![]() |
| പ്രിൻസ് ഓഫ് കസിയോണ - 6 | Prince of Casiyona -6 | Malayalam Novel | Written by Afsal klari |
പ്രിൻസ് ഓഫ് കസിയോണ - 6
മേരിയും ഞാനും ചെറുപ്പം തൊട്ടേ ഒരേ ഓർഫനേജിൽ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരാണ്.അതുകൊണ്ടു തന്നെ പണ്ടേക്കു പണ്ടേ എല്ലാം ഞങ്ങൾ ഉറപ്പിച്ചതായിരുന്നു.വളരെ നല്ല നാളുകളായിരുന്നു ഞങ്ങളുടെ ജീവിതം മുഴുക്കെ.ഞാനും മേരിയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്.
ഞങ്ങൾ വൈറ്റ് കേപ്പ് എത്തിക്കൽ ഹാക്കേർസായിരുന്നു. ഹാക്കേർസ് മൊത്തത്തിൽ മൂന്നു വിഭാഗമാണുള്ളത് വൈറ്റ് ഹാറ്റ് ഹാക്കേർസ്,ബ്രൌൺ ഹാറ്റ് ഹാക്കേർസ്,ബ്ലാക്ക് ഹാറ്റ് ഹാക്കേർസ് എന്നിങ്ങനെയാണവ.ഇതിൽ വൈറ്റ് ഹാറ്റ് ഹാക്കേർസ് സമൂഹത്തിന് വേണ്ടി എപ്പോഴും നന്മ ചെയ്യുന്നവരാണ്.എന്നാൽ ബ്ലാക്ക് ഹാറ്റ് ഹാക്കേർസിലാണ് സ്മഗ്ലിംഗും ആയുധക്കച്ചവടവും ലഹരി വിൽപനയും ഒരു ദയയുമില്ലാത്ത സൈക്കോസ് വരെ ഉൾപ്പെടുന്നത്.അത്രയും ദുഷ്ടന്മാരാണവരിലുണ്ടാവുക.ഇവരുടെ ഇടയിലാണ് ബ്രൌൺ ഹാറ്റ് ഹാക്കേർസ് പെടുന്നത്.ഇവർ രണ്ടിലുമുണ്ടാകും.ഇവരാണ് സമൂഹത്തിൽ കൂടുതലും. എന്നാൽ വൈറ്റ് ഹാറ്റ് ഹാക്കേർസായ ഞങ്ങൾക്ക് കഴിയുന്ന പല കേസുകളും ഒറ്റക്ക് ഡീൽ ചെയ്യും.കഴിയാത്തത് പോലീസിന് ഇൻഫോം ചെയ്യും.എന്നാൽ എല്ലാം കീഴ്മേൽ മറിക്കാൻ ഒരൊറ്റ ദിവസത്തിനാകുമായിരുന്നു.ജോണിക്കന്ന് രണ്ടു മൂന്നു വയസ്സേ കാണൂ.ഞാനന്ന് സിസ്റ്റത്തിൽ പലതും തിരഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് പുതിയൊരു സൈറ്റ് പ്രത്യക്ഷപ്പെട്ടത് കാണുന്നത്.ഞാനതിൽ കയറി നോക്കി.എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല...
ആ സൈറ്റിൽ ലൈവായി ഒരാളെ കുത്തിക്കീറുകയായിരുന്നു.അതിൽ ലൈവായി വരുന്ന സൂപ്പർ ചാറ്റുകൾക്കനുസരിച്ചാണ് ആ മനുഷ്യനെ ജീവനോടെ കുത്തിക്കീറുന്നത്.ഡാർക്ക് വെബിലൊക്കെ ഇതു പോലുള്ള പലരെയും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെയൊരു സൈറ്റ് പുറത്തു കാണുന്നത്.ഉടനെ ഞാൻ മേരിയെ വിളിച്ചു ഇത് കാണിച്ചു കൊടുത്തു. അതവൾക്ക് കാണാനാവുന്നതിലും അപ്പുറമായിരുന്നു.ഞങ്ങളാ പ്രോസസ് ഹാക്ക് ചെയ്യാൻ ഒരുപാട് ശ്രമിച്ചു.ഒരു തവണ അത് വിജയിച്ചെങ്കിലും അവരുടെ ലൈവ് ലൊക്കേഷൻ മാത്രമാണ് ലഭിച്ചത്. അതു കൊണ്ട് ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല.കാരണം അതാ സിറ്റിയിൽ നിന്നും എത്രയോ കിലോമീറ്റർ അകലെയാണ്.പെട്ടെന്ന് ക്രിസ്റ്റഫറിനൊരു ബുദ്ധി തോന്നി. അയാളാ സൈറ്റിന്റെ കമന്റ് ബോക്സ് ഹാക്ക് ചെയ്തു. അതോടെ അങ്ങോട്ടുള്ള കമന്റ്സിന്റെ വരവ് നിലച്ചു. ഈ നില മാറുന്നതിന് മുമ്പ് മേരിയോട് പോലീസിന്റെ കൺട്രോൾ റൂമിലേക്ക് ഇൻഫോം ചെയ്യാൻ പറഞ്ഞു. ഫേക്ക് എെഡിയിൽ നിന്നാണ് ഇതെല്ലാം ചെയ്തതെങ്കിലും മേരിയുടെ ലാപ്പിൽ നിന്നാണ് ഇൻഫോം ചെയ്തത്.ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാൽ അവിടെ നിന്ന് മറ്റൊരു പ്രശ്നം തുടങ്ങുകയായിരുന്നു.
(തുടരും...)
Afsal Klari




0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI