ബെർമുട ട്രയാങ്കിൾ എന്ന സമുദ്ര പ്രേതാലയത്തിലെ ചുരുളഴിയാത്ത രഹസ്യങ്ങളിലേക്.

 
To the unsolved mysteries of the Bermuda triangle.

ബെർമുട ട്രയാങ്കിൾ എന്ന സമുദ്ര പ്രേതാലയത്തിലെ ചുരുളഴിയാത്ത രഹസ്യങ്ങളിലേക്.

ചെകുത്താന്റെ തിരിക്കോണം എന്നറിയപ്പെടുന്ന ബെർമുട ട്രയാങ്കിളിനെ കുറിച്ച് ഏകദേശം 1945 ലാണ് ലോകം അറിഞ്ഞു തുടങ്ങുന്നത്. 1945ൽ യു. എസ് ലെ ഫ്ലോറിഡാ എന്ന സ്ഥലത്തുനിന്നും പുറപ്പെട്ട യൂ. എസ് ന്റെ 5 വിമാനങ്ങളിൽ പലതും തിരിച്ചു വന്നില്ല..
ഇതിനെ കുറിച്ച് തിരച്ചിറിനായി അയച്ച കപ്പലും പിന്നീട് തിരിച്ചു വന്നില്ല...
ഇതിന് ശേഷമാണ് ഏറ്റവും കൂടുതൽ നിഗൂഢതകൾ നിറഞ്ഞ ബെർമുട ട്രയാങ്കിളിനെകുറിച്ച് ലോകം അറിഞ്ഞു തുടങ്ങുന്നത്.
ഇതിന്റെ സമീപ പ്രദേശത്തുകൂടി കപ്പലിൽ യാത്രചെയ്ത പലർക്കും തങ്ങളുടെ കപ്പലിലെ കോമ്പസ് ശരിയായി പ്രവർത്തിക്കാതിരിക്കുന്നതും, കൂറ്റൻ തിരമാലകളും, വമ്പൻ കാറ്റുകളും കാണേണ്ടി വന്നിട്ടുണ്ട്, കപ്പിത്താൻമാർക്കും വിമാന പൈലറ്റ് മാർക്കും പേടി സ്വപ്നമാണ് ബെർമുട ട്രയാങ്കിൾ.
എന്തുകൊണ്ടെന്നാൽ 70 ൽ അതികം വിമാനങ്ങളും എന്നാൻ കഴിയാതത്ര കപ്പലുകളും ഇവിടെനിന്നും കാണാതായിട്ടുണ്ട്.
അവയെക്കുറിച്ചൊന്നും പിന്നീട് ഒരറിവും ഇന്നേവരെ ലഭിച്ചിട്ടുമില്ല. പോർട്ടോറിക്ക, ഫ്ലോറിഡ, ബെർമുഡ എന്നിവ തമ്മിൽ സങ്കല്പികമായി യോജിപ്പിച്ചാൽ കിട്ടുന്ന ഭാഗമാണ് ബെർമുഡ ട്രയാങ്കിൾ. ഇവിടെ എത്തിയാൽ വിമാനങ്ങളുടെയും കപ്പലുകളുടെയും റഡാർ സംവിധാനം തകരാറിലാകുകയും, അവയുമായുള്ള എല്ലാ ബന്ധങ്ങളും നിലക്കുകയും പിന്നീട് അവയെകുറിച്ച് ഒരറിവും ലഭിക്കാതെ വരികയും ചെയ്യുന്നു.
എന്താണ് ഇവിടെ നടക്കുന്നത് എന്നതിന്റെ കൃത്യമായ ഉത്തരം ശാസ്ത്രത്തെ ഇന്നും ഉറക്കം കെടുത്തുന്ന ഒന്നാണ്. എന്നാൽ ഈ ഭാഗത്ത്‌കൂടി യാത്ര ചെയ്ത് തിരിച്ചു വന്നവരുമുണ്ട്. ബെർമുഡ ട്രയാങ്കിളിനെ കുറിച്ച് ഒരുപാട് അബ്യുഹങ്ങൾ ഇന്ന് നിലനികുന്നുണ്ട്. ഇവിടെത്തെ പതിവില്ലാത്ത കാറ്റും പടു കൂറ്റൻ തിരമാലകളുമാണ് കപ്പലുകളെയും വിമാനങ്ങളെയും നശിപ്പിക്കുന്നത് എന്നാണ് അവയിൽ പ്രഭലമായത്. ഇവിടെ എപ്പോയും ശക്തമായ ചുഴലി കൊടുംകാറ്റുകളും, വമ്പൻ തിരമാലകളും അതി ശക്തമായ കന്തിക ശക്തിയും കപ്പലിന്റെയും വിമങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെടുത്തുകയും ഇവകളെ താഴേക്ക് വലിക്കുകയും ചെയ്യുന്നുവത്രേ.. ഇതേ സമയം ഭൂമിയിലെ ഏറ്റവും കൂടുതൽ കന്തിക ശക്തിയുള്ള പ്രദേശമാണ് ഇതെന്നും പറയപ്പെടുന്നു... പലഭാഗത്ത്‌ നിന്നായി എത്തുന്ന കാറ്റുകൾ ഇവിടെ വച് ഒന്നാകുകയും അത് ആദിശക്തി പ്രാപിക്കുകയും വലിയ തിരമാലകൾ രൂപപ്പെടുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രതിന്റെ പ്രദമിക നികമനം...
ഇത്തരത്തിൽ രൂപപ്പെടുന്ന തിരമാലകളെ റോഗ് വേവ്സ് എന്നാണ് പറയുന്നത്. ഇവക്ക് സാദാരണ തിരമാലകളെക്കാൾ 4 ഇരട്ടി വലിപ്പമുണ്ടത്രേ...
അതായത് 100 മീറ്ററിലധികം ഉയരം... എന്ത് തന്നെ യായാലും നമ്മളിൽ അധികപേരും ഇതൊന്നും നേരിട്ട് കണ്ടിട്ടില്ലല്ലോ.. ഏതായാലും ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ച സ്ഥിതിക്ക് അവർതന്നെ ഇത് കണ്ടെത്തട്ടെ...

                                                                          ✍️ - © COPYRIGHT - KAALIKKUPPI

3 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI