹോദരങ്ങളെ...നാം മനസ്സിലാക്കേണ്ടത് ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ പോയിട്ട് മുൻ പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻ സിംഗ്  ചെയ്തു വെച്ച വികസനങ്ങൾ പോലും നിശ്ചലമായ അവസ്സത്ഥയിലേക്കാണെത്തിയിരിക്കുന്നത്. ഇന്നത്തെ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളിൽ പെട്ട തൊഴിലില്ലായ്മയും പട്ടിണിപ്പാവങ്ങളും എത്രയെത്രയാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളിൽ പെട്ട് വഞ്ചിതരായവർ ...!

 ഇലക്ഷനടുക്കുമ്പോൾ ഞങ്ങൾ അതു ചെയ്തു തരാം ഇത് ചെയ്തു തരാം എന്ന് പറയുന്ന ഈ സുഖിയൻ വാക്കുകൾ നാം വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. കാരണം നമ്മളെ കബളിപ്പിച്ചുകൊണ്ട് നമ്മുടെ കൈകളിൽ നിന്നും വോട്ടുകൾ തട്ടിപ്പറിച്ച് അധികാരത്തിൽ കയറി അവസാനം നമ്മുടെ മുഖത്തേക്ക് തന്നെ കാർക്കിച്ചു തുപ്പുന്ന അവസ്ഥയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ഈ ഇലക്ഷനിലും പലജാതി വാഗ്ദാനങ്ങൾ നൽകി നമ്മളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സഹോദരങ്ങളെ...നാം മനസ്സിലാക്കേണ്ടത് ഇന്ത്യ ഇന്ന രാജ്യം പൂർണമായി നശിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം വളരെ വലിയ ഒരപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അതിൽനിന്നും രാജ്യത്തെ സംരക്ഷിക്കൽ നമ്മുടെ മേലിൽ  കടമയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെ സംരക്ഷിക്കുന്നതിന് വേണ്ടി നാം ഒരുമിച്ചു ഒറ്റക്കെട്ടായി നിൽക്കൽ അത്യാവശ്യമാണ്. എങ്ങനെയാണ് നമ്മുടെ ഇന്ത്യയെ  സംരക്ഷിക്കുക? അതൊരു ചോദ്യ ചിഹ്നം തന്നെയാണ്?. അതിനുള്ള പരിഹാരം നമ്മുടെ ചൂണ്ടു വിരലുകളാണ്. നാം ചെയ്യുന്ന ഓരോ വോട്ടും വളരെ വിലയേറിയതാണ്. ഇന്ന് മനുഷ്യരുടെ മതേതരത്വത്തെയും ജനാധിപത്യത്തെയും ഇന്ത്യയുടെ ബഹുസ്വരതയെയും കത്തു സൂക്ഷിക്കുന്ന ഒരു ഭരണകൂടം നിലവിൽ വരേണ്ടത് അത്യാവശ്യമാണ്. അതിന് നിലവിൽ നമ്മുടെ ഇന്ത്യാ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഈ ഭരണകൂടത്തെ  ഏത് വിധേനയും താഴെയിറക്കേണ്ടതുണ്ട്. നമ്മുടെ പാർട്ടി ഏതായാലും നാം ഏത് ജാതി ആയാലും ഇന്ന് ഇന്ത്യ ഇന്ന ഈ രാജ്യത്ത് നിലനിൽക്കുന്ന ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് പോലെ ജീവിക്കണമെങ്കിൽ ഇനി ഈ ഭരണകൂടം നിലനിൽക്കുന്നത് വളരെ ആപത്താണ്. ഇത് വെറുമൊരു രാഷ്ട്രീയക്കാരൻ പറയുന്ന വാക്കുകളല്ല മറിച്ച് ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു മനുഷ്യന്റെയും ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള ശ്വാസത്തിന്റെ അണയാത്ത തീ ജ്വാലകളാണ്. കാരണം നമ്മുടെ പൂർവികർ ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കിനു മുന്നിൽ  ഭയക്കാതെ നിന്നത് ബ്രിട്ടീഷുകാർ പൂർണ്ണമായും നമ്മുടെ ശത്രുക്കളാണ് എന്ന ഉറപ്പുള്ളത് കൊണ്ടാണ്. എന്നാൽ ജനാധിപത്യത്തിന്റെ പേര് പറഞ്ഞുകൊണ്ട് പ്രത്യക്ഷത്തിൽ ജനങ്ങളുടെ വിശ്വ നേതാവായും പരോക്ഷത്തിൽ ജനങ്ങളുടെ ഈ നിഷ്കളങ്കമായ വിശ്വാസത്തെ മുതലെടുത്തു കൊണ്ട് ജനങ്ങൾക്ക് എതിരെ പ്രവർത്തിച്ച് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന കാട്ടാളനായും വേഷംമാറുന്ന ഈ രാഷ്ട്രീയത്തെയാണ് നാം വളരെയധികം ഭയക്കേണ്ടതും, സൂക്ഷിക്കേണ്ടതും. കാരണം ബ്രിട്ടീഷുകാർ നമുക്കെതിരെ വരുന്നത് നമുക്കറിയാൻ സാധിക്കും. എന്നാൽ രാഷ്ട്രിയക്കാർ നമുക്കെതിരെ വരുന്നത് നാം അറിയുകയില്ല. അവർ ഒരു കൈ കൊണ്ട് നമ്മുടെ തോളിൽ കൈ വെച്ച് സൗഹാർദ്ദം പങ്കു വെക്കുമ്പോൾ, മറ്റേ കൈ കൊണ്ട് നമ്മുടെ മുഖത്തടിക്കുന്ന സ്വഭാവമാണ് അവരുടേത്. അതു കൊണ്ട് ഇനിയെങ്കിലും നാം നന്മക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തെ ഇന്ത്യക്ക് സമർപ്പിക്കേണ്ടതുണ്ട്. നമ്മുടെ ഉത്തരവാദിത്തമാണത്, നമ്മുടെ പൂർവികർക്ക് നമ്മോടുള്ള വിശ്വാസമാണ് നാം കാത്തു സൂക്ഷിക്കേണ്ടത് . ഇനിയും ഇലക്ഷന്റെ പേരിൽ അടിപിടി കൂടാതെ പരസ്പരം പാർട്ടികൾക്കുവേണ്ടി തർക്കിക്കാതെ ഒറ്റക്കെട്ടായി, ഒരൊറ്റ ജനതയായി, നമ്മുടെ രാജ്യത്തിന്റെ രക്ഷക്കായി,വരാനിരിക്കുന്ന നമ്മുടെ തലമുറയ്ക്ക് വേണ്ടി, നമ്മുടെ പൂർവികർ നമുക്ക് നേടിത്തന്ന ഈ സ്വാതന്ത്ര്യം അവരുടെ യഥാർത്ഥ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി. കോൺഗ്രസിനെ വിജയിപ്പിച്ച് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി രാജ്യത്തിന്റെ മോക്ഷത്തിനു വേണ്ടിയും, നമുക്ക് ലഭിച്ച ഈ സ്വാതന്ത്ര്യം കേവലമൊരു വാക്കിൽ ഒതുങ്ങാതെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന് വേണ്ടിയും, ഇന്ത്യയുടെ ബഹുസ്വരതയെ കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി,നമ്മുടെ ഓരോവിലയേറിയ വോട്ടും നഷ്ടപ്പെടുത്തി കളയാതെ കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് ഒരു ദേശസ്നേഹി എന്ന നിലക്ക് ഞാൻ നിങ്ങളുട് അപേക്ഷിക്കുകയാണ്, അഭ്യർത്ഥിക്കുകയാണ്. സത്യം ജയിക്കട്ടെ.....ജനങ്ങളെ കബളിപ്പിക്കാത്ത ജനങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു ഭരണകൂടം  നിലവിൽ വരട്ടെ എന്ന പ്രാർത്ഥനയോടെ.......നന്ദി 

Written by Ramees PT
Edited by Afsal Klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI