ആമസോണിനെക്കാൾ വലിയ വനമായിരുന്നു സഹാറയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?!!

ആമസോണിനെക്കാൾ വലിയ വനമായിരുന്നു സഹാറയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?!!

സഹാറയെന്ന പേര് കേൾക്കാത്തവരായി വായനക്കാരാരും ഉണ്ടാകാനിടയില്ല. സഹാറയെന്ന വാക്കിനർത്ഥം മരുഭൂമിയെന്നാണ്. ആഫ്രിക്കയിലെ പതിനൊന്നു രാജ്യങ്ങളിലായി  പടർന്നു കിടക്കുകയാണ്.

 സഹാറ മരുഭൂമിയെന്ന് നാം കേട്ടു കേട്ട് നമ്മുടെ മനസ്സിലൊരു രൂപം വരച്ചു വെച്ചിട്ടുണ്ടായിരിക്കും നീണ്ടു പരന്ന് കിടക്കുന്ന മണലാരണ്യവും മണൽ തിട്ടകളും വെറും മരീചികയും. എന്നാലിതിനപ്പുറം സഹാറക്കൊരു കഥ പറയാനുണ്ട്.നാമറിയാത്ത മറ്റൊരു മുഖമുണ്ട് സഹാറക്ക്.

വലിപ്പത്തിൽ ലോകത്തിലെ ഏഴാമത്തെ രാജ്യമായ നമ്മുടെ ഇന്ത്യയുടെ രണ്ടിരട്ടി വലിപ്പമുണ്ട് സഹാറക്ക്. വെറും 25% മാത്രമേ മണൽക്കാടുകളൊള്ളൂ. അഥവാ നാലിലൊന്ന് മാത്രം. 

ബാക്കിയെല്ലായിടവും    പുല്ലും കാടും മനുഷ്യരും മറ്റുമൊക്കെയുള്ള സ്ഥലം തന്നെയാണ്.38c° - 48c° ചൂടുള്ള പ്രതലമാണവിടെയെങ്കിലും പല വിധ മൃഗങ്ങളും ജന്തു ജീവജാലങ്ങളും അവിടെയുണ്ട്.

 മറ്റൊരു തരത്തിൽ പറഞ്ഞാൽ ചില നിത്യ ഹരിത വനത്തിലുള്ളതിനെക്കാൾ. വെള്ളം കണികാണാൻ കിട്ടാത്തിടമൊന്നുമല്ല സഹാറ. 21 വലിയ തടതടാകങ്ങളാണവിടെയുള്ളത്. അതിനു ചുറ്റിലുമായി ധാരാളം ജന്തു ജീവജാലങ്ങൾ തിങ്ങിപ്പാർക്കുന്നുമുണ്ട്. അഞ്ച് ലക്ഷത്തോളം മനുഷ്യരാണവിടെ താമസിക്കുന്നത്. 

                സഹാറയുടെ ഉപരിതലം മുഴുവൻ ചുട്ടുപഴുത്ത് കിടക്കുകയാണേലും പല മലയുടെ മുകൾ ഭാഗവും മഞ്ഞുമൂടി കിടക്കുകയാവും. സഹാറയുടെ ഓരോ ഭാഗത്ത് ഓരോ കാലാവസ്ഥയാണ്. അവിടെ ഓന്ത്, പല്ലി, തേള്, പാമ്പ് എന്നിവയെല്ലാം കൊടിയ വിഷമുളളവയാണ്. പോരാത്തതിന് കുറുക്കൻ, ചെന്നായ, ഒട്ടകം പോലുള്ള വന്യജീവികളും മരുക്കാട്ടിലുണ്ട്. 

ഒരു കാലത്ത് ആമസോണിനെക്കാൾ വലിയ വനമായിരുന്നു സഹാറയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചേ പറ്റൂ... പക്ഷേ മനുഷ്യന്റെ പരിണാമത്തിനും മുമ്പായിരുന്നെന്ന് മാത്രം. 

അവിടെ നിന്ന് ഒരുപാട് ദിനോസർ യുഗത്തിലെ ഫോസിലുകളും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ചില പ്രകൃതി പ്രതിഭാസങ്ങൾ മൂലം മരുഭൂമിയായതാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സഹാറ പത്തുമടങ്ങുകൂടി വലുതാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

✍️Afsal klari



2 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI