![]() |
| പ്രിൻസ് ഓഫ് കസിയോണ - 7 | Prince of Casiyona -7 | Malayalam Novel | Written by Afsal klari |
പ്രിൻസ് ഓഫ് കസിയോണ - 7
ആ സൈറ്റ് ഉണ്ടാക്കിയത് നോവയെന്ന ഒരു ചെറുപ്പക്കാരനാണ്. നോവ ഒരു മുഴു ബ്ലാക്ക് ഹാറ്റ് ഹാക്കറാണ്.അവനൊരു കൊലയാളിയാണ്. എന്തിനും മടിയില്ലാത്തവൻ.മാത്രമല്ല അയാൾ കഴിവുള്ളൊരു മനുഷ്യനായിരുന്നെങ്കിലും അതെല്ലാം അയാൾ സ്വന്തം സംതൃപ്തിക്കായി ഉപയോഗിച്ചു.അവനെ അധികമാരും കണ്ടിട്ടില്ല.
കണ്ടവരിൽ പലരും ജീവിച്ചിരിപ്പില്ല.നോവക്ക് പോലീസുകാരുമായൊക്കെ നല്ല ബന്ധമായിരുന്നു.അവിടത്തെ ചീഫുമായും അയാൾക്ക് നല്ല കണക്ഷനായിരുന്നു.അതിനുള്ള കാരണവും അയാളുടെ ഹാക്കിങ് സ്കിൽ തന്നെയായിരുന്നു. അവനെ പിണക്കിയാൽ അത് ഡിപ്പാർട്ട്മെന്റിന് തന്നേ തലവേദനയാവുമെന്ന് അയാൾക്കറിയാമായിരുന്നു.മാത്രമല്ല അയാൾക്കവൻ ഒരുപാട് ഉപകാരങ്ങൾ ചെയ്തു കൊടുത്തിട്ടുമുണ്ട്. പോലീസുകാർ പിടിച്ചുകൊണ്ടു പോയവരെല്ലാം നോവയുടെ ആൾക്കാരെയായിരുന്നു.ഏറെ വൈകാതെ അവരെ റിലീസ് ചെയ്തെങ്കിലും ആരാണ് തങ്ങളുടെ സൈറ്റിനെ ഹാക്ക് ചെയ്തതെന്ന് കണ്ടുപിടിക്കാതെ നോവക്ക് സമാധാനമില്ലായിരുന്നു. അതു കൊണ്ട് തന്നെ ആ ഇൻഫോമർ ആരാണെന്നവൻ പോലീസിനോട് ചോദിച്ചു. അതൊരു ഫേക്ക് അക്കൌണ്ടീന്ന് വന്ന മെയിലാണെന്നവർ പറഞ്ഞു .ആ മെയിലവർ നോവക്ക് കൊടുത്തു.
ആ ടൈമിൽ വന്ന മെയിലുകളുടെ ടവർ ലൊക്കേഷനവർ ട്രേസ് ചെയ്ത് അവർ മേരിയുടെ അക്കൌണ്ടും സിസ്റ്റവും ഹാക്ക് ചെയ്തു.
മേരിയുടെ മുഴുവൻ ഡീറ്റെയിൽസും അവർക്ക് ലഭിച്ചു.പിറ്റേ ദിവസം വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പുറത്തു പോയ മേരി നേരമിരുട്ടിയിട്ടും തിപികെ വന്നില്ല. അന്നേരം എനിക്കൊരു ഫോൺ കോൾ വന്നു." 'ദ ഹാഷ് ' ഇത് നിനക്കുള്ള വാണിങ്ങാണ്. ദ ലാസ്റ്റ് ചാൻസ്."ഇത്രയും പറഞ്ഞ് അയാൾ കോൾ കട്ട് ചെയ്തു. എനിക്കൊന്നും മനസ്സിലായില്ല.എന്താണയാൾ പറഞ്ഞതെന്ന് ഞാനാലോചിച്ചോണ്ടിരിക്കുമ്പോ തന്നെ ഫോണിലേക്കൊരു മെസ്സേജ് വന്നു അതിന്റെ ടൈറ്റിൽ 'The # ' എന്നായിരുന്നു.അതെടുത്തു നോക്കിയപ്പോൾ എന്റെ ഹൃദയം എന്തു കൊണ്ട് പൊട്ടിപ്പിളർന്നില്ലെന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു.മേരിയെ അവർ ഒരു ഇരുമ്പു കട്ടിലിൽ കെട്ടിയിട്ടിട്ടുണ്ട്. ഒരു മുഖം മൂടിയിട്ടയാൾ ആ കട്ടിലിനടുത്ത് വന്ന് ഒരു ബട്ടണമർത്തി. അതോടെ കട്ടിൽ ചൂടാകാൻ തുടങ്ങി.അവൾ കിടന്ന് പിടഞ്ഞു.അവളുടെ തൊലിയെല്ലാം ഉരുകിയടരാൻ തുടങ്ങി.അവർ അലറിക്കരയുന്ന എന്റെ തലച്ചോറിനെ ഇളക്കി മറിച്ചു.ഞാൻ എന്റെ കഴിവുമുഴുവനുമുപയോഗിച്ച് ആ സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല.അവസാനം രണ്ടും കൽപ്പിച്ച് ആ സിറ്റിയിലെ മുഴുവൻ സോഷ്യൽ മീഡിയകളും ഹാക്ക് ചെയ്തു.
ആ സൈറ്റിലെ വീഡിയോ ടെലിവിഷനിലേക്കും മോഡുകളിലെ ആഡ് സ്ക്രീനുകളിലേക്കും ലൈവായി ആഡ് ചെയ്തു.ഇതോടെ ആ രംഗം പുറം ലോകമൊന്നാകെ കണ്ട് ഭയന്നു.അതോടെ ജനം മുഴുവൻ ഇതിനെതിരെ നടപടിയെടുക്കാതിരിക്കുന്ന ഭരണ കൂടത്തിനെതിരെ പ്രതിഷേധമുയർന്നു. അത് വലിയ പ്രശ്നമാകുമെന്ന് അറിഞ്ഞതോടെ ആ സൈറ്റ് ബ്ലോക്ക് ചെയ്യാനും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും നടപടിയായി.എന്നാൽ നോവ നേരിട്ട് ചീഫിന്റെ അടുത്ത് ചെന്ന് സംസാരിച്ചു.പത്തു കോടി രൂപയുടെ ഒരു സീക്രട്ട് അക്കൌണ്ട് നോവ ചീഫിന് ഓഫർ ചെയ്തു. ചീഫ് പറഞ്ഞു,.ഇത് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ഒരുപാട് പ്രൊസീജേഴ്സുണ്ട്.മാത്രമല്ല ഇത് ജനങ്ങൾക്കിടയിൽ പാനിക്കായിട്ടുണ്ട്.അത് കൊണ്ട് എമൌണ്ട് കൂട്ടണമെന്ന് ചീഫ് പറഞ്ഞു.കാശ് കൂട്ടിത്തന്നാൽ കേസ് ഒഴിവാക്കാമെന്ന് ചീഫ് പറഞ്ഞു.എത്ര വേണമെന്ന് നോവ ചോദിച്ചു.അമ്പത് കോടിയെന്ന് ചീഫ് മറുപടിപറഞ്ഞു. എങ്കിൽ എന്റെ മുഖം നിങ്ങളിനിയും ഒരുപാട് തവണ കാണേണ്ടി വരുമെന്ന് നോവ പറഞ്ഞു.പണമുണ്ടേൽ എന്തും നേടാം നോവാ.... നീ ചെല്ല് എന്നു പറഞ്ഞ് ചീഫ് നോവയെ പറഞ്ഞയച്ചു.നോവ അൻപത് കോടി കൊടുക്കാമെന്നേറ്റു.ഇതു പോലോത്ത ഒരൊറ്റ വീഡിയോക്ക് തന്നെ നോവക്ക് ലക്ഷങ്ങളും കോടികളും വരെ ലഭിക്കും അതു കൊണ്ട് അതൊരു നഷ്ടമല്ല.അതങ്ങനെ ഒതുക്കിത്തീർത്തു.എന്നാൽ നോവയുടെ അടുത്ത ടാർഗറ്റ് ഞാനായിരുന്നു.
ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു.എനിക്കെന്റെ ഭാര്യയെ രക്ഷിക്കാനായില്ല.അവർ വെന്തു മരിച്ചു.തന്റെ മകനിനി അമ്മയില്ലാതെ വളരേണ്ടി വരും.അവൻക്കെങ്കിലും സമാധാനമുള്ള ജീവിതം കൊടുക്കണം കുറ്റവാളികളായി ഏതോ രണ്ടു പേരെ തടവിലിട്ടു വെച്ചിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടെങ്കിലും അവരല്ല അത് ചെയ്തത് എന്നെനിക്ക് മനസ്സിലായിരുന്നു. ഇതിന് പിന്നിലാരാണെന്ന് എനിക്കും അറിയുമായിരുന്നില്ല .എന്നാലും തടവിലാക്കപ്പെട്ടവർ അയാളുടെ അനുയായികളാകാനെ വഴിയൊള്ളുവെന്ന് എനിക്ക് നന്നായറിയാമായിരുന്നു. ഇതിനു പിന്നിലാരാണെന്നറിയാൻ ഞാനാവുന്നതും ശ്രമിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പെട്ടെന്നാരൊക്കെയോ വീട്ടിലേക്ക് കയറി വന്നു. അവർ എന്നെ അടിച്ചും തൊഴിച്ചും അവശനാക്കി. ശേഷം ഒരു ചാക്കിലിട്ട് കാറിൽ കയറ്റി എങ്ങോട്ടോ കൊണ്ടു പോയി.....




0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI