കാത്തിരിപ്പ് part #1 (The wait ...part #1)



 കാത്തിരിപ്പ്  #1
പതിവു പോലെ ഇന്നും റെയിൽവേ സ്റ്റേഷന്റെ അങ്ങേത്തലക്കലുള്ള ഇരിപ്പിടത്തിൽ പോയിയിരുന്നു.

അവിടെയിരുന്നാൽ വലിയ ക്ലോക്കിലെ സമയം കാണാം.വണ്ടി വരാൻ ഇനിയും സമയമുണ്ട്.പൊതുവേ ആ സ്റ്റേഷനിൽ ആളുകളിറങ്ങാറില്ല.അതു കൊണ്ട് ചായ വിൽപ്പനക്കാരനും പോർട്ടറുമായി ആകെയുള്ളത് ഒരു കുമാറാണ്.പിന്നൊരു സ്റ്റേഷൻ മാസ്റ്ററും.

അയാൾക്ക് വയസ്സ് പത്തമ്പതായി.ഏറെ നാളായിട്ട് അവര് തമ്മില് വലിയ സൗഹൃദമൊക്കെയാണ്.കുമാറ് ബംഗാളിലാണ് ജനിച്ചതെങ്കിലും ഇവിടെയാണ് വളർന്നത്.ലേശം കറുത്ത് മെലിഞ്ഞ് നര വന്ന് തുടങ്ങിയ കൊമ്പൻ മീശയും തോർത്തു മുണ്ട് കെട്ടിയ തലയുമൊക്കെ കണ്ടാൽ തമിഴനാണെന്ന് തെറ്റിദ്ധരിക്കാവതല്ല.പക്ഷേ നല്ല പള പളാന്ന് പൊളപ്പനായി മലയാളം കാച്ചും.

തന്നെ കണ്ടാൽ ചേട്ടായീന്ന് വിളിച്ചോണ്ട് ചായപ്പാത്രവും തൂക്കി കുമാറ് വരും.സ്റ്റേഷൻ മാസ്റ്ററ് രാഘവനും കുമാറിന്റെ സമ പ്രായക്കാരനാണ്. കട്ടിക്കറുപ്പൻ മീശയും കട്ടിക്കണ്ണടയുമാണ് മൂപ്പരുടെ സ്റ്റൈല്.പക്ഷെ തലയിൽ നരയും കഷണ്ടിയും ഒരുമിച്ച് കേറിയതിനാൽ വിഗ് വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു.മീശയുടെ കറുപ്പിന്റെ രഹസ്യം ഡൈ ചെയ്തതാണെന്ന് പറയാതെ അറിയാൻ പറ്റില്ല.ആള് മെലിഞ്ഞിട്ടാണേലും കവിള് വിരോധാഭാസമെന്ന നിലയിൽ തടിച്ചാണ് നിൽക്കാറുള്ളത്.രാഘവൻ തന്നെ ബഹുമാന പുരസ്സരം കാരണോരേന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. കൂട്ടത്തിൽ തല മൂത്തത് താനാണ്.അവിടെ ആകെ നിർത്താറുള്ളത് രണ്ടു തീവണ്ടികൾ മാത്രമാണ്.അതിലൊന്ന് ഉച്ചക്കും മറ്റൊന്ന് രാത്രിയുമാണ്.

പിന്നെ അടുത്ത വണ്ടി വരും വരെ അവരോരോന്ന് നുള്ളിപ്പെറുക്കി സംസാരിച്ചോണ്ടിരിക്കും.വണ്ടി വന്നാലുടൻ കുമാറ് പാത്രവും താങ്ങിപ്പിടിച്ച് ട്രെയിനിന്റെ ഇങ്ങേ തല മുതൽ അങ്ങേ തല വരെ ചായേ.....നല്ല ചൂട് ചായേ.....ന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് നടക്കും.രാഘവനും കൊടിയും പൊക്കി എങ്ങോട്ടോ പോകും.ആ നേരം നോക്കി 

ഒരുറക്കറങ്ങും.ഉറക്കമൊന്നുമല്ല ഒര് ചെറു മയക്കം.അതിൽ പക്ഷെ സ്ഥിരം സ്വപ്നങ്ങളുമുണ്ടാകും.അവൻ വരികയാണ്.നീല കുപ്പായവും കറുപ്പ് പാന്റുമിട്ട് .പെട്ടിയും സാമാനങ്ങളുമെല്ലാമായി കുമാറ് പുറകെയുണ്ട്.അവൻ അടുത്ത് നിൽക്കുന്നതറിയാതെ ഞാനപ്പോഴും ഉറങ്ങുകയാണ്.

                                                           തുടരും...

✍️Afsal klari

4 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI