ഇന്ത്യയുടെ സ്വന്തം എ ഐ | Krutrim AI | Indias' own Ai


ഇന്ത്യയുടെ സ്വന്തം എ ഐ ( Krutrim Ai )

ലോകത്ത് ജനറേറ്റീവ് എ ഐ കാറ്റഗറിയിൽ വരുന്ന ഒരുപാട് ചാറ്റ് പ്ലാറ്റ്ഫോമുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.  ഈ ഒരു സാഹചര്യത്തിൽ ഇന്ത്യക്ക് അത്തരത്തിലുള്ള ഒരു സംവിധാനമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് കൃത്രിം എ ഐ. 

കൃത്രിം എന്നത് ഒരു സംസ്കൃത പദമാണ്, അതിനർത്ഥം 'കൃത്രിമ' എന്നാണ്, അഥവാ ആർട്ടിഫിഷ്യൽ. ഇത് ഇന്ത്യയുടെ സ്വന്തം എ ഐ പ്ലാറ്റ്ഫോമാണ്. കുറച്ചു മുമ്പ് ലോകത്തെ മികച്ച ഭാഷ മോഡലായ ചാറ്റ് ജി പി ടിയുടെ സ്ഥാപകൻ സാം ആൾട്ട് മാൻ ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അന്നേരം അദ്ദേഹം പറഞ്ഞിരുന്നു ഇന്ത്യക്ക് ഇത്തരത്തിലുള്ള ഒന്ന് അസാധ്യമായിരിക്കുമെന്ന്. എന്നാൽ ആ വാക്കുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകിക്കൊണ്ടാണ് Ola Cabs-ന്റെയും Ola Electric-ന്റെയും സ്ഥാപകൻ ഭവിഷ് അഗർവാൾ കൃത്രിം എ ഐ നിർമ്മിച്ചത്. മാതൃ കമ്പനിയായ ANI ടെക്നോളജീസ് ലിമിറ്റഡിന്റെ ബോർഡ് അംഗമായ കൃഷ്ണമൂർത്തി വേണുഗോപാല തെന്നേറ്റിയുമായി ചേർന്നാണീ ദൌത്യം അഗർവാൾ പൂർത്തിയാക്കിയത്.

 ഇതൊരു വലിയ ഭാഷാ മോഡലാണ്- large language model (LLM). 2 ട്രില്യണിലധികം ഭാഷാ 'ടോക്കണുകളിൽ' പരിശീലനം നേടിയ കൃത്രിം ഇന്ത്യൻ ഭാഷകളുടെയും മറ്റും വിഷയത്തിൽ ചാറ്റ് ജി പി ടി യേക്കാൾ ഇരുപത് മടങ്ങേ മികച്ചതാണെന്നാണ് വിദഗ്ദരുടെ നിഗമനം. ഇന്ത്യൻ നിർമ്മിത ഭാഷ മോഡൽ ആയതുകൊണ്ട് തന്നെ പത്തോളം ഇന്ത്യൻ ഭാഷകളിൽ  നമുക്ക് കാഷ്വലായി സംഭാഷണങ്ങളും ടെക്സ്സുകളും ലഭ്യമാകും.

 ചാറ്റ് ജി പി ടി യിലും ബാർഡിലുമെല്ലാം കാണാറുള്ള പരിഭാഷാ ശൈലിയിലായിരിക്കില്ല എന്ന് സാരം. മാത്രമല്ല ഇന്ത്യൻ ചരിത്രവും സംസ്കാരവും മറ്റും വളരെ മികച്ച രീതിയിൽ തന്നെ ഇതിന് കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. അതു തന്നെയാണ് വെസ്റ്റേൺ സൊസൈറ്റി ടച്ചുള്ള മറ്റു പ്ലാറ്റ് ഫോമുകളിൽ നിന്നും ഇതിനെ വിഭിന്നമാക്കുന്നത്. 

2023 ഏപ്രിലിൽ ,ഓലയുടെയും Krutrim Si ഡിസൈൻസ് ഡിസൈനുകളുടെയും ആസ്ഥാനമായ ബെംഗളൂരുവിൽ നടന്ന ലോഞ്ച് ചടങ്ങിൽ അഗർവാൾ പദ്ധതി അനാച്ഛാദനം ചെയ്തു. ഇതിന്റെ മോഡൽ ഡെമോ ചെയ്തുകൊണ്ട് അവസാനഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അഗർവാൾ പറഞ്ഞു. 

ഇതിന്റെ പ്രോജക്റ്റ് ടീം ഇന്ത്യയിലും ബേ ഏരിയയിലു (യുണൈറ്റഡ് സ്റ്റേറ്റ്സ്) മായിട്ടാണ് വിന്യസിച്ചിട്ടുള്ളത്. റിലീസിങ്ങ് 2024 ജനുവരിയിലാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്, ബീറ്റ പതിപ്പ് അടുത്ത വർഷം ഫെബ്രുവരിയോടെ ഡെവലപ്പർമാർക്ക് API-കൾ വഴി ആക്‌സസ് ചെയ്യാനാകും.

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI