ചവറ്റുകൊട്ട | Chavattukotta Poem by Sahal Pookkottur

 

ചവറ്റുകൊട്ട

പ്രതീക്ഷയുടെ അവസാന പേജും

സ്വപ്നം വരക്കാൻ

അച്ഛൻ കീറിതന്നു. 

നാഴിക മണി വെറുതെ അടിക്കുമ്പോഴും

ജീവിതത്തിന്റെ ബ്ലൂ പ്രിന്റ് കാത്ത്

അമ്മ പടിപ്പുര വാതിലിൽ കാത്തിരുന്നു.

 എന്റെ തലക്കകത്ത് 

 വെറും അസ്ഫുട മർമ്മരം. 

വയ്യച്ചാ... അനങ്ങുവാൻ.

മുറിഞ്ഞ് പോയ നാഡികൾക്ക്

ഇനി ഉണരുവാനാവില്ല. 

സുഖസൂചികൾ ചുംബിച്ച്

രസം വറ്റിയ മേനി, 

വെറുതെയങ്ങനെ നിലത്ത്

കിടക്കും. 

അമ്മേ മാപ്പ് ...

പുകയടിച്ചപ്പോളുയർന്ന്, 

ആവി പോലെ

എന്റെ കറുത്തിരുണ്ട ചുണ്ടിലൂടെ

ദുരാത്മാവെങ്കിലും, 

ഒരു വെളുത്ത പുകയായി പോയിടുന്നു ...

✍ Sahal Pookkottur

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI