ഇ. പിയുടെ ലക്ഷ്യം കേവല രാഷ്ട്രീയ നേട്ടം. | E. P's objective is pure political gain.

ഇ. പിയുടെ ലക്ഷ്യം കേവല രാഷ്ട്രീയ നേട്ടം. | E. P's objective is pure political gain.

ഇ. പിയുടെ ലക്ഷ്യം കേവല രാഷ്ട്രീയ നേട്ടം.

യു ഡി എഫിനെ വാക്കുകൊണ്ട് അപ്രസക്തമാക്കി കേരളത്തിൽ വിത്ത് പാകാൻ പോലുമാകാത്ത ബി ജെ പിയെ രണ്ടാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ട് ജയരാജൻ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന തീർത്തും കേവല രാഷ്ട്രീയ നേട്ടം കണ്ടുകൊണ്ടുള്ളതാണെന്നതിൽ തർക്കമില്ല. യു ഡി എഫുമായി മത്സരമേ ഇല്ല എന്ന് വെറുമൊരു പ്രസ്താവനയിൽ പറഞ്ഞു വെക്കുമ്പോൾ അത് വരുത്തിത്തീർക്കാവുന്ന കെടുതി അത്ര ചെറുതൊന്നുമല്ല. മോദിക്കെതിരെ ഏറ്റവും ശരിയായ നിലപാടെടുക്കാൻ സാധിക്കുന്നതാർക്കെന്ന് നോക്കുന്ന കേരളത്തിലെ വോട്ടർമാരെ സംബന്ധിച്ചിടത്തോളം കോൺഗ്രസിനെ പ്രസക്തമാക്കി ഞങ്ങളും ബി ജെ പിയും തമ്മിലാണ് മത്സരം എന്ന് പറയുമ്പോൾ അവരുടെ ഫസ്റ്റ് പ്രിഫറൻസായി എൽ ഡി എഫിനെ കൊണ്ടുവരിക കൂടിയാണ് ഇതിനകത്തെ ഒളിയജണ്ട.

 ഇത്തരത്തിൽ ഒരു ഹൃസ്വകാല രാഷ്ട്രീയ ആലോചനക്ക് പുറമേ സി പി എമ്മിന് ഇവിടെയൊരു ദീർഘകാല രാഷ്ട്രീയാസൂത്രണം കൂടിയുണ്ട്. കേരളത്തിൽ നിരന്തരമായ ഭരണത്തിന് മൂന്നാം സ്ഥാനത്ത് കോൺഗ്രസിനെ  നിർത്തുക എന്നതിലപ്പുറം ബി ജെ പിയെ രണ്ടാം സ്ഥാനത്തേക്ക് അഥവാ പ്രതിപക്ഷത്തേക്ക് കൊണ്ടുവരേണ്ടതും ഇതിലൂടെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളുടെ കൂടി വോട്ടവസരത്തെ തങ്ങളുടെ മാത്രം എന്ന ഏക ചോയിസിലേക്ക് മാറ്റുക കൂടിയാണ് സി പി എം ഇപ്പോൾ ചെയ്യുന്നത്.

✍️ - R K KOTTAKKAL 
(Editor: Afsal Klari )

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI