കമ്മ്യൂണിസവും പരിണാമ സിദ്ധാന്തവും

കമ്മ്യൂണിസവും പരിണാമ സിദ്ധാന്തവും

 ഡാർവിനിസവും കമ്മ്യൂണിസവും

 ഡാർവിന്റെ പരിണാമ സിദ്ധാന്തവും അഥവാ ഡാർവിനിസം  മാക്സിന്റെ കമ്മ്യൂണിസവുംപലതരത്തിലുള്ള സമാനതകൾ വച്ച് പുലർത്തുന്നതായി കാണാം.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട മാക്സിസും ഡാർവിനിസവും എന്ന പ്രശസ്ത മാർക്സിസ്റ്റ് ഡാർവിനിസ് ആന്റൺ  ചിന്തകൻ പാനി കോകിന്റെ പുസ്തകത്തിൽ ഇതിനെക്കുറിച്ച് പറയുന്നതായി കാണാം ഡാർവിനിസം പരിണാമ സിദ്ധാന്തത്തെ അനുഗമിക്കുന്ന പോലെ തന്നെ കമ്മ്യൂണിസവും ഈ സിദ്ധാന്തനുഗമിക്കുന്നു ഒന്ന് സാമൂഹിക ലോകത്തെയും മറ്റേത് ജൈവ ലോകത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.

 ചലിക്കുന്ന പദാർത്ഥങ്ങളാണ് എല്ലാ വസ്തുക്കളും രൂപപ്പെട്ടതാണെന്നും എല്ലാം യാദൃശ്ചികമായി ഉണ്ടായതാണെന്നും ഒന്നും സൃഷ്ടിക്കപ്പെട്ടതല്ലെന്നും(ദൈവം) മൃഗങ്ങളിൽ നിന്നും പരിണമിച്ചുണ്ടായതാണ് മനുഷ്യൻ എന്നുമാണ് ഡാർവിന്റെ വാദം.  ഇതുതന്നെയല്ലേ മാക്സിന്റെ ചിന്തകൾ. ഇനി മാക്സിന്റെയും എംഗലസിന്റെയും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെ ഡാർവിന്റെ സംഘട്ടനത്തിന്റെ നിർവചനത്തോട് കൂട്ടി വായിക്കുമ്പോൾ ഇവർ പറയുന്നതെല്ലാം ഒന്നാണെന്ന് മനസ്സിലാക്കും ജീവജാലങ്ങളുടെ അതിജീവനത്തിന് പ്രകൃതിയിലെ വിഭവങ്ങൾ പര്യപ്തമല്ല എന്നാണ് ടാർവിന്റെ വാദം അതുകൊണ്ടുതന്നെ അതിജീവനത്തിനായി ജീവികൾ നിരന്തരം സംഘട്ടനത്തിൽ ഏർപ്പെടേണ്ടതുണ്ട് ഈ സംഘടന അവകളെ പരിണാമത്തിലേക്ക് നീക്കുന്നു ഇതുതന്നെയാണല്ലോ വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദവും ചുരുക്കി പറഞ്ഞാൽ മാക്സും ഭൗതികവാദത്തെ ചരിത്രവുമായി ബന്ധപ്പെടുത്തുകയും ഡാർവിൻ അതിനെ പ്രകൃതിയുമായി ബന്ധപ്പെടുത്തി പ്രായോഗിക വൽക്കരിക്കുകയുമായിരുന്നു എന്നതിനാൽ ഇവ രണ്ടും ഉത്ഭവിച്ചത് ഒരേ ബിന്ദുവിൽ നിന്നാണെന്ന് മനസ്സിലാക്കാം.

" സംഗേഹമെന്തെന്നാൽ കമ്മ്യൂണിസത്തെ അനുകൂലിക്കുന്നവർ ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിലും വിശ്വസിക്കുന്നു എന്നർത്ഥം "

 ഒന്നിലധികം പ്രത്യയശാസ്ത്രങ്ങളുടെ ഡാർവിനിസംബന്ധപ്പെട്ട് കിടക്കുന്നതായി കാണാം കമ്മ്യൂണിസം മാത്രമല്ല ഫാസിസം ഇംപീരിയലിസം പ്രാസിസം ക്യാപിറ്റലിസം തുടങ്ങിയവയുമായി എല്ലാം ഡാർവിനിസം മികച്ച ബന്ധം പുലർത്തുന്നു. ഇവയെല്ലാം തന്നെ ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മതങ്ങളെയും മതങ്ങൾ മുന്നോട്ടുവെക്കുന്ന ധാർമിക മൂല്യങ്ങളെയും ബോധങ്ങളെയും നിരാകരിക്കുകയും തീർത്തും നിഷേധിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയെല്ലാം തങ്ങളുടെ ശത്രുക്കളായാണ് മേൽപ്പറഞ്ഞ പ്രത്യയശാസ്ത്രങ്ങളുടെ നേതാക്കന്മാർ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഇവകളെ ഉന്മൂലനം ചെയ്യാൻ ഡാർവിനിസത്തെ ആയുധമായി അവർ സ്വീകരിച്ചു.

                                    തുടരും...

✍️ - © COPYRIGHT - KAALIKKUPPI 

 

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI