കൽഫറാഷ് Book Review | Kalfarash Book Review | കവിതാസമാഹാരം | Collection of poems

കൽഫറാഷ് Book Review | Kalfarash Book Review | കവിതാസമാഹാരം | Collection of poems | Review by Salman Pattarkulam

            സൂഫിയെയും സൂഫിസത്തെയും വികലമായി ചിത്രീകരിക്കുന്ന നവ സാഹചര്യത്തിൽ സൂഫിസത്തെയും സൂഫിയെയും കൃത്യമായി അടയാളപ്പെടുത്തുകയാണ് തസ്ലീമ എന്ന യുവകവിയത്രിയുടെ 'കൽഫറാഷ്' എന്ന കവിതാസമാഹാരം.

വട്ടത്തിൽ തിരിയുന്ന നീളൻ കുപ്പായവും നീണ്ട തൊപ്പിയും വർണ്ണാലങ്കൃത ബൾബുകളും സൂഫിസത്തെ നിർവചിക്കുന്ന ഘടകങ്ങളാകുമ്പോൾ സൂഫിസം തന്നെയും ഭൂമിയിലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ച സൃഷ്ടാവിനോടുള്ള അടങ്ങാത്ത പ്രേമമാണെന്ന് ഉറക്കെ പറയുന്നുണ്ട് സമാഹാരത്തിലെ ഓരോ കവിതയും.

തന്നെ പടച്ച സ്രഷ്ടാവിനോടുള്ള അടങ്ങാത്ത പ്രേമമാണ് ഓരോ സൂഫിയുടെയും മുഖമുദ്ര.

27 കവിതകളിലായിട്ടാണ് സമാഹാരം ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പുസ്തകത്തിലെ ആദ്യ കവിതയായ 'കൽഫറാഷ്' നമ്മുടെ ജീവിതത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ ശ്വാസോച്ഛാസത്തെ പോലും വളരെ മനോഹരമായി അവതരിപ്പിക്കുന്നത് കാണാം.

"പ്രകൃതിയുടെ പ്രക്രിയകൾ കൊണ്ട് ശുദ്ധമാക്കപ്പെട്ട കാറ്റെടുത്ത് അകത്തേക്ക് വലിച്ചുകയറ്റി നാഡീ ഞരമ്പുകൾക്ക് ആശ്വാസമേകിയും ആവശ്യമില്ലാത്ത വിഷത്തെ പ്രകൃതിക്ക് തന്നെ തിരിച്ചു നൽകുകയും ചെയ്യുമ്പോൾ"

സൃഷ്ടാവ് നമുക്കേകിയ സർവ്വ സുഖാസ്വാദനങ്ങളും ആവോളം അനുഭവിച്ച് സൃഷ്ടാവിന്റെ കൽപ്പനകൾകളെ ധിക്കരിച്ച് നടക്കുന്നതിനെ ഈ കവിതയിൽ നിശിതമായി വിമർശിക്കുന്നു.

'സമാധി' എന്ന കവിതയിൽ ജനങ്ങൾ കാണുവാൻ വേണ്ടി സൃഷ്ടാവിന് വഴിപ്പെടുന്നതിനെയും സൃഷ്ടാവിന്റെ കൽപ്പനകളെ ആ രീതിയിൽ അനുഷ്ഠിക്കുന്നതിനെയും കുറിച്ച് പ്രതിപാദിക്കുന്നു .

'ഹൃദയത്തിലേക്ക് നോക്കുന്നവനോട് 

നീതിപുലർത്താറുണ്ടോ !'

എന്ന വരിയുടെ ആശയ തലങ്ങൾ വർണ്ണനാതീതമാണ്.

ദൈവീക ചിന്തയിലും ദൈവിക പ്രേമത്തിലും താൽപര്യം കാണിച്ചിരുന്ന മഹത്തുക്കളായ റാബിയത്തുൽ ബസ്രി, ശ്രീനാരായണഗുരു, റൂമി, ഓഷോ എന്നിവരെക്കുറിച്ചും കവിതയിൽ പ്രതിപാദിക്കുന്നുണ്ട്. 

'മദീനയിലേക്കൊരു പാലായനം' എന്ന കവിതയിൽ ഒരു മുസ്ലിമിന്റെ അടങ്ങാത്ത അഭിലാഷമായ മദീനയെയും അവിടേക്കെത്താനുള്ള മോഹത്തെയും വളരെ മനോഹരമായാണ് കവി ചിത്രീകരിക്കുന്നത്.

തീർത്തും മികച്ച വായനാനുഭവം സമ്മാനിക്കുന്ന "കൽഫറാഷ്" ധ്വനി ബുക്സാണ് പ്രസിദ്ധീകരിച്ചത് .

വില 110

✍️Salman Pattarkulam (Guest Post)
Edited By Afsal klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI