കൊറോണറി ആർട്ടറി രോഗം | മുൻകരുതലും, പരിഹാരങ്ങളും | Coronary artery disease, Prevention and Remedies

കൊറോണറി ആർട്ടറി രോഗം | മുൻകരുതലും, പരിഹാരങ്ങളും | Coronary artery disease, Prevention and Remedies

കൊറോണറി ആർട്ടറി രോഗം 

കൊറോണറി ആർട്ടറി രോഗം  അഥവാ CAD എന്നറിയപ്പെടുന്ന ഈ രോഗം ഇന്ന് നമുക്കിടയിൽ  ഏറ്റവും സാധാരണയായ ഒരു ഹൃദ്രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ കൊഴുപ്പ് (plack) വന്നടയുമ്പോൾ ഇത് വികസിക്കുന്നു. ധമനിയിലെ കൊളസ്‌ട്രോളിന്റെയും മറ്റ് പദാർത്ഥങ്ങളുടെയും നിക്ഷേപം കൊണ്ടാണ് പ്ലാക്ക് രൂപപ്പെടുന്നത്. 

അതോടെ രക്തത്തിന് ഒഴുകാൻ കഴിയാത്ത വിധം ധമനികൾ  ഇടുങ്ങിയതാകുന്നു. തൽഫലമായി, രക്ത വിതരണം കുറയുകയും ഹൃദയത്തിന് ലഭിക്കുന്ന ഓക്സിജനും പോഷകങ്ങളും കുറയുന്നു. കാലക്രമേണ, ഹൃദയപേശികൾ ദുർബലമാവുന്നതോടെ അത് ഹൃദയസ്തംഭനത്തിലേക്കും അമിത ഹൃദയമിടിപ്പിലേക്കും നയിക്കുന്നു. ഇത് അമിതമാകുന്നതോടെ രക്തയോട്ടം തടസ്സപ്പെടുകയും രക്തം കെട്ടി നിന്ന്  ധമനികൾ വികസിച്ച് പൊട്ടുന്നതിലേക്കും കാര്യങ്ങൾ എത്തുന്നു. 

കാരണങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം , ഉയർന്ന കൊളസ്ട്രോൾ , പുകവലി എന്നിവ ഹൃദ്രോഗത്തിനുള്ള പ്രധാന ഘടകങ്ങളാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പകുതിയോളം ആളുകളിൽ (47%) നടത്തിയ സെമിനാറിൽ ഈ മൂന്ന് കാരണങ്ങളിലേതെങ്കിലുമൊന്നുണ്ട്. അമിതഭാരം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണം, ജീവിതശൈലികളിൽ വന്ന മാറ്റവും ഭക്ഷണക്രമീകരണവുമൊക്കെ മറ്റുചില കാരണങ്ങളാണ്. 

ലക്ഷണങ്ങൾ

 CAD യുടെ ആദ്യ ലക്ഷണം ഹൃദയാഘാതമാണ്. അതല്ലെങ്കിൽ ആൻജീന,നെഞ്ചുവേദനയും അസ്വസ്ഥതയും, ഇവയൊക്കെ CAD യുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളാണ്. ധമനികൾക്കുള്ളിൽ വളരെയധികം കൊഴുപ്പടിഞ്ഞുകൂടുകയും അവ ഇടുങ്ങിയതാക്കുകയും ചെയ്യുമ്പോഴാണ് ആൻജീന സംഭവിക്കുന്നത്. ഇടുങ്ങിയ ധമനികൾ നെഞ്ചുവേദനയ്ക്കും കാരണമാകുന്നു, ഹൃദയപേശികളിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടയപ്പെടുന്നതിനാലാണിത് സംഭവിക്കുന്നത്. ഇതിനു പുറമെ ബലഹീനത, തലകറക്കം, ഓക്കാനം (വയറിനകത്ത് അസ്വസ്ഥത തോന്നുക) അകാരണമായി വിയർക്കുക, കൈകളിലോ തോളിലോ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക, ശ്വാസം മുട്ടലുണ്ടാവുക എന്നിവയാണ് മറ്റുള്ളവ. 

പരിഹാരങ്ങൾ

CAD വന്നാൽ അതിന് കാര്യമായ ചികിത്സാ രീതി അതിന്റെ നിലവിലെ അവസ്ഥയെ അപേക്ഷിച്ചിരിക്കും. ഗുരുതരമാണെങ്കിൽ അതി ജീവിക്കുക പ്രയാസം തന്നെയാണ്. എന്നാൽ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം ,ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ, പൊണ്ണത്തടി കുറക്കുക ,പുകവലി മദ്യപാനം പോലോത്ത ലഹരികൾ ഉപേക്ഷിക്കുക, ബിപി കൂട്ടുന്ന പ്രവൃത്തികളിൽ നിന്നും വിട്ട് നിൽക്കുക, അമിതമായ ദേഷ്യം ഒഴിവാക്കുക എന്നിവയൊക്കെയാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ.

Afsal Klari
(Managing Editor of KAALIKKUPPI)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI