കമ്മ്യൂണിസം: ഒരാമുഖം | കമ്മ്യൂണിസം: ഭാവി, ഭൂതം, വർത്തമാനം.

 കമ്മ്യൂണിസം: ഒരാമുഖം | കമ്മ്യൂണിസം: ഭാവി, ഭൂതം, വർത്തമാനം. | Ranees klari | Kaalikkuppi

 കമ്മ്യൂണിസം ഭാവി ഭൂതം വർത്തമാനം.

ഇന്ത്യാ രാജ്യത്ത് ഇന്ന് കേരളത്തിൽ മാത്രം അവശേഷിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കമ്മ്യൂണിസം മാറിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ പൂർണമായും ഇല്ലെന്നു പറയുന്നില്ല. പതിറ്റാണ്ടുകളിൽ ഭരിച്ച സംസ്ഥാനങ്ങളിൽ ഭരണം നഷ്ടപ്പെട്ടുപോയി. കുറച്ചെങ്കിലും പിടിച്ചുനിൽക്കുന്നത് കേരളത്തിൽ മാത്രമാണ്. ഇവിടെയും പിടിച്ചുനിൽക്കാൻ തന്ത്രങ്ങൾ പലതും മെനയുന്നു. പുതുതലമുറയെ തങ്ങളുടെ ഭാഗമാക്കാൻ, അവരുടെ ഇച്ഛകളെ സ്വതന്ത്രമായി ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുക പോലുള്ള പ്രവർത്തനങ്ങളാണ് ഇവരുന്ന ചെയ്യാൻ ശ്രമിക്കുന്നത്. പല രാജ്യങ്ങളും നടപ്പിലാക്കി പരാജയപ്പെട്ട് വലിച്ചെറിഞ്ഞ ആശയങ്ങൾ, നവോത്ഥാനം എന്ന പേരിൽ കൊണ്ടുവരാൻ ശ്രമിക്കുകയും അതിനെ പരസ്യമായി അനുകൂലിക്കുകയും നൽകുകയും പ്രേരണ ചെയ്യുന്നു. ഇതുകൊണ്ടുതന്നെ പലർക്കും, അതായത് കമ്മ്യൂണിസ്റ്റുകാർ എന്ന് പറയുന്ന പലർക്കും ഈ ഇസത്തിനെ കുറിച്ച് വ്യക്തമായി അറിയില്ല. കമ്മ്യൂണിസം അല്ലെങ്കിൽ മാർക്സിസത്തെ കുറിച്ച് മനസ്സിലാക്കാൻ 18 ,19 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ഉണ്ടായ സാംസ്കാരിക പരിസരങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഇതിനുംമുമ്പ് കമ്മ്യൂണിസം എന്നത് കേരളത്തിലോ ഇന്ത്യയിലോ അവർഭവിച്ചതല്ല. ഫ്രാൻസിൽ നിന്നായിരുന്നു കമ്മ്യൂണിസത്തിന്റെ തുടക്കം എന്ന് പറയാം. ചില പുരാതനായി യവന ചിന്തകനായ ഡെനിസ് ഡിഡറോട്ട്, വോൾ ടയർ, മൊണ്ടസ്ക്യു തുടങ്ങിയവരുടെ സ്വാധീനത്താൽ അടിത്തറ പാകപ്പെട്ട ഫ്രഞ്ച് വിപ്ലവം ഒന്ന് പരിചയപ്പെടേണ്ടതുണ്ട്.

 പണ്ടുമുതൽ തന്നെ ക്രൈസ്തവതയെ പുണർന്നിരുന്ന യൂറോപ്പിൽ, പതിനെട്ടാം നൂറ്റാണ്ടോടെ നവോത്ഥാന ചിന്തകൾ കടന്നുവന്നു. ഇതോടെ റോമൻ-ഗ്രീക്ക് സംസ്കാരത്തിന്റെ പുതിയ നിരീശ്വര ചിന്തകൾ കടന്നുകൂടിയവരായി ചിന്തകന്മാരും  കലാകാരന്മാരും മാറി. അനന്തരഫലമായി മതനിയമങ്ങളെ നിരാകരിക്കുകയും ചെയ്തു ഇത് മുഖാന്തരം ആയിരുന്നു ഫ്രഞ്ച് വിപ്ലവം ഉടലെടുത്തത്. യൂറോപ്പിലെ നിലവിലത്തെ അതായത് അന്നത്തെ ഭരണസംവിധാനത്തിനെതിരെ നടന്ന ഒരു കടന്നാക്രമണം മാത്രമായിരുന്നില്ല അത്. മറിച്ച് മതത്തിനെതിരെ നടന്ന ഒരു പ്രത്യക്ഷ ആക്രമണം കൂടിയായിരുന്നു.

 തുടർന്ന് ഭൗതികവാദം ജനിക്കാനും യൂറോപ്പിൽ ആകെ പടർന്നു പിടിക്കാനും തുടങ്ങി. ബാരൻ.ഡി.ഹോൾ ബാക്കും, ഡിഡറോട്ടും ഈ ഭൗതികവാദത്തെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. 

ലോകത്തുള്ള സർവ്വ വസ്തുക്കളുടെയും പദാർത്ഥങ്ങളാണ്, ഇതിലെ ജീവജാലങ്ങളെല്ലാം ചലിക്കുന്ന അല്ലെങ്കിൽ സഞ്ചരിക്കുന്ന പദാർത്ഥങ്ങളും ആണെന്നതാണ് ഇവർ മുന്നോട്ടുവെക്കുന്ന ഭൗതികവാദം.

ഹോൾബാക്ക് 1770 ൽ 'പ്രകൃതിയുടെ സംവിധാനം' എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഇതിൽ ധാർമികതയെ അദ്ദേഹം തീർത്തും നിഷേധിക്കുകയും പദാർത്ഥവും ഊർജ്ജവും അല്ലാതെ പ്രപഞ്ചത്തിൽ മറ്റൊന്നും നിലനിൽക്കുന്നില്ല എന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള ചില ഊഹാപോഹങ്ങളുമാണ് എഴുതിയിട്ടുള്ളത്. മാത്രമല്ല മനുഷ്യൻ ഭൂമിയിലെ എല്ലാവിധ സുഖ-സൗകര്യങ്ങളും തന്റെ ഇച്ഛകൾക്കനുസരിച്ച് ആസ്വദിക്കേണ്ടവനാണെന്നും, യാതൊരു നിയന്ത്രണത്തിനും അതീതമല്ലാതെ തന്റെ ഉദ്ദേശങ്ങൾ എല്ലാം സാധിപ്പിച്ചെടുക്കേണ്ടവനാണെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഈ പൊള്ളയായ വാദങ്ങളെ ബുദ്ധിയുള്ളവർക്ക് തന്നെ മനസ്സിലാക്കി എടുക്കാവുന്നതാണ്. 

പലപ്പോഴും ഒരാളുടെ സന്തോഷത്തിനുവേണ്ടി ഇഷ്ടങ്ങൾ പരമാവധി നിറവേറ്റുമ്പോൾ  അത് മറ്റൊരാളുടെ ജീവിതത്തിൽ തന്നെ  ദോഷകരമായി ബാധിക്കുന്നുവെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം.

 എന്നാൽ അക്കാലത്ത് ജനങ്ങൾക്കിടയിൽ ഈ ആശയങ്ങൾ, അഥവാ ഭൗതികവാദം പടരുകയും ഒരുപാടുപേർ ഇതിനെ സ്വീകരിക്കുകയും ചെയ്തു. ഈ പുരാതന സിദ്ധാന്തം വളർന്നു പന്തലിച്ചു അതിൽ നിന്നും ആവിർഭവിച്ച മാക്സിന്റെയും എംഗലസിയും സാമൂഹ്യ ശാസ്ത്ര ചിന്തകൾ കമ്മ്യൂണിസം എന്ന പേരിൽ ഉടലെടുത്തു..

                                                                                                            തുടരും....

✍️ - © COPYRIGHT - KAALIKKUPPI


0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI