
Manushyan Oraamugham Book Review
പൂർണ്ണവളർച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന അപൂർവ ജീവിയാണ് മനുഷ്യൻ.
ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകരമായ മനുഷ്യശിശു അറുപതോ എഴുപതോ വർഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കു വേണ്ടി മാത്രം ചെലവിട്ട് ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളെ, മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല.
ജീവിതത്തെപ്പറ്റി വായിക്കാൻ കൊള്ളാവുന്ന വല്ലതും എഴുതുക അല്ലെങ്കിൽ മറ്റുള്ളവർക്ക് എഴുതാൻ കൊള്ളാവുന്ന തരത്തിൽ ജീവിക്കുക.
സ്ഥാനക്കയറ്റം ലഭിക്കുന്തോറും സ്വയം ഒരു താഴ്ത്തിക്കെട്ടൽ അനുഭവിക്കുന്ന ഒരേയൊരു ഉദ്യോഗമേയുള്ളൂ ' ജീവിതം'.
പശ്ചാത്താപം പോലെ മനോസുഖം കിട്ടുന്ന മറ്റൊരു പ്രായശ്ചിത്തവും ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
ഇങ്ങനെ അനേകം ചിന്തകൾ സമ്മാനിക്കുന്ന മലയാള സാഹിത്യത്തിലെ അത്യപൂർവ കൃതികളിൽ ഒന്നാണ് സുഭാഷ് ചന്ദ്രൻ്റെ 'മനുഷ്യന് ഒരു ആമുഖം'.
തച്ചനക്കര എന്ന നാട്ടിലെ നാലു തലമുറയോളം മനുഷ്യരെ മനോഹരമായി ചിത്രീകരിക്കുന്ന ഇതിവൃത്തം. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന 40 അധ്യായങ്ങളിൽ കേന്ദ്രകഥാപാത്രം കാമുകിയായ ആൻമേരിക്കയക്കുന്ന സൂക്ഷിക്കപ്പെട്ട നാല്പത് കത്തുകൾ തുടക്കം കുറിക്കുന്നു. ജിതൻ്റെ മരണശേഷം അവൾ ഓരോ കത്തുകളും വായിക്കുന്നതിലൂടെ നമ്മളും അവൾക്കൊപ്പം തച്ചനക്കരയിലൂടെയും നാട്ടുകാരിലൂടെയും ജിതൻ്റെ മുതുമുത്തച്ഛൻ അയ്യാപിള്ള, മുത്തച്ഛൻ നാറാപിള്ള, അമ്മാവൻ ഗോവിന്ദൻ നായർ എന്നിവരിലൂടെ സഞ്ചരിച്ച് ജിതൻ്റെ കാലങ്ങളിലൂടെ 2026 നോവൽ അവസാനിക്കുന്നു. വായനക്കാർക്ക് ജീവിതത്തിൽ നീ എന്തെങ്കിലും നേടിയോ ?.. എന്ന ചോദ്യമെറിഞ്ഞു കൊടുത്തിട്ടാണ് നോവൽ അവസാനിക്കുന്നത്. തലമുറകളെ പരിചയപ്പെടുത്തുന്ന മഹിത രചന എന്നല്ലാതെ മറ്റൊന്നും ഇതിനെ വിശേഷിപ്പിക്കാനില്ല.
✍️Muzammil Salam (Guest Post)

0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI