![]() |
| Have you ever heard of an elephant being hanged? |
ആനയെ തൂക്കിലേറ്റാൻ വിധിച്ചു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ.
എന്നാൽ 1916ൽ അമേരിക്കൻ ജനത അതിന് സാക്ഷിയായതാണ്.
സംഭവം നടക്കുന്നത് തൊണ്ണൂറുകളിലാണ്.സ്പാർക്ക് സർക്കസെന്ന സർക്കസ് കമ്പനിയിലെ മേരി എന്ന ആനയാണ് കഥാപാത്രം.വളരെയധികം അഭ്യാസപ്രകടനം നടത്തിയിരുന്ന ആനയായിരുന്നു മേരി.അതു കൊണ്ട് തന്നെ മേരിയുടെ അഭ്യാസങ്ങൾ കാണുന്നതിന് വേണ്ടി മാത്രം തന്നെ ആളുകൾ വന്നിരുന്നു.
എന്നാൽ ഒരു ദിവസം മേരിയുടെ ഒന്നാം പാപ്പാൻ ലീവിലായപ്പോൾ രണ്ടാം പാപ്പാനായ റെഡ് എൽഡ്രിച്ചെന്ന യുവാവിനായിരുന്നു ആനയെ കളിപ്പിക്കാനുള്ള ചുമതല.എന്നാൽ ആനയെക്കുറിച്ച് യാതൊന്നും അറിയാത്ത എൽഡ്രിച്ച് ആനയുടെ പുറത്തിരുന്ന് അതിനെ തോട്ടി കൊണ്ട് കുത്തി നോവിച്ചാണ് പ്രോഗ്രാം നടത്തിയിരുന്നത്.
എന്നാൽ ഇന്നുവരെ അത്തരത്തിലുള്ളൊരനുഭവം പരിചയമില്ലാത്ത മേരിയുടെ സ്വഭാവം മാറുകയും എൽഡ്രിച്ചിനെ കുടഞ്ഞ് താഴെയിട്ട് തന്റെ മുഖമമർത്തി കൊല്ലുകയും ചെയ്തു.ഇതു കണ്ട കാണികൾ പേടിച്ച് പരക്കം പാഞ്ഞു.
എല്ലാവരും കൊലയാളി ആനയെ കൊല്ലണമെന്ന നിലപാടായിരുന്നു.എന്നാൽ മേരിയുടെ അതു വരെയുള്ള ജീവിതത്തിൽ ആദ്യത്തെ സംസംഭവമായിരുന്നു അത്.എന്നാൽ അതൊന്നും ആരും ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല.അതിനെ കൊല്ലണമെന്ന് മുറവിളി കൂട്ടുകയും ചെയ്തു.തോക്കു കൊണ്ട് വെടി വെച്ചും ഷോക്കടിപ്പിച്ചുമൊക്കെ കൊല്ലാമെന്ന നിർദ്ദേശം വന്നെങ്കിലും അതെല്ലാം തള്ളിക്കളയുകയായിരുന്നു.പിന്നെ വന്നൊരു നിർദ്ദേശം വിഷം കൊടുത്തു കൊല്ലാമെന്നായിരുന്നു എന്നാൽ ആനകൾക്ക് അവരുടെ ഘ്രാണശക്തി ഉപയോഗിച്ച് വിഷമുള്ളവ തിരിച്ചറിയാമെന്നതിനാൽ അതും നടന്നില്ല.
അവസാനമാണ് വിചിത്രമായ ഈ അഭിപ്രായം പറയുന്നത്.അങ്ങനെ 1916 സെപ്തംബർ 13 ന് വൈകുന്നേരം അമേരിക്കയിലെ യുണീക്കോയ് നഗരത്തിൽ വെച്ച് 2500-ഓളം പേരെ സാക്ഷിയാക്കി കൂറ്റൻ ക്രൈനുകളും വടവുമൊക്കെ ഉപയോഗിച്ച് ആ ആനയെ തൂക്കിലേറ്റി.
എല്ലാവരും ആർത്തട്ടഹസിച്ച് ആ വധശിക്ഷ സംതൃപ്തിയോടെ നോക്കി നിന്നപ്പോഴും അത്രയും കാലം അതേ മനുഷ്യരെ സന്തോഷിപ്പിച്ച തന്നെ ഉപദ്രവിച്ചിട്ടല്ലാതെ ആരെയും ഉപദ്രവിച്ചിട്ടില്ലായിരുന്ന മേരിക്ക് വേണ്ടി കണ്ണീർ പൊഴിക്കാൻ കുറച്ചു പേരെ ഉണ്ടായിരുന്നൊള്ളൂ.
✍️Afsal Klari


0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI