പത്മജ വേണുഗോപാലിന്റെ കൂറുമാറ്റം ; കോൺഗ്രസ്സിന് തിരിച്ചടിയോ? | Defection of Padmaja Venugopal; Will Congress suffer a setback?

 

പത്മജ വേണുഗോപാലിന്റെ കൂറുമാറ്റം ; കോൺഗ്രസ്സിന് തിരിച്ചടിയോ? 

പത്മജ വേണുഗോപാലിന്റെ കൂറുമാറ്റം ; കോൺഗ്രസ്സിന് തിരിച്ചടിയോ? 

കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന  നേതാവും അണികൾക്കിടയിൽ ലീഡറെന്ന ഓമനപ്പേരും കരസ്ഥമാക്കിയ കെ. കരുണാകരന്റെ മകളാണ് പത്മജ. കോൺഗ്രസ്സിൽ നിന്നും ബി ജെ പിയിലേക്കുള്ള അവരുടെ കൂറു മാറ്റം ഉൾക്കൊള്ളാനാകാതെ സ്തംഭിച്ചിരിക്കുകയാണ് കേരളം. കൂറുമാറ്റങ്ങൾക്ക്  കേരളം പലപ്പോഴും  സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്രയും അടിയുറച്ച ഒരു പാർട്ടി പ്രവർത്തകയും കോൺഗ്രസ് പശ്ചത്തല കുടുംബത്തിലെ അംഗവുമായ പത്മജയുടെ കൂറുമാറ്റം പ്രത്യേകമായിത്തന്നെയാണ് കാണുന്നത്. അവർ അച്ഛനെയും അച്ഛന്റെ പാർട്ടിയെയുമാണ് ചതിച്ചത് എന്നാണ് പത്മജയുടെ നിലപാടിനോട് സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ മറുപടി പറഞ്ഞത്. എന്നും പാർട്ടിയിൽ അടിയുറച്ച് നിൽക്കുമെന്ന് പറയുന്ന പത്മജയുടെ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. 

എന്നാൽ കോൺഗ്രസിലെ കൊള്ളരുതായ്മയും തന്നെ തന്റെ പാർട്ടി തന്നെ മനഃപൂർവ്വം തോൽപ്പിച്ചതുമാണ് ഇത്തരമൊരു തീരുമാനത്തിവേക്ക് തന്നെ നയിച്ചതെന്ന് പത്മജ തിരിച്ചടിച്ചു. എന്നാൽ വർക്ക് ഫ്രം ഹോമായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ അതാണു ഫലം അതിന് പാർട്ടിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ രാഷ്ട്രീയത്തിൽ ഒരു കാലത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു വനിത തന്നെയാണ് പത്മജ. പിന്നീട് അവർ രാഷ്ട്രീയത്തിൽ നിന്നും മറയുന്നതാണ് കണ്ടത്. എന്തൊക്കെയാണെങ്കിലും ബി ജെ പിക്ക് അവരെക്കൊണ്ട് ഒരു നേട്ടവും സൃഷ്ടിക്കാനാകില്ലെന്നാണ് യുവ നേതാവായ രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെയുള്ളവരുടെ നിരീക്ഷണം.

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI