![]() |
| പ്രിൻസ് ഓഫ് കസിയോണ - 2 | Prince of Casiyona -2 | Malayalam Novel | Written by Afsal klari |
പ്രിൻസ് ഓഫ് കസിയോണ - 2
അടുത്ത ദിവസത്തെ പ്രഭാതം. അവനുണരും മുമ്പേ അച്ഛനുണർന്ന് പുറത്തെത്തിയിരുന്നു. അകത്ത് ചാരത്തിന്റെയും പുകയുടെയും നേർത്ത ഗന്ധം തങ്ങി നിന്നു. അതവനിഷ്ടമായിരുന്നു.
പതിയെ കിടക്ക വിട്ടെണീറ്റ അവൻ മുകളിലേക്ക് വലിഞ്ഞു കേറി.അച്ഛൻ മുകളിൽ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. സൂര്യൻ ഉദിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നല്ല തണുപ്പുണ്ട്. അവൻ അടുത്തുള്ള മരത്തിലേക്ക് മെയ് വഴക്കത്തോടെ വലിഞ്ഞു കേറി.
അതു വഴി ആനകൾ ഇടക്കിടെ പുഴയിലേക്ക് വെള്ളം കുടിക്കാനെത്താറുണ്ടായിരുന്നു.

അതു കാരണം നേരത്തെ എണീറ്റ് വല്ല ആനയോ മറ്റോ വരുന്നുണ്ടോന്ന് നോക്കി അവയെ പേടിപ്പിച്ചോ മറ്റോ വഴി തിരിച്ചു വിടാനായി അവനാണ് മരത്തിന്റെ മുകളിൽ കയറി നോക്കാറ്. അവയെങ്ങാനും ഇതു വഴി വന്ന് വീട്ടിലേക്കുള്ള തുരങ്കത്തിലെങ്ങാൻ പെട്ടു പോയാൽ കരകയറാൻ പാടാ. അതിനു മുകളിൽ തടി കൊണ്ടുള്ള നല്ല കട്ടിയുള്ളൊരു വാതിലുണ്ടായിരുന്നു ആദ്യം എന്നാലൊരിക്കൽ ഒരൊറ്റയാൻ മുകളിലൂടെ പോയതും അതിന്റെ നടു പിളർന്നു. ഭാഗ്യത്തിന് ഒരു കാലേ അതിൽ വെച്ചിട്ടൊള്ളായിരുന്നു. ഇല്ലേലത് അതിൽ വീണ് ഞങ്ങൾ കൂടി പെട്ടേനേ.
അച്ഛൻ പല പണിയും നോക്കിയതാണ് മുള്ളു വേലിയും ചുറ്റു മതിലുമൊന്നും ഏശുന്നില്ലെന്ന് കണ്ടപ്പോഴാണ് പതിനെട്ടാമത്തെ അടവെന്ന നിലയിലിത് പരീക്ഷിച്ചത്. അവ വരുന്ന ഏകദേശ സമയവും ശബ്ദവും മണവുമെല്ലാം വെച്ച് വരുന്നുണ്ടെന്നറിഞ്ഞാൽ അവയെ പേടിപ്പിച്ച് ഓടിക്കുക എന്നത്.
അധികവും അവ ആ വഴി വരിക രാവിലെയോ അല്ലേൽ അസ്തമയത്തിനോ ആയിരിക്കും. അന്നും കുറേ നേരം മരത്തിന്റെ മണ്ടയിൽ കേറി ചുറ്റും നോക്കിയെങ്കിലും ഒന്നിനെയും കണ്ടില്ല. കുറേ നേരം കഴിഞ്ഞപ്പോൾ സൂര്യൻ നന്നായി ഉദിച്ചുയർന്നു. ഇനി അവറ്റയെ പ്രതീക്ഷിക്കണ്ട. അവൻ തിരിച്ചിറങ്ങിയപ്പോഴേക്ക് അച്ഛൻ പുഴയിലേക്ക് പോയിരുന്നു.ബാഗ് പോലുള്ള തോൽ പാത്രത്തിൽ അച്ഛൻ വെള്ളമെടുക്കുകയാണ്.
അവൻ അച്ഛനെ വിളിച്ചു. ക്രിസ്റ്റഫർ തിരിഞ്ഞു നോക്കിയപ്പോൾ. ഞാൻ പോവുകയാണെന്ന് അവൻ കൈ കൊണ്ട് ആഗ്യം കാണിച്ചു.ശരിയെന്നയാൾ മറുപടിയായി പറഞ്ഞു.ഒരു കൂർത്ത കമ്പുമെടുത്ത് അവൻ കാടിനുള്ളിലേക്ക് ഓടി.ഓരോ മരത്തിലും കേറി താഴോട്ട് വല്ല മാനോ മുയലോ ഉണ്ടോന്ന് നോക്കും തിരികെയിറങ്ങി പിന്നേം കുറേ ഓടും പിന്നെ ഏതേലും മരത്തിൽ കേറും.
അവിടെ നിന്നും കണ്ടില്ലെങ്കിൽ അടുത്തതിൽ കേറും. അങ്ങനെ കുറച്ച് കഴിയുമ്പോ തന്നേ എന്തിനേലും കിട്ടും. ചെലപ്പോ വല്ല കിളി മുട്ടയും കിട്ടും. മുട്ടയെടുക്കുമ്പോൾ ഉള്ളതിൽ പകുതിയേ എടുക്കാവൂന്ന് അച്ഛൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഒന്ന് മാത്രമാണെങ്കിൽ എടുക്കാനും നിക്കണ്ട എന്നും. അങ്ങനെ കേറിയിറങ്ങുന്നതിനിടയിലാണൊരു മാൻ കൂട്ടത്തെ കണ്ടത്. കയറ്റം വേഗത്തിലായിരുന്നെങ്കിലും ഇറക്കം പതിയെ ശബ്ദമുണ്ടാക്കാതെയായിരുന്നു.
പതിയെ പുൽക്കാട്ടിൽ മറഞ്ഞും മരത്തിനു പിറകിലൊളിച്ചും പതുങ്ങിപ്പതുങ്ങിയതിന്റെ അടുത്തെത്തി. ഒരെട്ടുപത്തെണ്ണമെങ്കിലുമുണ്ട്. അതിലേറ്റവും ചെറുതിനെ നോട്ടമിട്ടു. അത് മറ്റുള്ളവരിൽ നിന്ന് അകന്നു നടക്കുന്ന സമയം പ്രതീക്ഷിച്ചിരുന്നു. ഏറെക്കാത്തിരിക്കേണ്ടി വന്നില്ല. അത് മറ്റുള്ളവരിൽ നിന്നൽപ്പം മാറി നിന്ന് പുല്ല് തിന്നുകയാണ്.അവൻ അൽപ്പ നേരംകൂടി അതേ ഇരിപ്പ് തുടർന്നു ശേഷം ഒന്നു പിന്നോട്ടാഞ്ഞ് കയ്യിലിരുന്ന കമ്പെടുത്ത് ഒരേറു കൊടുത്തു. പേടിച്ച് അവയെല്ലാം കൂട്ടം തെറ്റി ഓടാൻ തുടങ്ങി.
ആ കമ്പതിന്റെ പുറകിലൂടെ തുളഞ്ഞു കേറി. ഒരൽപ്പ നേരം ഓടിയതിന് ശേഷം അത് തളർന്ന് വീണു . അവനതിനടുത്തേക്ക് ഓടിയടുത്തു .അത് ചത്തിട്ടില്ലായിരുന്നു.
അവന്റെ അരയിലിരുന്ന കത്തിയെടുത്ത് അതിന്റെ കഴുത്തറത്തു. മുഖത്തേക്ക് രക്തം ചീറ്റിത്തെറിച്ചു. എന്തിനെയും കൊല്ലുന്നെങ്കിൽ പെട്ടെന്ന് കൊല്ലണമെന്നാണ് അച്ഛൻ പറയാറ്.
ഒരു പത്തു വയസ്സുകാരനെങ്ങനെ ഇത്ര ക്രൂരനാകാൻ കഴിയുന്നു എന്നതിന്റെ ഉത്തരം ഒന്നേയുള്ളൂ.വിശപ്പ്, അവൻക്കും ആദ്യമൊക്കെ മൃഗങ്ങളെ കൊല്ലുന്നതിഷ്ടമല്ലായിരുന്നു. അതൊരിക്കൽ അവൻ അച്ഛനോട് പറഞ്ഞു. അച്ഛൻ പിടിച്ചു കൊണ്ടു വന്ന മൃഗങ്ങളെ ചുട്ടു തിന്നാൻ അവനിഷ്ടമാണ് എന്നാൽ കൊല്ലുന്നതിഷ്ടവുമല്ല. അച്ഛനവന്റെ മൃഗസ്നേഹം കേട്ട് ചിരിച്ചു. ഒന്നും പറഞ്ഞില്ല. പിറ്റേന്നും അച്ഛൻ ഇറച്ചി തന്നെ ചുട്ടു തിന്നു.
അതച്ഛനുള്ളതേയുണ്ടായിരുന്നൊള്ളൂ. അവൻക്ക് ചോദിക്കാൻ തോന്നിയില്ല. അച്ഛനൊട്ട് കൊടുത്തതുമില്ല. അവൻ വല്ല പഴമോ കിഴങ്ങോ കിട്ടുമെന്ന് കരുതി കാട്ടിലൂടെ അലഞ്ഞെങ്കിലും ഒന്നും കിട്ടാതെ തുരങ്കത്തിൽ മടങ്ങിയെത്തിയപ്പോഴേക്ക് മാനം കറുത്തിരുന്നു. അച്ഛൻ കിടക്കാനൊരുങ്ങുകയായിരുന്നു.രണ്ടു പേരും ഒന്നും മിണ്ടാതെ കിടന്നുറങ്ങി. എന്നാൽ പിറ്റേന്ന് അച്ഛനെണീറ്റപ്പോൾ കണ്ടത് രണ്ടു മുയലുകൾ കനലിനു മുകളിൽ കിടന്ന് വേവുന്നതാണ്.
തലേന്ന് രാത്രി വിശപ്പ് സഹിക്കാനാവാഞ്ഞപ്പോൾ ജോണി തന്നെ പിടിച്ചു കൊണ്ടു വന്നവയാണവ. മാനിന്റെ ഞരക്കം നിന്നപ്പോൾ അവനതിന്റെ വാല് പിടിച്ചു വലിച്ചിഴക്കാൻ നോക്കിയെങ്കിലും നടന്നില്ല. അതു കൊണ്ടതിനെ രണ്ടായി കീറി മുറിച്ചതിന് ശേഷം വീട്ടിലേക്ക് വലിച്ചോണ്ടു പോയി.ആ കാട്ടിൽ വന്യ മൃഗങ്ങളെന്ന് പറയത്തക്ക ഒന്നും ഉണ്ടായിരുന്നില്ല. ആകെയുള്ളത് കാട്ടാന മാത്രമായിരുന്നു. പിന്നെ കുറേ കുരങ്ങും മാനും മുയലും അതുപോലുള്ളവയൊക്കെയേ ഉണ്ടായിരുന്നുള്ളൂ.എന്നാൽ ഉൾക്കാട്ടിൽ കടുവയും സിംഹവുമൊക്കെയുണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ടേലും അവനിന്നേ വരേ അവയെയൊന്നും കണ്ടിട്ടില്ല. കാലങ്ങളോരോന്നായി ഇല പൊഴിയുന്ന ലാഘവത്തോടെ പൊഴിഞ്ഞു കൊണ്ടിരുന്നു. ജോണിക്ക് ക്രിസ്റ്റഫർ തന്റെ കമ്പ്യൂട്ടറിലൂടെ പുറം ലോകത്തെ പരിചയപ്പെടുത്തിക്കൊടുത്തു. എന്നുമവന് ഹാക്കിംഗിനെപ്പറ്റിയും കമ്പ്യൂട്ടർ ലോകത്തെപ്പറ്റിയുമെല്ലാം പറഞ്ഞു കൊടുത്തിരുന്നു. എന്നാലാദ്യമൊന്നും അവനതിഷ്ടമല്ലായിരുന്നു.
അവൻക്ക് പുറം ലോകത്തോട് പുച്ഛമായിരുന്നു. അതിവിടെയും പ്രകടമായി അത്രമാത്രം. എന്നാൽ പതിയെപ്പതിയെ അവൻക്കതിലൊരു കൌതുകം തോന്നി അതിനോട് അടുക്കുകയായിരുന്നു.
പിന്നീടങ്ങോട്ട് അവനധിക സമയവും കമ്പ്യൂട്ടറിന്റെ മുന്നിൽ തന്നെയായിരുന്നു. അങ്ങനെയവൻ കമ്പ്യൂട്ടറിന്റെ കോഡിങ്ങും പ്രോഗ്രാമിങ്ങുമൊക്കെ പഠിച്ചു. അവനച്ഛനോളം വളർന്നെന്ന് ക്രിസ്റ്റഫർ ഇടക്കിടെ അവനോട് പറഞ്ഞു. അത് കേൾക്കുമ്പോൾ അവനുമൊരു മനഃസുഖം.

(തുടരും...)

0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI