I LOVE YOU MOM...

I love you mom....


 ഇന്റർവ്യൂക്കിടെ പ്രശസ്തനായ ആ സൈക്കോളജിസ്റ്റിനോട് ഞാനൊരു ചോദ്യം ചോദിച്ചു.സാറിന്റെ ഇത്രയും കാലത്തെ എക്സ്പീരിയൻസിനിടെ സാറിനെത്തന്നെ മോട്ടീവ് ചെയ്ത വല്ല  അനുഭവവും ഉണ്ടായിട്ടുണ്ടോ?

 കണ്ണടക്കുള്ളിലെ അയാളുടെ കുഞ്ഞിക്കണ്ണുകൾ വിടർന്നു. ഉണ്ട്. ഒരിക്കലും മറക്കാനാവാത്ത ഒരമ്മയും മകനും. തിരക്കില്ലാത്തൊരു ശനിയാഴ്ച യാണവർ എന്റടുത്തേക്ക് വന്നത്. അവരുടെ മകനെയൊന്ന് ഉപദേശിച്ച് വിടാനാണ്.

അവനേതോ പ്രേമത്തിൽ പെട്ടു എന്നൊക്കെ യാണവന്റെ അമ്മ എന്നോട് പറഞ്ഞത്. അമ്മയെ  മാത്രം അകത്തേക്കു വിളിച്ചു.ഞാനും അവനും അഭിമുഖമായി ഇരുന്നു. അവന്റെ റൊമാൻസിന്റെ ആദ്യം തൊട്ട് പറയാൻ പറഞ്ഞു.അവൻ പറഞ്ഞു തുടങ്ങി. 

എനിക്കെന്റെ അമ്മ മാത്രേ ഒള്ളൂ അപ്പൻ മുമ്പെ മരിച്ചു.  ആ കുട്ടിയെ ഞാനാദ്യമായി കാണുന്നത് പത്താം ക്ലാസിൽ വെച്ചാണ്. എന്നാൽ അതിനു മുമ്പുള്ള ക്ലാസുകളിലെല്ലാം അവൾ എന്റെ കൂടെ തന്നെയുണ്ടായിരുന്നത്രേ. ഒരിക്കൽ ഉച്ചക്ക് ചോറും തിന്ന് ഗ്രൌണ്ടിലൂടെ വെറുതേ തെക്കുവടക്ക് നടക്കുവായിരുന്നു. നല്ലൊരു മഴക്കുള്ള സാധ്യതയുണ്ട്.

 പതിയെ  ഞാൻ ക്ലാസ്സിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴേക്ക് മഴ ചാറാനാരംഭിച്ചു. കുട്ടികളെല്ലാം പരക്കം പാഞ്ഞു. പിന്നെ ഞാനായിട്ടവിടെ വെറുതെ നിന്നിട്ടെന്തിനാ. ഞാനും ഓടി.

 എന്നാൽ ആരോ ഇടിച്ചു തെറിപ്പിച്ച പോലെ ഞാൻ കറങ്ങി തറയിൽ വീണു. ഒരു വിധം ആരും കാണാതെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോഴാണ് മനസ്സിലായത് ഇടിച്ചു തെറിപ്പിച്ച പോലെയല്ല ഇടിച്ചു തെറിപ്പിച്ചത് തന്നെയാണെന്ന്.എന്റെയൊരു കൂട്ടുകാരനുണ്ടായിരുന്നു അർഷദ്. അവൻ സംഭവം കണ്ടിരുന്നു. ഒരു പെണ്ണാണ് ഇടിച്ചു തെറിപ്പിച്ചതെന്ന്.ഞാനന്ന് വലിയ സ്ത്രീ വിരോധിയായിരുന്നു.അതു കൊണ്ട് അപ്പോൾ തന്നെ അവളെ തിരഞ്ഞിറങ്ങി. പക്ഷേ അവളെ കണ്ടപ്പോൾ എനിക്കൊന്നും പറയാൻ തോന്നുന്നില്ല. സംഗതി സ്ത്രീ വിരോധിയായ ഞാനിങ്ങനെ ഒരു പെണ്ണിന് സംസാരിക്കും. പക്ഷേ എന്നെ ഇടിച്ചു തെറിപ്പിച്ചവളാണവൾ. അതോർത്ത് ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു.

 നല്ല വേദനണ്ട് ഒന്നു നേരെ നോക്കി നടന്നാലെന്താ. അവളൊന്നും മിണ്ടിയില്ല. അപ്പോ തന്നേ ബെല്ലടിച്ചു. ഞാനും ക്ലാസിൽ കേറി ഇരുന്നു. അപ്പോഴുണ്ട് അവളും എന്റെ ക്ലാസിലേക്ക് കേറി വരുന്നു. അപ്പോൾ മാത്രമാണ് എനിക്ക് മനസ്സിലായത്. ഇത്രയും കാലം ഞങ്ങളൊരേ ക്ലാസിലാണ് പഠിച്ചിരുന്നതെന്ന്. അവളെന്നെ ഇടക്കൊന്ന് തിരിഞ്ഞ് നോക്കി. പാവം അറിയാതെ പറ്റിയതാവുന്ന് ഞാനുമങ്ങ് കരുതി. 

പിന്നീട് അവളെ കാണുമ്പോൾ എന്റെ ഹൃദയമിടിപ്പ് വർധിക്കും.അവളുടെ ഒരു നോട്ടം പോലും താങ്ങാനുള്ള കരുത്തെനിക്കില്ലായിരുന്നു. 

 അങ്ങനെ സാധാരണ എല്ലാ കാമുകന്മാരെയും പോലെ ഞാനും ഒരു പ്രേമലേഖനമെഴുതി.എന്റെ ആദ്യ പ്രേമലേഖനം.അമ്മ അത് കയ്യോടെ പിടി കൂടുകയും ചെയ്തു. സത്യം പറഞ്ഞാൽ പേടിയും ചമ്മലും  ദേഷ്യവും എല്ലാം കൂടി ഒപ്പം വന്നു. എന്നാൽ അമ്മ വായിച്ച് ചിരിക്കുന്നു. ഞാനാണെങ്കിലിപ്പോ ഭൂമി പിളർന്നു താഴ്ന്നു പാതാളത്തിലോട്ട്  പോയെങ്കിലെന്ന് ആശിച്ചിരിക്കുവാർന്നു. 

അതെന്റെ കയ്യിൽ തന്നിട്ട് എന്നോട് വായിക്കാൻ പറഞ്ഞു . ആകെ ചമ്മി പണ്ടാരമടങ്ങി ഞാനാദ്യം വായിക്കാൻ വിസമ്മതിച്ചെങ്കിലും പതിയെ വായിക്കാൻ തുടങ്ങി. പ്രിയേ എന്ന് പറഞ്ഞു അവളെ വിളിക്കുന്നിടത്ത് അമ്മേയെന്ന് വായിക്കാൻ പറഞ്ഞു. അമ്മേ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. ഒത്തിരിയൊത്തിരി. അമ്മയെ എനിക്ക് കാണാതിരിക്കാനാവില്ല. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നു.എനിക്ക് നിങ്ങളെ കാണാതിരിക്കാൻ പറ്റില്ല. 

 I love you. 

ഉടൻ അമ്മ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു. I love you too.എന്ന് പറഞ്ഞ് അമ്മയെന്ന കെട്ടിപ്പിടിച്ചു.ഒന്നും മിണ്ടാതെ വിട്ടു. റന്നെയൊന്ന് ചീത്ത പറഞ്ഞിരുന്നെങ്കിലോ അടിച്ചിരുന്നെങ്കിലോ എനിക്കിത്ര സങ്കടം വരില്ലായിരുന്നു. 

അവനിത്രയും പറഞ്ഞു നിർത്തിയപ്പോൾ സത്യം പറഞ്ഞാൽ എനിക്കിവിടെ സ്ഥാനമില്ലായിരുന്നു. ഇനിയിവനൻക്ക് ഞാനെന്തെങ്കിലും പറഞ്ഞു കൊടുക്കേണ്ട  ആവശ്യമുള്ളതായി എനിക്ക് തോന്നിയില്ല.ഇനിയെന്തിന് ഇവര് എന്റെ അടുത്തേക്ക് വന്നു എന്നു പോലും ഞാനാലേചിച്ചു. ഞാൻ തൽക്കാലം കുറച്ചുപദേശം കൊടുത്ത് അവനെ പറഞ്ഞു വിട്ടു. 

എന്റെ മനസ്സ് എവിടെയോ കിടന്ന് ഉഴറുകയായിരുന്നു. അന്ന് ഡ്യൂട്ടി കഴിഞ്ഞയുടനെ ഞാൻ നേരെ പോയത്  എന്റമ്മയുടെ അടുത്തേക്കായിരുന്നു. ശ്മശാനഭൂമിയിൽ ഒരൊഴിഞ്ഞ മൂലയിൽ കിടന്നുറങ്ങുന്ന എന്റമ്മയോട് ഞാൻ പറഞ്ഞു. I love you അമ്മേ.ഇത്രയും പറഞ്ഞപ്പോഴേക്ക് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു. ചുറ്റും നോക്കിയപ്പോഴാണറിഞ്ഞത്. മറ്റു പലരും കരയുകയായിരുന്നു.

✍️Afsal klari

5 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI