ദി ബ്രെയിൻ ഗെയിം Book Review | The Brain Game Book Review


The Brain Game Book Review Malayalam by Ajmal 

ദി ബ്രെയിൻ ഗെയിം

                                സാങ്കേതിക വിദ്യ ആധുനിക ലോകത്തെ യുവ തലമുറയെ വേട്ടയാടുന്ന കാലത്ത്  സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വ്യക്തി വിവരങ്ങൾ ചോർത്തി  കൊലപാതക പരമ്പര എങ്ങനെ സൃഷ്ടിക്കുന്നു എന്നാണ് യുവ എഴുത്തുകാരിയായ 'മായ കിരൺ' ഈ ഒരു ക്രൈം ത്രില്ലർ നോവലിലൂടെ ചെയ്യുന്നത്. അഡ്വ : അനന്തനുണ്ണി എന്ന ക്രൈം ലോയറുടെ മരണത്തിലൂടെയാണ് ഈ കൊലപാതക പരമ്പര തുടക്കം കുറിക്കുന്നത്.

                             കൊലപാതകം നടന്ന സ്ഥലത്തെ അസ്വാഭാവികതയും തനാറ്റോഫോബിയ (മരണ ഭയം ) എന്ന അസുഖവും ആത്മഹത്യ എന്ന്  എഴുതി തള്ളാനിരുന്ന മരണത്തിന്റെ ഗതി മറ്റൊരു ദിശയിലേക്ക് കൊണ്ടു പോകുന്നു. കൊലപാതകത്തിന്റെ നിമിഷങ്ങൾക്ക് മുന്നേ കൊല്ലപ്പെടുന്ന ആൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള post Face bookil പോസ്റ്റ്‌ ചെയ്യുന്നത്. പോസ്റ്റ്‌ ചെയ്ത പ്രൊഫൈലിൽ അടുത്ത ഇരയുടെ പേരും കൊല്ലപ്പെടുന്ന തീയതിയും മുൻകൂട്ടി വെളിപ്പെടുത്തി കൊലയാളി പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നു.

                             വർഷങ്ങൾക്ക് മുമ്പ് നടന്ന, ആത്മഹത്യ എന്ന് പോലീസ് റെക്കോർഡുകൾ എഴുതി തള്ളിയ കൊലപാതകത്തിന് ദൃക്സാക്ഷിയായ ആളുകളെയാണ് കൊലയാളി ഓരോന്നായി വേട്ടയാടുന്നത്. 

                            മായ കിരൺ എഴുതിയ ദി ബ്രെയിൻ ഗെയിം എന്ന നോവൽ അക്ഷരാർത്ഥത്തിൽ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയൽ കില്ലിംഗ് സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ ഓരോ അധ്യായത്തിലും അടുത്തതിലേക്കുള്ള ഒരു മുനയുണ്ട്. അതിലൂടെയാണ് ഓരോ പടവും കടന്നു അന്വേഷകനും വായനക്കാരനും സഞ്ചരിക്കേണ്ടത്. തുടങ്ങിയാൽ വായിച്ചവസാനിപ്പിക്കാതെ സ്വസ്ഥത തരാത്തൊരു നിഗൂഢമായൊരു വായനാനുഭവമാണ് ദി ബ്രെയിൻ ഗെയിം വായനക്കാരന് വാഗ്ദാനം ചെയ്യുന്നത്. 

✍️Ajmal Aj (Guest Post)


2 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI