എന്താണ് സ്ഫിംക്സ് ? എന്തുകൊണ്ടാണ് ഈജിപ്ത് ഇവിടത്തെ ഗവേഷണം തടഞ്ഞത്? നിഗൂഢതകളിലേക്ക്...

What is the Sphinx? why is the research in Egypt blocked?


എന്താണ് സ്ഫിംക്സ് ? എന്തുകൊണ്ടാണ് ഈജിപ്ത് ഇവിടത്തെ ഗവേഷണം തടഞ്ഞത്? നിഗൂഢതകളിലേക്ക്... 

ഈജിപ്തിലെ പിരമിഡുകൾ പോലെ നമ്മളൊക്കെ കേട്ടു മറന്നൊരു വാക്കായിരിക്കും സ്ഫിൻസ്.

സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള ഈ ശില്പം ഒരു തവണയെങ്കിലും ചിത്രത്തിലോ മറ്റോ കണ്ടവരുമായിരിക്കും നമ്മൾ.

സ്ഫിൻസ് എന്നത് ക്ഷേത്രപ്രവേശന കവാടം സംരക്ഷിക്കുന്ന ദൈവമായിട്ടാണ് കരുതപ്പെടുന്നത്.ഈ വിശ്വാസം ഈജിപ്തിൽ മാത്രമായിുന്നില്ല ഇന്ത്യയുൾപ്പെടെ,ബർമ,തായ്ലൻഡ്,ഗ്രീസ്,യൂറോപ്പ് തുടങ്ങി മെസെപ്പൊട്ടോമിയൻ സംസ്കാരങ്ങളിൽ വരെ ഇവയെ പരാമർശിച്ചു കണ്ടിട്ടുണ്ട്.

ഈജിപ്തിലെ വലിയ ഗിസ(Giza) പിരമിഡിന്റെ വലതുഭാഗത്തായും നൈൽ നദിയുടെ പടിഞ്ഞാറേ ഭാഗത്തായും സ്ഥിതി ചെയ്യുന്ന ഈ പ്രതിമ ഒറ്റക്കൽ ചുണ്ണാമ്പു പാറയിലാണ് പണിതിട്ടുള്ളത്.ഏകദേശം ആറായിരം വർഷത്തെ പഴക്കമുണ്ടിതിന്.

പക്ഷേ ഇതാരാണ് നിർമ്മിച്ചതെന്നോ എന്തിന് വേണ്ടി നിർമ്മിച്ചുവെന്നോ ഇതു വരെ ഗവേഷകർ കണ്ടെത്തിയിട്ടില്ല. ഈ ശിലയുടെ താഴെയൊരു രഹസ്യ വാതിലുള്ളതായി പുരാതനമായ ചില സ്വർണ്ണത്തകിടുകളിലും മേത്തേപ്രോട്ടോൾസ് പോലോത്ത ചരിത്രകാരന്മാരുടെ കയ്യെഴുത്ത് പകർപ്പിലും പരാമർശിച്ചിട്ടുണ്ട്.1987-ൽ ടോക്കിയോയിലെ വസാഡാ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഇതിന് താഴെ ഇലക്ട്രോ മാഗ്നെറ്റിക് സൌണ്ടിങ് സിസ്റ്റം വെച്ച് റിസർച്ച് നടത്തുകയും അതിന് താഴെ ചെറിയ ഗുഹ പോലുള്ള രണ്ട് ചേംബറുകളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

അതിനു ശേഷം 1991-ൽ സുപ്രീം കോർട്ട് ഓഫ് ആന്റിക്സിന്റെ ഡയറക്ടർ ആയിരുന്ന സാഹി നവാസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ രണ്ടു ഗുഗകളും ആ പ്രതിമയുടെ ഇടതുകാലിനടിയിലൂടൊരു ദ്വാരവും കണ്ടെത്തിയിരുന്നു.

അന്നവരവിടെ കുഴിച്ച് ഗവേഷണം നടത്താൻ തുനിഞ്ഞെങ്കിലും അത് ആ പ്രതിമയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും അങ്ങനെ സംഭവിച്ചാലത് വലിയൊരു നഷ്ടമായിരിക്കുമെന്നുമുള്ള കാരണമുന്നയിച്ച് ഈജിപ്ഷ്യൻ സർക്കാർ തന്നെ ആ ഗവേഷണം നിർത്തി വെക്കാൻ ഉത്തരവിടുകയും ചെയ്തു.

എന്നാൽ 1996-ൽ ഗ്രഹാം ഹാൻകോക്കും റോബർട്ട് ബോവലും ചേർന്നെഴുതിയ " ദ മെസ്സേജ് ഓഫ് സ്ഫിൻസ് (The message of Sphinx) എന്ന പുസ്തകത്തിൽ അമേരിക്കൻ ഗവേഷകരും ഈജിപ്ത് സർക്കാരും ചേർന്നാണ് ഇതിലുള്ള ഗവേഷണം നിർത്തി വെപ്പിച്ചതെന്ന് പറയപ്പെടുന്നു.അതിന് പുറമെ അമേരിക്കൻ ഗവേഷകർ ഈജിപ്ഷ്യൻ സർക്കാരിന്റെ പ്രത്യേക ലൈസൻസ് വാങ്ങി അവിടെ ജനങ്ങളറിയാതെ ഗവേഷണം നടത്തുന്നുണ്ടെന്നും ഈ ബുക്കിൽ പറയുന്നു.


ഈ പ്രതിമയിൽ കണ്ടെത്തിയ തുരങ്കം ചെന്നെത്തുന്നത് ഹാൾ ഓഫ് റെക്കോർഡ്സിലേക്കാണെന്നാണ് പറയപ്പെടുന്നത്.ഹാൾ ഓഫ് റെക്കോർഡ്സെന്നാൽ പിരമിഡുകളെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും ആരാണ് പിരമിഡുകൾ നിർമിച്ചതെന്നും അന്യഗ്രഹ ജീവികളെപ്പറ്റിയുള്ളതുമായ പല രേഖകളുമടങ്ങുന്ന ഒരു വലിയ ലൈബ്രറിയാണ് ഹാൾ ഓഫ് റെക്കോർഡ്സ്.അതിനുള്ളിലേക്കുള്ള പ്രവേശനം ഈജിപ്ത് സർക്കാർ തടഞ്ഞതിനാൽ നമുക്കതിന്റെയുള്ളലെന്താണെന്നറിയാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.                          

✍️Afsal klari 

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI