ലക്ഷ ദ്വീപിൽ എന്താണ് സംഭവിക്കുന്നത്....?ചരിത്രങ്ങളിലേക്ക്

 

What is happening in Lakshadweep....? To the histories

ലക്ഷ ദ്വീപിൽ എന്താണ് സംഭവിക്കുന്നത്....?ചരിത്രങ്ങളിലേക്ക് 

ഇന്ന് പ്രഫുൽ കേഡ പട്ടേലെന്ന അഡ്മിനിസ്ട്രേറ്ററുടെ ദുർഭരണം കാരണം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ലക്ഷദ്വീപിനെക്കുറിച്ചാണ് ഞാനിവിടെ പറയുന്നത്.

ഇന്ത്യയുടെ തെക്കു പടിഞ്ഞാറു ഭാഗത്തായി 200-400 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്.
32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്.
1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്.
ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായിഅറബിക്കടലിലാണ് ഈ ദ്വീപ സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus) (ഇംഗ്ലീഷ്:Brown Noddy / Noddy Tern) പക്ഷി ആണ്. കടപ്ലാവ് (Artocarpus Incise)(ഇംഗ്ലിഷ്:bread fruit) ആണു ഔദ്യോഗിക മരം. പക്കിക്കടിയൻ(നൂൽവാലൻ ചിത്രശലഭമത്സ്യം) Chaetodon auriga ആണ് ഔദ്യോഗിക മത്സ്യം. ഇത്രയുമാണ് ലക്ഷദ്വീപിന്റെ ആകെത്തുക.മീൻ പിടിത്തവും കൃഷിയുമായി ജീവിക്കുന്ന സമാധാനപ്രിയരായ 0% ക്രൈം കേസുള്ള ഒരു പ്രദേശം. ജയിലുകൾ പോലും ഒഴിഞ്ഞു കിടക്കുന്ന ഇവിടം പോലീസ് സ്റ്റേഷനുകൾ തന്നെ എന്തിനെന്ന ചോദ്യമുന്നയിക്കാൻ പാകത്തിലുള്ള മാതൃകാ പ്രദേശമായ ഇവിടെ ഗുണ്ടാ ആക്ട് പോലോത്ത നിയമങ്ങൾ എന്തിന് നടപ്പിലാക്കി?കേന്ദ്ര ഭരണ പ്രദേശമായതു കൊണ്ടു തന്നെ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അഡ്മിനിസ്ട്രേറ്ററാണ്.
ദ്വീപിലെ ആദ്യത്തെ അഡ്മിനിസ്ട്രേറ്റായ ദിനേശ് ശർമ്മയുടെ മരണത്തെത്തുടർന്നാണ് ഡിസംബർ 5 ന് പ്രഫുൽ കേഡ പട്ടേൽ ദ്വീപിലെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്നത്. അവിടെയുള്ള കോവിഡ് മാനദണ്ഡങ്ങളുൾപ്പെടെ ആ നാടിന്റെ അന്തസത്ത തന്നെ കളഞ്ഞു കുളിക്കുന്ന വിദത്തിലാണ് അദ്ദേഹത്തിന്റെ ഒരോ നടപടികളും.അവയൊന്ന് വിശദീകരിക്കാം. കോവിഡ് തുടങ്ങിയതു മുതൽ കേഡയുടെ നിയമനം വരെ ദ്വീപിലുണ്ടായിരുന്നത് ഒരാഴ്ച ക്വാറന്റൈൻ വാസത്തിനു ശേഷമുള്ള യാത്രയായിരുന്നു എന്നാൽ ഇദ്ദേഹമത് കോവിഡ് പരിശോധനയിൽ റിസൽട്ട് നെഗറ്റീവ് ആണെങ്കിൽ 48 മണിക്കൂറിന് ശേഷം ദ്വീപിലേക്ക് പോകാമെന്നാക്കി.ഒറ്റ നോട്ടത്തിലീ നയം യാത്രക്കാർക്ക് വഴി സുഖമമാക്കുകയല്ലേ ചെയ്തൊള്ളൂവെന്ന് തോന്നുമെങ്കിലും പരിണിത ഫലം എന്തെന്നു വെച്ചാൽ അതു വരെ ഒരൊറ്റ കോവിഡ് കേസ് പോലും ഇല്ലാതിരുന്നിടത്ത് ഇന്ന് 6611-ഓളം കോവിഡ് കേസുകളും 24-ഓളം മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇവിടത്തെ ആശുപത്രി സൌകര്യങ്ങൾ വളരെ പരിമിതമാണ്.വെറും രണ്ട് ഹോസ്പിറ്റലും അതിൽ തന്നെ ഒന്നിൽ 50 ബെഡും മറ്റേതിൽ 20 ബെഡുമാണുള്ളത്. എങ്ങനെ അവരീ പ്രതിസന്ധിയെ മറികടക്കുമെന്ന് ഒരു നിശ്ചയവുമില്ല.ഇതിനും പുറമെ ഒരു ഗതാഗത തടസ്സവും ഇല്ലാത്ത ദ്വീപിലെ റോഡുകൾ 7മീറ്ററോളം വീതി കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് കേഡ.
ഇതിന്റെ ഭാഗമായി ഒരുപാട് വീടുകൾ പൊളിക്കേണ്ടി വരും.മാത്രമല്ല ഈ വീടുകളൊക്കെയും ആ വീട്ടുകാർ തന്നെയാണ് പൊളിക്കേണ്ടതും.പറഞ്ഞ സമയത്തിനുള്ളിൽ പൊളിച്ചില്ലെങ്കിൽ 2ലക്ഷം രൂപ പിഴയും.ഇതൊന്നും പോരാഞ്ഞ് ഗോവധ നിരോധനം,സ്കൂൾ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കുക,ഗുണ്ടാ ആക്ട്,സമ്പൂർണ്ണ മദ്യ നിരോധനമുള്ള ഇവിടെ ബാറുകൾ തുറക്കുക,മുന്നറിയിപ്പു കൂടാതെ മുക്കുവരുടെ വലയും മറ്റും വെച്ചിരുന്ന ഷെഡുകൾ തകർക്കുക എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളാണ് പുറം ലോകമറിയാതെ കടലിൽ തന്നെ മുങ്ങിത്താഴുന്നത്.
പ്രഫുൽ കേഡക്ക് ഹായ് എന്ന മെസ്സേജയച്ചതിന്റെ പേരിൽ മൂന്നു കുട്ടികളടക്കം നാലുപേരെ അറസ്റ്റ് ചെയ്തെന്ന വാർത്ത ഇന്നാണ് കണ്ടത്.ഇതിൽ നിന്നും മനസ്സിലാക്കാം അവിടെ നടക്കുന്ന വിഷയങ്ങളുടെ ഗൌരവം.ഈ ദ്വീപ് പഴയ പോലെ ശാന്തസുന്ദരമായി കാണാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കാം.

✍️Afsal klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI