എന്താണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ? | കമ്മ്യൂണിസം: ഭാവി, ഭൂതം, വർത്തമാനം.

വൈരുദ്ധ്യാധിഷ്ഠിത  ഭൗതികവാദം

എന്താണ് വൈരുദ്ധ്യാത്മകത?

    വൈരുദ്ധ്യാത്മകത അഥവാ വിരുദ്ധ സ്വഭാവങ്ങളുള്ളവ എന്നാണ് അർത്ഥം. എന്നാൽ ഇവിടെ വൈരുദ്ധ്യം എന്നതിനേക്കാൾ ഏറ്റവും യോജിച്ചത് ഇണകൾ എന്ന് നൽകലാണ്. കാരണം മാർക്സിസ്റ്റുകൾ പറയുന്ന ഉദാഹരണങ്ങൾ തന്നെയാണ്. ആൺ /പെൺ,     ചൂട് /തണുപ്പ് തുടങ്ങിയവയാണ്. ഇനി ഇവിടെ പറഞ്ഞ ആണും പെണ്ണും തമ്മിലുള്ള ബന്ധം വൈരുദ്ധ്യാത്മകവും സംഘട്ടനാത്മകവും ആണോ? അതോ സഹകരണാത്മകമാണോ? ചരിത്രത്തിൽ മനുഷ്യർ തമ്മിൽ അടിപിടി മാത്രമല്ല പരസ്പര സ്നേഹവും ഉണ്ടായിട്ടുണ്ട്.

     Thesis ഉം ആന്റി thesis ഉം പ്രവർത്തിച് synthesis ഉണ്ടാകുന്നു. പിന്നീട് അതിൽ നിന്ന് വീണ്ടും ഒരു വിരുദ്ധ ശക്തി ഉണ്ടാകുന്നു. അങ്ങനെ വീണ്ടും പുരോഗമിക്കുന്നു. ഇങ്ങനെ പ്രവർത്തനവും പ്രതിപ്രവർത്തനവും മുഖേന പുരോഗതി ഉണ്ടാകുന്നു. ഇതാണ് മാക്സിസ്റ്റ് വിശ്വാസം. മാക്സിയൻ വീക്ഷണത്തിൽ പ്രകൃതിയിലെ എല്ലാ വസ്തുകളും മനുഷ്യ സമൂഹവും ജീവജാലങ്ങളും എല്ലാം വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലാണ് നീങ്ങുന്നത്. ആകസ്മികം എന്ന് തോന്നുന്ന സംഭവങ്ങളുടെ എല്ലാം പിന്നിൽ വൈദ്യുതി ഭൗതികവാദത്തിന്റെ നിയമങ്ങളുടെ പ്രതികരണം കാണുമെന്നും, ചരിത്രം എന്നാൽ വർഗ്ഗസമരങ്ങളുടെയും ഉൽപാദനോപകരണങ്ങളുടെയും വളർച്ചക്ക് അനുസരിച്ച് സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പഴയതിന്റെ നാശവും, പുതിയതിന്റെ ആവിർഭാവവും ഉണ്ടാക്കി തീർത്ത വിപ്ലവങ്ങ ളുടെയും ചരിത്രമാണ്. എന്ന് മാർക്സിസം സിദ്ധാന്തിക്കുന്നു. എന്നാൽ ഇത് ശരിയാണോ എന്ന് നമുക്ക് പരിശോധിക്കാം.

     ചരിത്രപരമായി ചിന്തിച്ചാൽ അടിമവ്യവസ്ഥയുടെ ആന്റിതിസീസ് ആണോ ഫ്യൂഡലിസം? ഫ്യൂഡലിസത്തിന്റെ ആന്റിതിസീസ് ആണോ മുതലാളിത്തം? മുതലാളിത്തത്തിന്റെ ആന്റിതിസീസ് ആണോ കമ്മ്യൂണിസം? ആണെങ്കിൽ കമ്മ്യൂണിസത്തിനും ഒരു ആന്റിതിസീസ്  ഉണ്ടാകണമല്ലോ...  അതെന്താണ്? കമ്മ്യൂണിസം വന്നാൽ പിന്നെ എല്ലാം തികച്ചും ശാന്തം. പിന്നെ തിസീസും ആന്റി തിസീസും ഒന്നുമില്ല എന്ന് പറയുന്നത് തന്നെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ ഖണ്ഡനം അല്ലേ.

 വൈരുദ്ധ്യവും ചലനവും കൂടുമ്പോൾ മാറ്റം ഉണ്ടാകുന്നു എന്നാണ് വൈരുദ്ധ്യതിഷ്ഠിത ഭൗതികവാദികൾ പറയുന്നത്. എന്നാൽ പ്രകൃതിയിൽ ഒരുപാട് ചലനങ്ങൾ ഉണ്ടാകുന്നുണ്ട് അവയെ ഭൂതകാലങ്ങളിലൂടെ എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ ആദ്യ ചലനത്തിലെത്തുന്നു. എങ്ങനെയെങ്കിൽ ആദ്യ ചലനത്തിനും മുമ്പ് ചലനമില്ലല്ലോ? എങ്ങനെയെങ്കിലും പ്രപഞ്ച സൃഷ്ടാവില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല.

 തത്വജ്ഞാനം ലോകത്തെ മാറ്റാൻ ഉള്ളതാണ്  എന്ന മാക്സിന്റെ സുപ്രസിദ്ധ വചനം തന്നെ വൈരുദ്ധ്യാധിഷ്ഠിത  ഭൗതികവാദത്തിന്റെ ഖണ്ഡനമാണ്. തത്തജ്ഞാനത്തിന് ലോകത്തെ മാറ്റാൻ കഴിയും എന്ന് പറയുന്നത് മനസ്സിന് പദാർത്ഥത്തിന്റെ മേൽ പ്രാഥമികത്വം കൊടുക്കൽ അല്ലേ? അപ്പോൾ മാക്സിന്റെആശയങ്ങൾ തന്നെ പരസ്പരവിരുദ്ധം.

 വൈരുദ്ധ അധിഷ്ഠിത ഭൗതികവാദത്തിൽ വിശ്വസിച്ചാൽ ഒരു മനുഷ്യൻ എത്തിപ്പെടുന്ന  പതനത്തിന് ഒരു ഉദാഹരണമാണ്  സ്റ്റാലിൻ. കൂട്ടക്കൊലയിലൂടെ ആനന്ദം കണ്ടെത്തിയിരുന്ന സ്വേച്ഛാധിപതി ആയിരുന്നു  ഇയാളെന്ന് കമ്മ്യൂണിസ്റ്റുകാർ തന്നെ ഇന്ന് സമ്മതിക്കുന്നു.


എന്താണ് ഭൗതികവാദം?

മാക്സിസ്റ്റ് വിശ്വാസത്തിന്റെ അടിസ്ഥാനശിലയാണ് വൈരുദ്ധ്യാധിഷ്ഠിത  ഭൗതികവാദം. പ്രപഞ്ചം എന്നാൽ ഭൗതിക പ്രപഞ്ചം മാത്രമാണ്. പ്രപഞ്ചത്തിൽ എല്ലാം വൈരുദ്ധ്യങ്ങൾ ഉണ്ട്. ചലനവും ഉണ്ട്  അവയുടെ പ്രവർത്തന ഫലമായാണ് ചരിത്രം പുരോഗതിയുടെ പാതയിലൂടെ മുന്നോട്ട് നീങ്ങുന്നത് എന്നതാണ് ഈ സിദ്ധാന്തം.

 ഡോക്ടർ എംപി പരമേശ്വരൻ പറയുന്നത്: പ്രപഞ്ചത്തിൽ എന്തെടുത്താലും വിരുദ്ധ സ്വഭാവങ്ങളോടുകൂടിയ ഇണകളുടെ സാന്നിധ്യം കാണാവുന്നതാണ്. വികാസം എന്നാൽ പുതിയതിന്റെ വളർച്ചയും പഴയതിന്റെ തകർച്ചയും ആണ്. പഴയതിനെ പുതിയത് പൂർണ്ണമായും കീഴടക്കുന്നതാണ് ' നിഷേധം' എന്ന് പറയുന്നത്.  പഴയതെല്ലാം നശിപ്പിച്ച് തികച്ചും പുതിയതായ ഒന്ന് വരലല്ല ഇത്. പഴയതിന്റെ പുരോഗമനപരമായ ആശയങ്ങൾ സംരക്ഷിക്കപ്പെടുന്നു. അതുപോലെ പുതുതായി രൂപംകൊണ്ട ഒന്നിൽ തന്നെ അതിന് നിഷേധിക്കുന്ന അംശങ്ങൾ ഉണ്ടായിരിക്കും. അങ്ങനെ നിഷേധപരമായി സംജാതമായത് തന്നെ വീണ്ടും നിഷേധിക്കപ്പെടുന്നു. അപ്പോഴും അതിലെ പുരോഗമനപരമായ സംഭവങ്ങൾ നിലനിർത്തപ്പെടുന്നു. ഇതാണ് വികസനത്തിന്റെ രൂപം. നിഷേധം അതിന്റെ നിഷേധവും, അങ്ങനെ സദാ പുരോഗമിച്ചു കൊണ്ടിരിക്കും.

 മാക്സിമം സിദ്ധാന്തിക്കുന്നത് ' ഭൗതികപദാർത്ഥങ്ങളാണ് ആദ്യമുണ്ടായത് ആത്മീയ ശക്തികളും അവ ജന്മം നൽകുന്ന വികാരവിചാരങ്ങളും ഈ ഭൗതികപദാർത്ഥങ്ങളുടെ സൃഷ്ടിയാണ്. മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്ന കേവല ആശയങ്ങൾ മാത്രമാണ് പരലോകവിശ്വാസവും, ദൈവവിശ്വാസവും, ധർമ്മബോധവും എല്ലാം എന്നർത്ഥം. പ്രപഞ്ചത്തിന് ആധാരം പണ്ടേ പണ്ടേ ഉള്ളതാണെന്ന് മാക്സിമം സിദ്ധാന്തിക്കുന്നു. ഇതാണ് ഒരുതരത്തിൽ ഭൗതികവാദം. എന്നിട്ട് ഈ ഭൗതികവാദത്തെ വൈരുദ്ധ്യാധിഷ്ഠിത ചലനാത്മക സമ്പ്രദായവുമായി മാക്സ് ബന്ധിച്ചു. ഒരു ദൈവവിശ്വാസി ദൈവത്തിൽ വിശ്വസിക്കുമ്പോൾ ഒരു ഭൗതികവാദി പദാർത്ഥം അശ്വരത്വവും അനാഥത്വവും ആകുന്നു. അതായത് ഭൗതികവാദികൾ ദൈവത്തിന്റെ ഗുണങ്ങളെ പദാർത്ഥത്തിന് കൽപ്പിക്കുന്നു. ഇതേ ഗുണം ദൈവത്തിന് നൽകിയാൽ പ്രയാസവും അസാധ്യവുമായ ഭൗതികവാദികൾക്ക് ഈ ഗുണത്തെ പദാർത്ഥത്തിന് നൽകാം എന്നത് വളരെയധികം രസകരവും തമാശ നിറഞ്ഞതും ആകുന്നു. മാക്സ് പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം മെനഞ്ഞുണ്ടാക്കിയത്.

 കമ്മ്യൂണിസ്റ്റുകൾ ആശയമാക്കുന്നതും ആധുനികശാസ്ത്രം തകർത്തു കളഞ്ഞതുമായ സിദ്ധാന്തങ്ങളിൽ ചിലത് പറയാം.

  • പ്രപഞ്ചം അനാദിയാണ് എന്ന സിദ്ധാന്തം.
  • പദാർത്ഥമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന സിദ്ധാന്തം.
  • മനുഷ്യ വിജ്ഞാനത്തെക്കുറിച്ച് അമിതമായ മതിപ്പും വിശ്വാസവും.
 ഇനി ഇവ ഓരോന്നിനെയും ആധുനികശാസ്ത്രം പൊളിച്ചത് നോക്കാം.

 ബിഗ്ബാങ്ക് സിദ്ധാന്തവും പ്രപഞ്ചം വികസിക്കുന്നു എന്ന സിദ്ധാന്തവും പ്രപഞ്ചം അനാദിയല്ല എന്ന് തെളിയിക്കുന്നു.

 പ്രപഞ്ചത്തിന് തുടക്കമില്ലെന്നും അതുകൊണ്ടുതന്നെ ഇതൊരു ദൈവം അല്ലെങ്കിൽ സൃഷ്ടാവ് സൃഷ്ടിച്ചതല്ല എന്നതായിരുന്നില്ല ഭൗതികവാദികളുടെ വാദം. എന്നാൽ ബിഗ് ബാങ്ക് തിയറി ഈ വാദത്തെ തകർത്തു.

 1929 എഡ്വിൻ പി. ബബ്ലിന്റെ ഗവേഷണങ്ങൾ വഴിതെളിച്ചത് ' പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കി. ഇനി ഭൂമി അനാദി അല്ലെ എന്നുള്ളതിന് ഒരു കാരണം കൂടി പറയാം. ഭൂമിയിൽ യുറേനിയം കാണപ്പെടുന്നുണ്ട്. ഭൂമി അനാദി അല്ലെങ്കിൽ എല്ലാ യുറേനിയവും ഈയമായി മാറിക്കഴിയേണ്ടതായിരുന്നു.

 എഡ്ഡിംഗ് പി ബബ്ലി ന്റെ ഗവേഷണമനുസരിച്ച് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ... അതായത് പ്രപഞ്ചത്തിലെ നക്ഷത്ര സമൂഹങ്ങൾ അഥവാ ഗ്യാലക്സികൾ പരസ്പരം അകലുന്നു എന്നർത്ഥം. ഒരു ബലൂൺ വീർപ്പിക്കുമ്പോൾ ഒരു പുള്ളി മറ്റൊരു പുള്ളിയിൽ നിന്ന് അകന്നു പോകുന്നതുപോലെ പ്രപഞ്ചത്തിലെ ഗാലക്സികൾ അഥവാ നക്ഷത്ര സമൂഹങ്ങൾ പരസ്പരം അകന്നു പോകുന്നു. ഇങ്ങനെ പ്രപഞ്ചം ഒരു നിശ്ചിത അളവിൽ വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ വളരെകാലം മുമ്പ് ഇത് വളരെ ചെറുതായിരിക്കും. അതായത് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അനന്തമായ സാന്ദ്രതയുള്ള ആ ബിന്ദുവിൽ ഒതുങ്ങി നിന്നു. ശാസ്ത്രമനുസരിച്ച് പിന്നീട് ഒരു മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചം നിലവിൽ വന്നത് എന്നാണ്. പിന്നീട് അത് വികസിക്കാൻ തുടങ്ങി. അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ഏകദേശം130,000 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നു അതെന്ന് എന്ന് കണക്കാക്കുന്നു.

 ഇതിലൂടെ പ്രപഞ്ച പണ്ടേ പണ്ടേ ഉള്ളതല്ല എന്നത് ആധുനികശാസ്ത്രം തള്ളിക്കളഞ്ഞു.അങ്ങനെയെങ്കിൽ ഈ പ്രപഞ്ചം, അത് സൃഷ്ടിക്കപ്പെട്ടതാണ്. കാരണം ഒന്നുമില്ലാതെ പൂർണ ശൂന്യതയിൽ നിന്നും പ്രപഞ്ചം ഉണ്ടാവുകയില്ലല്ലോ.

 പ്രപഞ്ചത്തിന്റെ ഉദ്ഭവം നിർമ്മിതമോ അതോ അനന്തം ആണോ എന്ന ചോദ്യത്തിന് ശാസ്ത്രത്തിനുള്ള മറുപടി അത് നിർണ്ണതമാണ് എന്നതാണ്. അതായത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണ് അതിനുമുമ്പ് പ്രപഞ്ചം ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാം.

 പദാർത്ഥമാണ് പ്രപഞ്ചത്തിലെ അടിസ്ഥാനം എന്ന മാക്സി വാദത്തെ ശാസ്ത്രം തകർത്തത് നോക്കാം: പദാർത്ഥങ്ങൾ ആറ്റങ്ങളാണ് ഇതിനെത്തന്നെ ഇലക്ട്രോൺ പ്രോട്ടോൺ ന്യൂട്രോൺ തുടങ്ങിയ ഘടകങ്ങൾ ആക്കാം. ഒരു ഇലക്ട്രോൺ ശൂന്യതയിൽ വിലയം പ്രാപിക്കുമ്പോൾ അതിന്റെ ഊർജ്ജം പുറത്തുവിടുന്നു. അതോടെ അത് ഇലക്ട്രോൺ അല്ലാതായി മാറുന്നു. അതെ പദാർത്ഥമല്ലാതായി മാറുന്നു( becomes non material). അത് ഗാമഫോട്ടോകളായി മാറുന്നു. അപ്പോൾ അന്തിമ വിശകലനത്തിൽ പദാർത്ഥം ഒരു ശക്തിയാണെന്ന് വരുന്നു. ചിലർ അതിനെ ചലനം എന്ന് വിശേഷിപ്പിച്ചു. ഇങ്ങനെ ശക്തിയെ പദാർത്ഥമായും പദാർത്ഥത്തെ ശക്തിയായും മാറ്റാമെന്ന് ശാസ്ത്രജ്ഞന്മാർ തെളിയിച്ചു കഴിഞ്ഞു. ഇതിലൂടെ പദാർത്ഥമാണ് പ്രപഞ്ചത്തിലെ അടിസ്ഥാനം എന്ന വാദം പൊളിഞ്ഞു  ഇങ്ങനെ ഭൗതികവാദം അടിസ്ഥാനരഹിതം ആണെന്ന് വ്യക്തമാകുന്ന തെളിവുകൾ നിരവധിയുണ്ട്.
                                    തുടരും...

✍️ - © COPYRIGHT - KAALIKKUPPI 


0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI