ടാറ്റ ഹാരിയർ ഫെയ്‌സ്ലിഫ്റ്റ് 2023 | TATA Harrier facelift 2023 | Automobile review malayalam

ടാറ്റ ഹാരിയർ ഫെയ്‌സ്ലിഫ്റ്റ്  2023 | TATA Harrier facelift 2023 | Automobile review malayalam | Written by Murshid PGV

 മുഖം മിനുക്കി ടാറ്റ ഹാരിയർ

നിരവധി സ്പൈ ഷോട്ടുകൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ ഔദ്യോഗികമായി 2023 ലെ ടാറ്റ ഹാരിയർ ഫെയ്സ്ലിഫ്റ്റ് പുറത്തിറങ്ങിയിരിക്കുകയാണ്. 2019-ൽ ലോഞ്ച് ചെയ്തതിന് ശേഷം ടാറ്റ ഹാരിയറിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന ഫെയ്സ്ലിഫ്റ്റാണിത്. 

ഹാരിയറിൻ്റെ പ്രധാന സ്റ്റൈലിംഗ്, നന്നായി നവീകരിച്ച ക്യാബിൻ, ധാരാളം പുതിയ ഫീച്ചറുകൾ എന്നിവയാണ് പുതിയ മാറ്റങ്ങൾ.

വശങ്ങളിലെ ഹാരിയർ

പുതിയ ഹാരിയറിൻ്റെ ഉയരവും, പുതിയ സൺലൈറ്റ് യെല്ലോ ഷെയ്ഡിങ്ങും  ഗംഭീരമായ റോഡ് പ്രെസൻസ് നൽകുന്നുണ്ട്. സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള പുതിയ കണക്റ്റിംഗ് എൽഇഡി ഡിആർഎല്ലുകളാണ് മുൻവശത്തെ പ്രധാന ഹൈലൈറ്റ്.

ഈ സെഗ്മെന്റിലെ മറ്റ് എസ്യുവികളിൽ നിന്ന് വ്യത്യസ്തമായി ക്രോം  ചെയ്യാത്ത പുതിയ ഫ്രണ്ട് ഗ്രിൽ ഹാരിയറിന് പുതുമ നൽകുന്നുണ്ട്. വശത്തേക്ക് 19 ഇഞ്ച് വലുപ്പത്തിൽ ഉയർത്തിയ ഹാരിയറിൻ്റെ മുൻഡോറുകളിലെ പുതിയ 'ഹാരിയർ' ബാഡ്ജിങ് പ്രീമിയം ലുക്ക് നൽകുന്നുണ്ട്. പുതിയ ഹാരിയറിന് 28 എംഎം വീതിയുണ്ട്. പുതിയ പ്രൊജക്ടർ ഹെഡ്ലാമ്പുകളും ഭംഗിയായിട്ടുണ്ട്. മൈനസ് എൽഇഡി ഫോഗ് ലാമ്പുകൾക്കുള്ള സ്ലീക്കർ ഹൗസിങ് ആകർഷകമായിട്ടാണ് ടാറ്റ നൽകിയിട്ടുള്ളത്. എയറോഡൈനാമിക്സിനെ സഹായിക്കാനായി ബമ്പറിൽ എയർ കർട്ടനുകളും ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയതും ചിസൽ ചെയ്തതുമായ ടെയിൽ ലാമ്പുകൾക്കൊപ്പം പിൻഭാഗത്തിന് ആധുനികത നൽകുന്നുണ്ട്. ഹാരിയറിൻ്റെ ടേൽ ഗേറ്റിലെ ഓട്ടോമാറ്റിക്ക് ഫീച്ചർ വഴി ബൂട്ട് തുറക്കാനും അടക്കാനും സാധിക്കുന്നു. 

കീ ബട്ടണിലും, ടേൽ ഗേറ്റ് സ്വിച്ചിലും കൂടാതെ ബൂട്ടിൻ്റെ താഴെ കാലുകൊണ്ട് വേവ് ചെയ്തും ഉപയോഗിക്കാം. ഓരോ തവണയും കാർ ലോക്ക്, അൺലോക്ക് ചെയ്യുമ്പോഴും സ്വാഗതവും, നന്ദിയും പറയുന്ന ഫംഗ്ഷനോട് കൂടിയ ലൈറ്റ് ഷോയും ഹാരിയറിനെ  കൂടുതൽ രസകരമാക്കുന്നു.

ഹാരിയരിൻ്റെ ഉൾകാഴ്ചകൾ

ഈ വർഷമാണ് ടാറ്റ ഹാരിയറിൽ ഒരു വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം   ഉപയോഗിക്കുന്നത്. ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂടാതെ ADAS എന്നിവയിലും കാര്യമായ അപ്ഡേറ്റുകൾ ഹാരിയറിന് ലഭിച്ചിട്ടുണ്ട്.

ഡാഷ്ബോർഡ് കൂടുതൽ പുതുമനിറഞ്ഞതാണ്. കൂടാതെ ഡാഷിലും സെന്റർ കൺസോളിലും ഗ്രാബ് ഹാൻഡിലുകളിലും തിളങ്ങുന്ന പ്രത്യേക മഞ്ഞ തീം ഉൾഭാഗം ഭംഗിയാക്കുന്നു.  

ടാറ്റ സ്റ്റിയറിംഗ് വീൽ ഡിസ്പ്ലേ ലോഗോ പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്.


  എന്നാൽ നെക്സോണിന്റെ ടു-സ്പോക്കിന് പകരം ക്യാബിൻ തീമുമായി നന്നായി യോജിക്കുന്ന ഫോർ-സ്പോക്ക് 12.2 ഇഞ്ച് ടച്ച്സ്ക്രീനിൻ്റെ ഉപയോഗം എളുപ്പവുമാണ്. 

 കൂടാതെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു സംയോജിത  പ്യൂരിഫയറും കൂടാതെ എല്ലാ ക്രൂയിസ് കൺട്രോൾ ഫീച്ചറുകളും  ഉൾപ്പെടുത്തിയിട്ടുമുണ്ട്.

പ്രീമിയം കാബിൻ

ക്യാബിൻ നന്നായി ക്രമീകരിച്ചിരിക്കുന്നത് വാഹനത്തിൻ്റെ ലക്ഷ്വറിയെ സൂചിപ്പിക്കുന്നു. അവിടെയും ഇവിടെയും കുറച്ച് പരുക്കൻ മെറ്റീരിയലുകൾ ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ കാബിനിലെ മെച്ചപ്പെടുത്തൽ തീർച്ചയായും പ്രാഥമിക എതിരാളിയായ മഹീന്ദ്ര XUV700-നോട് മത്സരിക്കുന്നതിന് സജ്ജമാണ്.

ബ്ലോവറിനും താപനിലയ്ക്കുമുള്ള ഫിസിക്കൽ ബട്ടണുകൾ ഉൾപ്പെടുത്തിയത് പഴമയുടെ സത്തയും, സൗകര്യവും നിലനിർത്തുന്നുണ്ട്. 


ഇതുകൂടാതെ  കൂളിംഗ് ഫംഗ്ഷനുള്ള ഡ്രൈവർ സീറ്റ്, വോയ്സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്, ഡാഷ്ബോർഡ്, സീലിംഗിലുള്ള ആംബിയസ് ലൈറ്റുകൾ,

45-വാൾട്ട് ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ,വയർലെസ് ചാർജിങ്, JBL സ്റ്റീരിയോ സിസ്റ്റത്തിന്റെ നിലവാരമുള്ള ശബ്ദം എന്നിവയും പുതിയ ഹാരിയറിൻ്റെ ക്യാബിൻ അനുഭവം ഉയർത്തുന്നു.

രണ്ടാം നിരയിലെ സീറ്റിങ്

 ഹാരിയറിലെ കൂടിയ ലെഗ് റൂം, ഷോൾഡർ റൂം സെക്കൻ്റ് റോ യാത്രക്കാർക്ക് സുഖയാത്ര സമ്മാനിക്കുന്നത് കൂടാതെ മൂന്ന് പേർക്ക് എളുപ്പത്തിൽ ഇരിക്കാനാകും.  

എന്നാൽ  ഈ പിന്നിലെ സൺഷേഡുകൾ വശത്ത് നിന്ന് ക്രമീകരിക്കുന്ന രൂപകൽപ്പന ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. ആംറെസ്റ്റിനൊപ്പം പിൻ ഹെഡ്റെസ്റ്റുകൾ ഫ്ലലൈറ്റിലെ ഹെഡ്റെസ്റ്റുകളുടെ സമാന സുഖം നൽകുന്നതോടപ്പം എസ്യുവി സഞ്ചാരം മികച്ചതാക്കുന്നു.

സുരക്ഷയും ടാറ്റ ഹാരിയറും

7 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഹാരിയർ വേരിയന്റുകളുടനീളം സ്റ്റാൻഡേർഡ് നിലനിർത്തുന്നു.

  ഹാരിയറിൻ്റെ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്റർ, 360-ഡിഗ്രി ക്യാമറ, എല്ലാ യാത്രക്കാർക്കും പോയിന്റ് സീറ്റ് ബെൽറ്റുകൾ, കൂടാതെ  അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഉൾപ്പെടുന്ന ADAS ഫീച്ചറുകളും ലഭിക്കുന്നുണ്ട്.  
അലേർട്ട്, ഓവർ സ്പീഡ് അസിസ്റ്റ്, കോർണറിംഗ് അസിസ്റ്റ് എന്നിങ്ങനെയാണ് പുതിയ സുരക്ഷ മാർഗ്ഗങ്ങൾ ടാറ്റ ഒരുക്കിയിക്കുന്നത്.

ഹാരിയരിൻ്റെ കരുത്ത് 

എഞ്ചിനിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, കൂടാതെ ഹാരിയർ ഡീസൽ മോഡൽ മാത്രമായാണ് വിപണിയിൽ തുടരുന്നത്. 168 bhp കരുത്തും 350 NM ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് കരുത്തു പകരുന്നത്. 

ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് വാഹനം സ്വന്തമാക്കുന്നവരെ കാത്തിരിക്കുന്നത്.

ഡ്രൈവ് മോഡുകൾ

ടാറ്റ മാനുവലിൽ മൂന്ന് ഡ്രൈവ് മോഡുകൾ കൂടാതെ രണ്ട് ടെറയിൻ മോഡുകളും ചേർത്തിട്ടുണ്ട്.  ഡ്രൈവ് മോഡുകൾ എക്കണോമി, സിറ്റി, സ്പോർട് എന്നീ രീതിയിലാണ് ക്രമികരിച്ചിട്ടുള്ളത്. അതേസമയം ഓഫ്റോഡ് മോഡിൽ പരുക്കൻ പ്രതലങ്ങളിൽ നല്ല പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട്.

ഇക്കണോമി മോഡിൽ ത്രോട്ടിൽ ചെറിയ കുറവനുഭവപ്പെടുമെങ്കിലും നഗര ഉപയോഗത്തിനും ബമ്പർ-ടു-ബമ്പർ ട്രാഫിക്ക് കൈകാര്യം ചെയ്യുമ്പോഴും ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച്ച വെക്കുന്നു. സിറ്റി മോഡിലേക്ക്  മാറ്റുമ്പോൾ ഡ്രൈവിംഗ് ഏറ്റവും മികച്ചതായിമാറുന്നു.  സ്പോർട്സ് മോഡിലേക്ക് മാറ്റുമ്പോഴാണ് ഡീസൽ എഞ്ചിന്റെ ശക്തി പൂർണ്ണമായും ലഭിക്കുന്നത്. 

ഫേസ്ലിഫ്റ്റ് ഹാരിയറിലെ സ്റ്റിയറിംഗ് വീലിലുള്ള ടാറ്റയുടെ ലോഗോ ചെറിയ ഡിസ്പ്ലേയിലാണ്  പ്രവർത്തിക്കുന്നത്. ഇത് ടാറ്റയുടെ പുതിയ വിപ്ലവമായി വേണം മനസ്സിലാക്കാൻ. ഇത് മുൻ തലമുറയെ അപേക്ഷിച്ച്  വ്യത്യസ്തമായ ഡ്രൈവിങ് അനുഭവമാണ് നൽകുന്നത്. ടാറ്റയുടെ എല്ലാ വാഹനങ്ങളെയും പോലെ ഹാരിയറിന്റെ റൈഡിങ് നിലവാരം ശ്രദ്ധേയമാണ്. മോശമായ റോഡുകളിലും കുണ്ടുംകുഴികളിൽ പോലും അനായാസം വാഹനം നിയന്ത്രിക്കാൻ കഴിയുന്നു. മെച്ചപ്പെട്ട NVH ലെവലാണ് ഹാരിയറിലെ മറ്റൊരു ശ്രദ്ധേയമായ വ്യത്യാസം.

പുതിയ ടാറ്റ ഹാരിയർ അതിന്റെ മുമ്പത്തേക്കാൾ വലുപ്പത്തിലും, ഭംഗിയിലുമാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ എസ്യുവിത്വം നിലനിർത്തിക്കൊണ്ടുതന്നെ ആധുനികമായി മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്, പുതിയ ഫീച്ചറുകൾ, സൗകര്യം ഉണ്ടെന്നിരുന്നാലും ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ എന്നതിനാൽ ഹാരിയറിന്റെ ആകർഷണം ഒരു പരിധിവരെ വാഹന പ്രേമികൾക്കിടയിൽ കുറഞ്ഞെനിരിക്കാം. ഒരു ഡീസൽ എസ്യുവി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ടാറ്റ ഹരിയർ നല്ല ഓപ്ഷനാണ്.  പക്ഷേ ഒരു പെട്രോളോ ഹൈബ്രിഡ് എസ്യുവിയോ അന്വേഷിക്കുമ്പോൾ ഹാരിയറിൻ്റെ എതിരാളികളെ പരിഗണിക്കേണ്ടി വരും.

Written by Murshid PGV
Editor: Afsal Klari
Proofreader: Muzammil Salam

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI