കൊള്ളക്കാർ | കവിത | Kollakkar | Poem


കൊള്ളക്കാർ

പൂർവ്വികരുടെ പവിത്രമാം
 വിയർപ്പു വിഴുങ്ങിയ
 മണ്ണിൽ വിളഞ്ഞ
 സമ്പൽസമൃദ്ധിയും
 സമാധാനവും .

 വിളകൾക്കിടയിൽ
 മുളപൊട്ടിയ 
കുറച്ചു കളകൾ
 കപട മൂടുപടത്താൽ
 തടിച്ചു കൊഴുത്തു 
ഫലത്തെ കൊത്തി
പതിയെ കൈക്കലാക്കി.

അനന്തരം നിഷേധിച്ചവർ
അവകാശത്തിനായി
ചെറുത്തുനിൽപ്പിൻ
പോരാട്ട വീഥികളിൽ
വെളിയിലിറങ്ങുമ്പോൾ
എന്തിനു നീ
വിളിക്കുന്നവരെ
'ഭീകരവാദികൾ ' !.

അതെ, ഭീരുക്കളല്ലവർ
ഭീതിയില്ലവർക്ക്
വെപ്രാളവുമില്ല.

പിറന്ന മണ്ണിൽ നിന്നും
ആട്ടിയോടിക്കുന്നവനു മുമ്പിൽ 
മുട്ടുകുത്തി കീഴടങ്ങാനോ ?
എന്ത് ? എന്തിന്?
കേറിക്കിടക്കാനിടം നൽകിയ
ഔദാര്യത്തിനു നന്ദിയില്ലാത്ത
നിന്ദയുള്ള നിന്ദ്യരാണവർ.

ആ ചരിത്രമൊന്നും
ചിതലരിച്ചിട്ടില്ല, 
ചരമമടയുകയുമില്ല.
എന്തിനാൽ നിങ്ങളത്
മറച്ചു വെക്കും. 
ഒന്നിനാലും സാധ്യമല്ല
എന്നറിഞ്ഞിട്ടും. 



0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI