ടൈറ്റാനിക് വില എത്രയാണെന്ന് നിങ്ങൾക്കറിയാമോ? ടൈറ്റാനിക്കിന്റെ ചരിത്രത്തിലേക്ക്...

ടൈറ്റാനിക്; ദൈവത്തിന് പോലും തകർക്കാൻ കഴിയില്ലെന്ന അവകാശവാദവുമായി വന്ന ആഡംബരക്കപ്പൽ.

852 അടി വലുപ്പമുള്ള കപ്പലുണ്ടാക്കിയത് അന്നത്തെ 7.5മില്യൺ യു.എസ് ഡോളർ മുടക്കിയിട്ടാണ് ഇന്നത്തെ മൂല്യം വെച്ചു നോക്കുകയാണെങ്കിൽ ഏകദേശം 170 million us dollar (12,44,37,87,500.00 Indian Rupee).എന്നാൽ Titanic എന്ന സിനിമക്ക് വേണ്ടി ഇതിനെക്കാളേറെ പണം ചിലവായിട്ടുണ്ട്.

ഏകദേശം 2 വർഷം കൊണ്ട് 3000 ത്തോളം തൊഴിലാളികളെ വെച്ചാണ് RMS Titanic എന്ന കപ്പലിന്റെ പണി പൂർത്തിയാക്കിയത്.1.13 ലക്ഷം ഭാരമുള്ള ടൈറ്റാനികിന് മണിക്കൂറിൽ 43 കിലോമീറ്റർ വേഗതയുണ്ടായിരുന്നു.മഞ്ഞു കട്ടയിലിടിച്ച് ടൈറ്റാനിക്ക് മുങ്ങിയെന്ന് നാം കേട്ടിട്ടുണ്ടെങ്കിലും അത് വ്യക്തമല്ല.

എങ്കിലും കൂടുതൽ പേർ ശരി വെക്കുന്നത് അതായത് കൊണ്ടും അങ്ങനെ സംഭവിക്കാൻ ധാരാളം സാധ്യതകളുള്ളതു കൊണ്ടും മാത്രമാണ് ജനമിന്നും അത് വിശ്വസിക്കുന്നത്.എന്നാൽ ചിലർ പറയുന്നത് ടൈറ്റാനിക് പുറപ്പെടുമ്പോഴേ അതിന്റെ ബോയ്ലർ റൂമിൽ തീ പിടിച്ചിട്ടുണ്ടായിരുന്നെന്നും അതണക്കാൻ പന്ത്രണ്ടു പേരെ നിയമിച്ചിട്ടുണ്ടായിരുന്നെങ്കിലും അതിനവർക്ക് സാധിക്കാതെ വരുകയും അത് ടൈറ്റാനിക് മഞ്ഞു മലയിലിടിച്ചപ്പോൾ വിള്ളൽ വീഴാൻ കാരണമായെന്നുമാണ്.

ദൈവത്തെ വെല്ലു വിളിച്ചു കൊണ്ടവരിറക്കിയ കപ്പലിൽ രക്ഷപ്പെടാനാകെ 20 ലൈഫ് ബോട്ട് മാത്രമേ ഒണ്ടായിരുന്നുള്ളൂ.അതിൽ ആകെ 1178 പേർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ.എന്നാലന്ന് കപ്പലിൽ 3000 ത്തോളം പേരുണ്ടായിരുന്നു.

എന്നാൽ ആ ലൈഫ് ബോട്ടിൽ തന്നെ അത് മുങ്ങുമെന്ന് പേടിച്ച് അതിൽ കൊള്ളാവുന്നതിൽ പകുതി പേരെ മാത്രമേ കയറ്റിയിട്ടുണ്ടായിരുന്നൊള്ളൂ.അതു കൊണ്ടു തന്നെ വെറും 710 പേർ മാത്രമേ രക്ഷപ്പെട്ടൊള്ളൂ.1500 ഓളം പേർ കടലിൽ

താണുപോയി.അതിനെക്കാൾ വലിയൊരു ദുരൂഹതയാണ് ടൈറ്റാനിക്ക് അല്ല മുങ്ങിയത് എന്നത്.അതു പോലെ നിർമ്മിച്ചിട്ടുണ്ടായിരുന്ന ഒളിംപിക്കെന്ന കപ്പലാണ് മുങ്ങിയതെന്നാണ്.ഇതെല്ലാം ഒരുപാട് വിശദീകരിക്കാനുണ്ട്.
ഏതായാലും മുങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും അത് എന്ത് കൊണ്ട് പുറത്തെടുക്കുന്നില്ല എന്നതാണ് മുകളിലെ വീഡിയോ യിൽ പറയുന്നത്
✍️Afsal Klari 

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI