എന്താണ് ഹിപ്നോട്ടിസം ? നാമറിയേണ്ടത്...part #2



ഹിപ്നോട്ടിസം part #2

  ഇനി ഒരൽപ്പം ചരിത്രം പറയാം. 

ഹിപ്നോട്ടിസത്തിനെ പലരൂപത്തിൽ മുൻ കാലങ്ങളിൽ അവതരിപ്പിച്ചിരുന്നെന്ന് പറഞ്ഞല്ലോ. എന്നാലിതിനെ ഒരു രൂപം കൊടുത്ത് വിത്യസ്തത കൊടുത്തത് ആസ്ട്രിയൻ ഡോക്ടറായ ഫ്രെഡറിക് മെസ്മറാ(1773-1815) ണ്.ആസ്ട്രിയയിലെത്തന്നേബേദൻ എന്ന സ്ഥലത്താണ് മെസ്മർ ജനിച്ചത്. മനുഷ്യ മനസ്സിനെ ഒരു പ്രത്യേക മാനസികാവസ്ഥയിലെത്തിച്ചാൽ ആ വ്യക്തിയെ എന്തു പറഞ്ഞു വിശ്വസിപ്പിക്കുന്നോ അതാ വ്യക്തി അതു പോലെ വിശ്വസിക്കുമെന്ന് മെസ്മർ മനസ്സിലാക്കി. 

വലിയ സിൽക്കു മേലങ്കികളും ഉപകരണങ്ങളുമായി ഒരു മെജീഷ്യന്റെ ലുക്കിൽ മെസ്മർ രോഗികളെ ചികിത്സിക്കാൻ തുടങ്ങി. ഒരു മുറിയുടെ നടുക്കായി ചതുരാകൃതിയിലുള്ളൊരു പേടകത്തിൽ സുഗന്ധദ്രവ്യങ്ങളും മറ്റുമിട്ട വെള്ളം നിറച്ചു. 

മുകളിൽ പറഞ്ഞ രൂപത്തിൽ മെസ്മർ രംഗത്തെത്തുകയും തന്റെ കൈയിലുള്ള ഇരുമ്പു വടി കൊണ്ട് ആ പേടകത്തിൽ തൊടുമ്പോൾ  അതിനു പുറത്തേക്ക് തള്ളി നിൽക്കുന്ന കമ്പികളിൽ പിടിക്കുന്നവർക്ക് രോഗമുക്തി ലഭിച്ചു.ഇതാണ് മെസ്മറിസം. 

ഇതിൽ നിന്നാണ് ഹിപ്നോട്ടിസം ഉരുത്തിരിഞ്ഞത്. ഇത് തനിക്കു കിട്ടിയ സിദ്ധിയാണെന്നാണ്  മെസ്മർ വാദിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാനായി ഫ്രാൻസിൽ അക്കാഡമി ഓഫ് സയൻസ് (1784) ഒരു കമ്മീഷൻ രൂപീകരിച്ചു. 

എന്നാൽ അദ്ദേഹം തട്ടിപ്പുകാരനാണെന്ന് കമ്മീഷൻ വിധിച്ചു. തന്റെ ചികിത്സക്ക് ശാസ്ത്രീയമായ വിശദീകരണം നൽകാൻ മെസ്മറിന് കഴിയാത്തതും വിനയായി. എന്നാൽ മെസ്മർ പറയുന്ന സിദ്ധിയും രോഗ വിമുക്തിയുമെല്ലാം പ്രത്യയനം മൂലമാണ് സംഭവിക്കുന്നതെന്ന് പിന്നീട് തെളിഞ്ഞു.


ജെയിംസ് ബ്രെയിഡെ(1795-1860)ന്ന സ്കോട്ട്ലണ്ടുകാരൻ ഡോക്ടറാണ് ആധുനിക ഹിപ്നോട്ടിസത്തിന്റെ പിതാവ് . ബോധപൂർവ്വം ഏതെങ്കിലുമൊരു വസ്തുവിലേക്കമിതമായി ശ്രദ്ധിച്ചാൽ നാഡീകേന്ദ്രങ്ങൾക്ക് കൃത്രിമമായി ഒരു തരം തളർച്ചയുണ്ടാക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹമാ അവസ്ഥക്ക് ഹിപ്നോസിസ് എന്ന് പേരിട്ടു. ഒരു വ്യക്തിയെ ഹിപ്നോസിസിൽ എത്തിക്കുന്നതിന് പറയുന്ന പേരാണ് ഹിപ്നോട്ടിസം. 

എന്നാൽ ഹിപ്നോട്ടിസത്തിന് ശാസ്ത്രീയമായ വിശദീകരണം നൽകിയത് ഒരിന്ത്യക്കാരനാണ്.ഗോവക്കാരനായ അബ്ബാ ഫാരിയയാണ് ആ മഹാൻ. അദ്ദേഹമാണ് ശാസ്ത്രീയ ഹിപ്നോട്ടിസത്തിന്റെ പിതാവ്.

 (തുടരും..... )

✍️Afsal klari

2 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI