ഇന്ത്യ | മണിപ്പൂർ | India | Manipur | Malayalam Poem

ഇന്ത്യ | മണിപ്പൂർ | India | Manipur | Malayalam Poem 



 1- മണിപ്പൂർ

കാമാർത്ഥിയോടെ നോക്കുന്ന ആ കൺകളെ നീ

ചൂഴ്ന്നെടുത്തു വെട്ടിമാറ്റുക.

വൈര്യവർഷനം നടത്തുന്ന ആ ഹൃദയാന്തരങ്ങളിൽ

അബാബീൽ ചുണ്ടുകളാൽ തീമഴ

വർഷിക്കട്ടെ. 


നാഡി മുറിച്ചു, വേച്ചു നീങ്ങുന്ന 'ഇന്ത്യ'..!

രക്തം പുരട്ടി ചാരം മെഴുകിയ വഴികളിലൂടെ വഴുതി നീങ്ങി,

ആക്രോശങ്ങൾ.. നിസ്സഹായനാരീമൂളലുകൾ..


എല്ലാവരും കറുപ്പേന്തിയിട്ടുണ്ട്: 

ചിലർ ബാഹ്യാഗ്നിയാലും, ചിലർ ആന്തരാഗ്നിയാലും.


തുണിയുരിഞ്ഞ് തച്ചു തകർക്കപ്പെട്ട

ഒരുപാട് വീടുകൾ,

സ്ത്രീകൾ,

കെട്ടിടങ്ങൾ,

തലയറുത്ത് കുത്തിവെച്ച് 

നാറുന്ന ശരീരങ്ങൾ..

പാപം പേറി പേറി കുനിഞ്ഞ്, 

അതിന്റെ ചുമലുകൾ 

ശ്മശാനം തൊടുന്നുണ്ട്.

2- ഇന്ത്യ

രാജാവ് ചെങ്കോലു പിടിച്ചു നിൽക്കുന്നു.

യാത്രകൾ, തീറ്റകൾ, ബഹുമതിയേറ്റെടുക്കൽ,

നീളുന്ന ജോലികൾ ലിസ്റ്റ് വിട്ടുകടന്നിട്ടുണ്ട്.

ഇപ്പോഴാണത്രെ അവരറിഞ്ഞത് ചെങ്കോലിലെ സ്ഫുരണങ്ങൾ!

അവർ വന്നു നിന്നതും 

പെട്ടെന്നത് ചോരയേറ്റു 

ചെമ്പിച്ചതായി മാറി.

'ചെങ്കോലിൻ ശക്തി' ശരിക്കറിഞ്ഞ് 

അവർ യാത്രയായി ;

അനന്തമായ പാതാളത്തിലേക്ക്, 

ചിലർ ഉയരങ്ങളുടെ പല്ലക്കിലേക്ക്


Written by Abdulla farhan MP
Editor: Afsal Klari


0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI