ടെസ്ല ഇനി ഇന്ത്യയുടെയും വളർത്തു പുത്രൻ | Tesla in India | Tesla is planning to starts their production in India

Tesla is planning to starts their production in India by Murshid V

ടെസ്ല ഇനി ഇന്ത്യയുടെയും വളർത്തു പുത്രൻ

വാഹന രംഗത്തെ പകരം വെക്കാനില്ലാത്ത നവോത്ഥാന നായകൻ ടെസ് ല തന്റെ കുതിപ്പ് തുടരുകയാണ്.  20 ലക്ഷം മുതൽക്കുള്ള ഇലക്ട്രിക് കാറുകൾക്കായി ഇന്ത്യയിൽ ഫാക്ടറി  നിർമ്മിക്കാനൊരുങ്ങുകയാണ് ടെസ് ല. സർക്കാരുമായുള്ള ചർച്ചക്ക്  പുറമേ,  ഇന്ത്യയിലെ വ്യവസായ എക്സിക്യൂട്ടീവുകളുമായി കമ്പനി കൂടിക്കാഴ്ച നടത്തി.

ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അസുസരിച്ച്, ടെസ് ല അതിന്റെ ഓട്ടോ ഇലക്ട്രോണിക്സ് പാർട്സുകളുടെ ശൃംഖലയെയും ഇന്ത്യയിൽ സ്ഥാപിക്കാനുള്ള സാധ്യതയെക്കുറിച്ചും ഉദ്യോഗസ്ഥരുമായി സജീവമായി ചർച്ച നടത്തുന്നുണ്ട്. യു എസ് ആസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ് ല, ലഭ്യമാകാൻ സാധ്യതയുള്ള ഇൻസെന്റീവുകളെക്കുറിച്ചും, നികുതിയിളവുകളെക്കുറിച്ചും വിശദമായ വിവരങ്ങളും തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം ടെസ് ല  സി ഇ ഒ എലോൺ മസ്ക് പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ആഴ്ചകൾക്കുള്ളിലാണ് ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള പദ്ധതിയിൽ  വഴിത്തിരിവായത്. താൻ മിസ്റ്റർ മോദിയുടെ ആരാധകനാണെന്നും ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി തന്നെ പ്രേരിപ്പിക്കുകയാണെന്നും മസ്ക് പറഞ്ഞു.

വിപണിയിൽ 20 ലക്ഷം മുതൽ 

അഞ്ച് ലക്ഷം യൂണിറ്റ് വാഹനങ്ങളുടെ വാർഷിക കപ്പാസിറ്റിയും, 20 ലക്ഷം രൂപ പ്രാരംഭ വിലയാക്കുന്നതിന്റെയും പ്രായോഗികതയെയും ചർച്ച ചെയ്തതായി  ഐ.ടി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള ഓട്ടോ  വിതരണ ശൃംഖല വിലയിരുത്താൻ കമ്പനിയോട് സർക്കാർ അഭ്യർത്ഥിച്ചിട്ടും, ഇന്ത്യയിൽ സ്വന്തം വിതരണ ശൃംഖല  നിർമ്മിക്കാക്കാനാണ് ടെസ് ല താൽപ്പര്യപ്പെടുന്നത്. ഇന്ത്യൻ ആവാസവ്യവസ്ഥയിൽ നിന്നും ആവശ്യങ്ങൾ കണ്ടെത്തുമെന്നും, ഇതിനകം തന്നെ സുസ്ഥിരമായ വിതരണക്കാരുടെ സംവിധാനമുണ്ടെന്നതും, ചർച്ച പുരോഗതി കൈവരിക്കുന്നതിന് നിർണായകമാകുന്നു.

ഈ മീറ്റിംഗുകളിൽ, യുഎസിലെയും,   ഇന്ത്യയുടെയും ടെസ് ല  പ്രതിനിധികൾ, കമ്പനിക്കും അതിന്റെ പങ്കാളികൾക്കുമുള്ള പ്രോത്സാഹനത്തെക്കുറിച്ച് ഉറപ്പ് തേടിയിട്ടുണ്ട്.

 സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് (സിയാം) അടുത്തിടെ സംഘടിപ്പിച്ച സമ്മേളനത്തിൽ, സ്വന്തം വിതരണക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ആഗ്രഹം ടെസ് ല പ്രകടിപ്പിച്ചു. പരിചയസമ്പന്നരായ ഇന്ത്യൻ  നിർമ്മാതാക്കളുടെ സാന്നിധ്യം (സിയാം) അറിയിച്ചപ്പോൾ, അവരെ ഉൾപ്പെടുത്തുന്നതിന് വേണ്ടി  "ഇൻ-ഹൗസ്" എന്ന സമീപനത്തിനായുള്ള മുൻഗണന കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ട്. എങ്കിലും നിലവിലെ പങ്കാളികളിലൂടെ മാത്രമേ അതിന്റെ ഗുണനിലവാരം ഉയർത്താനാകൂ എന്ന് കമ്പനി ഊന്നിപ്പറഞ്ഞു.

മിഷൻ സീറോ പൊലൂഷൻ

മിഷൻ സീറോ പൊലൂഷന്റെ ഭാഗമായി ടെസ് ലയും ഇന്ത്യൻ ഗവൺമെൻ്റും തമ്മിലുള്ള ഈ ചർച്ചകൾ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയിൽ, അന്താരാഷ്ട്ര വാഹന നിർമ്മാതാക്കളുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിനു പകരം മലിനീകരണം കുറയ്ക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ ഇന്ത്യ സജീവമായി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ഇലക്ട്രിക് വാഹന മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി സർക്കാർ വിവിധ സംരംഭങ്ങളും, പ്രോത്സാഹനങ്ങളും നടപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
 Murshid PGV
(Coordinator of KAALIKKUPPI)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI