![]() |
| നീരജ് ചോപ്ര | Neeraj Chopra | Malayalam Biography by Jafar Shareef |
ഹരിയാനയിലെ പാനിപ്പത്തിൽ കർഷക കുടുംബത്തിലാണ് നീരജ് ചോപ്രയുടെ ജനനം.11-ാം വയസ്സിൽ നീരജിന്റെ ഭാരം 80 കിലോ ആയിരുന്നു, കുട്ടിക്കാലത്തെ പൊണ്ണത്തടിയെക്കുറിച്ച് കൂട്ടുകാർ കളിയാക്കിയതിനെ തുടർന്നും അമിതഭാരം കുറയ്ക്കാനും വേണ്ടി പിതാവ് പാനിപ്പത്തിലെ ശിവാജി സ്റ്റേഡിയത്തിന് സമീപം ജിംനേഷ്യത്തിൽ ചേർത്തു. അവിടെ നിന്നാണ് ജാവലിനിൽ അദ്ദേഹം ആകൃഷ്ടനായത്. പരിശീലനം കൂടാതെ വളരെ ദൂരേക്ക് ജാവലിനെറിയുന്ന ചോപ്രയുടെ കഴിവ് തിരിച്ചറിഞ്ഞ ദേശീയ ജാവലിൻ ത്രോ താരമായ ജയ് ചൗധരി അദ്ദേഹത്തിന് പരിശീലനം നൽകി.
ജയ് ചൗധരിയെ പരിചയപ്പെട്ടത് ചോപ്രയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. 2013ലാണ് നീരജ് ചോപ്ര ജാവലിൻ ത്രോ വളരെ ഗൌരവമായി ഏറ്റെടുത്ത് തുടങ്ങിയത്.13-ാം വയസ്സിൽ ചോപ്രയെ വീട്ടിൽ നിന്ന് നാല് മണിക്കൂർ അകലെയുള്ള പഞ്ച്കുളയിലെ തൗ ദേവി ലാൽ സ്‌പോർട്‌സ് കോംപ്ലക്‌സിൽ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം നസീം അഹമ്മദിന്റെ കീഴിൽ പരിശീലനം നേടി, അദ്ദേഹം ജാവലിൻ ത്രോയ്‌ക്കൊപ്പം ദീർഘദൂര ഓട്ടവും പരിശീലിപ്പിച്ചു. 2012 ഒക്ടോബർ 27-ന് ലഖ്‌നൗവിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 68.40 മീറ്റർ എറിഞ്ഞ് സ്വർണം നേടുകയും, പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.2013 ൽ അന്താരാഷ്ട്ര മത്സരങ്ങൾ തുടങ്ങി, ഉക്രെയ്നിൽ നടന്ന വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ 2014 ൽ 70 മീറ്ററോടെ ആദ്യത്തെ അന്താരാഷ്ട്ര വെള്ളി മെഡൽ നേടി. 2015 ൽ ഇത് 70 തിൽ നിന്ന് 82 ലേക്ക് ഉയർത്തി. റിയോ 2016 പുരുഷന്മാരുടെ ജാവലിൻ ത്രോ യോഗ്യതാ മാർക്ക് 83.00 മീറ്ററായിരുന്നു, നീരജിന് തന്റെ ആദ്യ ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടാമായിരുന്നു. പക്ഷെ പരിക്കിനാൽ റിയോ യോഗ്യതാ മത്സരത്തിൽ പങ്കടുക്കാൻ സാധിച്ചില്ല. IAAF വേൾഡ് U20 ചാമ്പ്യൻഷിപ്പിൽ (Bydgoszcz, Poland (2016)) റെക്കോർഡ് 86.48 മീറ്ററോടെ സ്വർണ്ണ മെഡൽ നേടി. ഈ റെക്കോർഡ് ഇപ്പോഴും തുടരുന്നു. 2017ൽ നീരജ് ഏഷ്യൻ ചാമ്പ്യനായി.2018-ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും അതേ വർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും അദ്ദേഹം സ്വർണം നേടിയിരുന്നു. 2019 ൽ ശസ്ത്രക്രിയ ആവശ്യമായ കൈമുട്ടിന് പരിക്കേറ്റതിന്നാൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. 16 മാസത്തോളം വിശ്രമം ആവശ്യമായിരുന്നു. 2020 ആദ്യത്തിൽ, നീരജ് ടോക്കിയോ 2020-ലേക്ക് യോഗ്യത നേടി. 2021 ഓഗസ്റ്റ് 4-ന് ടോക്കിയോയിലെ നാഷണൽ സ്റ്റേഡിയമായ ജപ്പാനിൽ നടന്ന 2020 സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നീരജ് ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിച്ചു. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിനായി, നീരജ് ചോപ്ര തന്റെ ജർമ്മൻ കോച്ച് ഉവെ ഹോൺ, ബയോമെക്കാനിക്‌സ് വിദഗ്ധൻ ക്ലോസ് ബാർട്ടോണിയറ്റ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് ഇഷാൻ മർവാഹ എന്നിവരുടെ കീഴിൽ പരിശീലനം നേടി.
2021ഓഗസ്റ്റ് 7, ചോപ്ര തന്റെ രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ എറിഞ്ഞ് ഫൈനലിൽ സ്വർണം നേടി, അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ ഒളിമ്പ്യനും അത്‌ലറ്റിക്‌സിൽ സ്വാതന്ത്രാനന്തര ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാവുമായി. ടോക്കിയോ ഒളിപിക്‌സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇന്ത്യക്കായി നേടിയതിന്റെ ഓർമക്കായി ഓഗസ്റ്റ് 7 ദേശീയ ജാവലിൻ ത്രോ ദിനമായി ആഘോഷിക്കാൻ ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷൻ തീരുമാനിച്ചു.
2021 ലെ കണക്കനുസരിച്ച്, വ്യക്തിഗത ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേടിയ രണ്ട് ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം (മറ്റൊരാൾ അഭിനവ് ബിന്ദ്രയാണ്), കൂടാതെ വ്യക്തിഗത ഇനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ സ്വർണ്ണ മെഡൽ ജേതാവും, സ്വർണം നേടിയ ഒരേയൊരു വ്യക്തിയുമാണ് അദ്ദേഹം. ഇപ്പോൾ ചരിത്രപരമായ ഇരട്ട നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര. ഇന്ത്യൻ, ലോക അത്‌ലറ്റിക്‌സ് ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തു. ഓഗസ്റ്റ് ൽ നീരജ് ഒളിമ്പിക്‌സ് സ്വർണ്ണവും ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് സ്വർണ്ണവും നേടുന്ന ആദ്യ ഇന്ത്യക്കാരനായി. ഈ പ്രാവശ്യം ചോപ്ര തന്റെ രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ എറിഞ്ഞപ്പോൾ ബുഡാപെസ്റ്റ് കാണികൾ ആഹ്ലാദഭരിതരായി.
പാക്കിസ്ഥാന്റെ അർഷാദ് നദീം, ജർമ്മനിയുടെ ജൂലിയൻ വെബ്ബർ, ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെജ് എന്നിവരോട് കടുത്ത മത്സരമാണ് ചോപ്ര നേരിട്ടത്. എന്നിരുന്നാലും, ചോപ്ര നിസ്പ്രയാസം ആധിപത്യ സ്ഥാപിച്ചു. ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്രയുടെ പ്രകടനത്തെ തുടർന്ന് ജൂനിയർ കമ്മീഷൻ ഓഫീസറായി ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
✍️ Jafar Shareef
(Marketing Manager of KAALIKKUPPI)


0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI