|
ലോക ജനസംഖ്യാ നിരക്കിൽ മുന്നിൽ; എന്നിട്ടും സാമ്പത്തിക അധോഗതിക്ക് കാരണമെന്ത്?
24 April 2023 ന് ചൈനയെ മറികടന്നു കൊണ്ട് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഏകദേശം 1.4257 ബില്ല്യൺ (1,425,775,850) കടന്നിരിക്കുന്നു. അതിൽ ജനസംഖ്യയുടെ 50% ത്തിലധികം 25 വയസ്സിന് താഴെയുള്ളവരും 65% ത്തിലധികം 35 വയസ്സിന് താഴെയുള്ളവരുമാണ്. ഒരു രാജ്യത്തിന്റെ സമ്പത്തെന്നു പറയുന്നത് ആ രാജ്യത്തെ ജനങ്ങളാണ്. അതും യുവാക്കൾ. അങ്ങനെ നോക്കുകയാണെങ്കിൽ ഇത് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമായി വിശേഷിപ്പിക്കേണ്ടി വരും. എന്നാൽ ഇത്ര വലിയ അവസരം നമുക്കു മുന്നിലുണ്ടെങ്കിൽ കൂടി അതിനെ ഉപയോഗപ്പെടുത്തുന്നതിൽ നാം തികച്ചും പരാജിതരാണ്. ഇത്ര വലിയ യുവ സമ്പത്തുണ്ടെങ്കിലും ഇതിൽ വലിയൊരു വിഭാഗം തൊഴിലില്ലാത്തവരോ തൊഴിലന്വേഷിക്കുന്നവരോ ആണ്.
ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണെങ്കിലും, 15 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ രാജ്യത്ത് തൊഴിൽ ചെയ്യുന്നവർ 51% മാത്രമാണ്, ചൈനയിൽ ഇത് 76% ആണ്. 2022-ലെ ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ യുവജന തൊഴിലില്ലായ്മാ നിരക്കനുസരിച്ച് നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ (11.3%), ബംഗ്ലാദേശ് (12.9%), ഭൂട്ടാൻ (14.4%) എന്നിവയേക്കാൾ 23.22% ആണ്. അതേ വർഷം ചൈനയിൽ തൊഴിലില്ലായ്മ നിരക്ക് 13.2% ആയിരുന്നു. ഇന്ത്യയിലെ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 6.48% ൽ നിന്ന് 7.23% ആയി വർദ്ധിച്ചു . മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്കും ജനുവരിയിൽ 7.14 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 7.45 ശതമാനമായി ഉയർന്നു. ഇന്ത്യയിലെ ഉയർന്ന തൊഴിലില്ലായ്മ നിരക്കിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും അവയെ വളരെ വേഗത്തിൽ മറികടന്നാൽ ലോകത്തെ സാമ്പത്തിക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കും ഇടം നേടാവുന്നതേയൊള്ളൂ. ജന സംഖ്യാ വളർച്ച തൊഴിൽ ലഭ്യതയെ കാര്യമായി ബാധിക്കില്ലെന്നതിന് മികച്ച ഉദാഹരണമായി ചൈന മുന്നിൽ തന്നെയുണ്ടാകുമ്പോൾ അത്തരത്തിലുള്ള ന്യായങ്ങൾ തീർത്തും അപ്രസക്തം തന്നെയാണ്.
0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI