മക്കയിലേക്കുള്ള പാത | The Road To Mecca | Book Review Malayalam

മക്കയിലേക്കുള്ള പാത | The Road To Mecca | Book Review Malayalam Suhail Paikkadan

മക്കയിലേക്കുള്ള പാത

പാശ്ചാത്യൻ സംസ്കാരം ലോകത്തിന്റെ നെറുകയിൽ "മാന്യത" യുടെ ശീർഷകം പേറി നടക്കുമ്പോൾ സൽ സരണിയിലൂടെ സഞ്ചരിച്ച ഒരു മഹാമനീഷിയുടെ ജീവിതമാണ് മക്കയിലേക്കുള്ള പാത. മുഹമ്മദ്  അസദ് എന്ന ഓസ്ട്രിയക്കാരൻ്റെ കൂടെ അവിടം മുതൽ  മക്ക വരെ നാം യാത്ര ചെയ്യുകയാണ്. 

ഓസ്ട്രിയൻ പൗരനായി  ജനിച്ച അസദ് തൻ്റെ  22-ാ മത്തെ വയസ്സിൽ ഫലസ്തീനിലെ മരുഭൂമിയിലേക്ക് വന്നടുക്കുകയാണ്. ഇസ്ലാമിക സംസ്കാരത്തിൻ്റെ പൂർണത അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നു. പൂർണമായും സന്തോഷത്തെ ജീവിതലക്ഷ്യമാക്കി ജീവിച്ച് കൊണ്ടിരിക്കുന്ന  ജനതയുടെ അർത്ഥ ശൂന്യത അസദ് തൻ്റെ ജീവിതാനുഭവങ്ങളിലൂടെ അടുത്തറിയുന്നു.

സഹോദര സ്നേഹവും ആദരവും നാമൊന്നാണെന്ന കരുതലിന്റെയും ഒരുമയുടെയും പാഠം പാശ്ചാത്യൻ സംസ്കാരത്തിൻ്റെ ബോധനങ്ങളല്ല. ആത്മീയത മനുഷ്യൻ്റെ അപ്രാപ്യമായ ജീവിത ശൈലിയാണെന്ന് തോന്നിപ്പിച്ച്, മതത്തിലൂടെയുള്ള ജീവിതം  മറ്റെല്ലാ വളർച്ചകളെയും നിരാകരിക്കുന്ന ഒന്നായി വായിച്ചെടുത്ത കാലത്താണ് ഇസ്ലാമിൻ്റെ പ്രസക്തി അസദ് തിരിച്ചറിയുന്നത്. മനുഷ്യൻ അധ്യാത്മിക ലക്ഷ്യങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന യാഥാർത്ഥ്യ ബോധത്തിന്റെ മാധുര്യം അദ്ദേഹം നുകരുന്നത് ഇവിടെ നിന്നാണ്. 

അസദ് തൻ്റെ  22-ാം വയസ്സിൽ തുടങ്ങിയ പ്രയാണം ജന്മനാടായ ഓസ്ട്രിയ മുതൽ ജർമനി, ലിബിയ, ഇറാഖ്, സിറിയ, ജോർദ്ദാൻ, ഫലസ്തീൻ തുടങ്ങി മറ്റനേകം രാജ്യങ്ങളെ താണ്ടിക്കടന്നായിരുന്നു. ലിബിയൻ മരുഭൂമിയിലൂടെയും , മഞ്ഞ് മൂടിയ പാമിർ കുന്നുകളുടെ ശിരസ്സിലൂടെയും, ബോസ്പറസിൻ്റെയും അറബിക്കടലിൻ്റെയും ഇടയിലെ  രാജ്യങ്ങളിലൂടെയുമുള്ള സാഹസിക യാത്ര പല പ്രതിസന്ധികളും തരണം ചെയ്ത് മുന്നേറുന്നു . വ്യക്തമായ നിരീക്ഷണപാടവം  അദ്ദേഹത്തിൻ്റെ പ്രധാന വിശേഷണമാണ്. പക്വതയുടെയും പാകതയുടെയും പ്രതിരൂപമായി അദ്ദേഹം നിലകൊണ്ടപ്പോൾ ഫ്രാങ്ക് ഫോർട്ട് സെട്ടൂങ്ങിൻ്റെ മുഖ്യ ലേഖകനായി മാറാൻ അദ്ദേഹത്തിനായി. വീക്ഷണവും കാഴ്ചപ്പാടുകളും വായനക്കാരിൽ തോന്നിപ്പിച്ച വയസ്സിനേക്കാൾ വളരെ  കുറഞ്ഞ വയസ്സ് മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ.

പാശ്ചാത്യർ ജീവിതത്തിന്റെ ഒരു വശത്തേക്ക് മാത്രമേ നോക്കുന്നുള്ളു. ഭൗതിക പുരോഗതിയിൽ മാത്രം പരിമിതമാട് അവരുടെ കാഴ്ചകൾ. ജീവിതത്തിൻ്റെ ആത്മീയ വശങ്ങളെ പറ്റി ഒന്നും അറിയാത്തവരായി അവർ തങ്ങളുടെ ജീവിതം തള്ളി നീക്കുന്നു. 

ഇവിടെയാണ് ഇസ്ലാമിൻ്റെ പ്രസക്തി. ആധുനികതക്ക് കാവൽ നിൽക്കുന്ന ഓരോ മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് മക്കയിലേക്കുള്ള പാതയെന്ന ഈ വിശിഷ്ട ഗ്രന്ഥം.

Suhail Paikkadan (Guest Post)
Edited By Afsal Klari
(Editor of KAALIKKUPPI)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI