നിങ്ങൾ പാർലെജി കഴിച്ചിട്ടുണ്ടോ ? എങ്കിൽ ഇത് വായിച്ചിരിക്കണം..

 

Have you eaten Parle-G? You must have read this.

പാർലെ-ജി യുടെ ബിസ്ക്കറ്റ് തിന്നാത്തവരായി നമ്മിലാരുമുണ്ടാവാനിടയില്ല എന്നുറപ്പല്ലേ.

ഇനി ഉണ്ടെങ്കിൽ തന്നെ അതൊരിക്കലെങ്കിലും അവർക്ക് കഴിക്കാൻ കിട്ടിയിട്ടും കഴിക്കാത്തവരായിരിക്കും.

അതു കൊണ്ട് തന്നെ ഇന്ന് നമുക്ക് പാർലെ-ജിയെപ്പറ്റി പറയാം.

ലോകത്തൊട്ടാകെ ഒരു സെക്കന്റിൽ അയ്യായിരം പേരെങ്കിലും പാർലെ-ജി യുടെ ബിസ്ക്കറ്റ് കഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അത്ഭുതം തോന്നുന്നതിന്നു പകരം അഭിമാനം തോന്നുന്നത് അതൊരിന്ത്യൻ കമ്പനി യാണെന്ന് പറയുമ്പോഴാണ്. പാർലെ-ജി യുടെ കഥ തുടങ്ങുന്നത്.സ്വാതന്ത്ര സമര കാലഘട്ടത്തിലാണ്.

അന്ന് വിവിധ തരം സമരമുറകളുടെ ഭാഗമായി ഗാന്ധി ജി ബഹിഷ്കരണം നടപ്പിലാക്കുന്നത്. അഥവാ വിദേശ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയും എന്ന സംരംഭവുമായി രംഗത്തെത്തുന്നത്.

അന്ന് ബിസ്ക്കറ്റെന്നു പറഞ്ഞാൽ പാവങ്ങൾക്ക് വിചിത്രമായൊരു വാക്കായിരുന്നു. അത്രത്തോളം രാജകീയതയും മൂല്യവുമേറിയൊരു വസ്തുവായിരുന്ന ബിസ്ക്കറ്റിനെ പാവങ്ങൾക്കിടയിലും എത്തിക്കണമെന്ന മോഹൻ ദയാലെന്ന മനുഷ്യന്റെ നിഷ്കളങ്കമായ തീരുമാനമായിരുന്നു പിൽക്കാലത്ത് പാർലെ-ജി യെന്ന കമ്പനിക്ക് രൂപം കൊടുത്തത്.

ഇന്ന് ലോകത്തിലിവർക്ക് ഏഴോളം രാജ്യങ്ങളിൽ ബ്രാഞ്ചുണ്ട്. ആദ്യ കാലത്ത് ബ്രിട്ടനിൽ നിന്ന് ബിസ്ക്കറ്റ് ഇറക്കുമതി ചെയ്യലായിരുന്നു. അതു കൊണ്ടു തന്നെയായിരുന്നു വില കൂടാനും കാരണം എന്നാൽ 1929-കാലഘട്ടത്തിലൊന്നും ബിസ്ക്കറ്റുണ്ടാക്കാനുള്ള സംവിധാനമില്ലായിരുന്നു.

അത് കൊണ്ട് തന്നെ അന്ന് മിഠായികളാണ് പാർലെ പുറത്തിറക്കിയത്.ഇങ്ങനെ ഇറക്കിയ മിഠായികളാണ് ഈ അടുത്ത കാലത്ത് പോലും കടയിൽ വാങ്ങാൻ കിട്ടിയിരുന്ന മാംഗോ ബൈറ്റെന്ന മിഠായി.

പിന്നൊന്നുള്ളത് ഇന്നും കുട്ടികൾക്കിടയിലെ ഇഷ്ട കഥാപാത്രമായ പോപ്പിൻസാണ്. മുംബൈ യിലെ പാർലെ എന്ന സ്ഥലത്ത് വെച്ചാണിതൊക്കെ നിർമ്മിച്ചതെന്നതു കൊണ്ടാണ് ആ കമ്പനിക്ക് പാർലെ എന്ന പേര് വന്നത്.

കുറച്ചു കാലത്തിന് ശേഷം മറ്റൊരു കമ്പനി പാർലെയെ കുറഞ്ഞ വിലക്ക് വാങ്ങി. ഇത് സാധാരണക്കാർക്കിടയിലേക്കെക്കിയത് പാർലെ ഗ്ലൂക്കോ എന്ന പേരിലായിരുന്നു.അവരിതിൽ ഗ്ലൂക്കോസ് ആഡ് ചെയ്തിരുന്നു.ഇന്നത്തെ പോലെ തന്നെ അന്നും പാർലെ-ജി ക്ക് വിചാരിച്ചതിൽ കൂടുതൽ ആവശ്യക്കാരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.

എത്രത്തോളമെന്ന് വെച്ചാൽ അതിനെ ബ്രിട്ടനിലേക്ക് കയറ്റി അയക്കുക കൂടി ചെയ്തിരുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.എന്നാൽ അന്നത്തെ ബ്രിട്ടീഷ് പട്ടാളത്തിന് വരെ ഈ ബിസ്ക്കറ്റുകളായിരുന്നു അവർ കൊടുത്തിരുന്നത് എന്നതിൽ നിന്ന് ഇതിന്റെ ഗുണമേന്മയും വിലക്കുറവും നമുക്ക് മനസ്സിലാക്കാം.

എന്നാൽ പാർലെ-ജി യെ അനുകരിച്ചു കൊണ്ട് ഗ്ലൂക്കോസ് കലർത്തിയ ബിസ്ക്കറ്റുകൾ മറ്റു പല കമ്പനികളും ഇറക്കാൻ തുടങ്ങിയതോടെ പാർലെ-ജി യെ തിരിച്ചറിയാൻ അവർ തങ്ങളുടെ പരസ്യത്തിൽ ശ്രദ്ധയൂന്നി.

ആദ്യ കാലത്ത് ബട്ടർ പേപ്പറുകളിൽ പൊതിഞ്ഞ് കൊടുത്തിരുന്നതിൽ നിന്ന് ഇന്നു നമുക്കിടയിൽ സുപരിചിതയായ പാർലെ-ജി ഗേൾ എന്ന ചെറിയ കുട്ടിയുടെ ചിത്രമാണ് അവർ അവസാനമായി സ്വീകരിച്ചത്.1960-ൽ ഒരു കലകാരനാണ് ആ ചിത്രമവർക്ക് വരച്ചു കൊടുത്തത്.എന്നാൽ അവരുടെ കവർ ഡിസൈനിംങെല്ലാം ഏൽപ്പിച്ചത് എവറസ്റ്റ് ക്രിയേറ്റീവിനെയാണ്.ഇന്നും ചൌഹാൻ കുടുംബത്തിന്റെ കൈയ്യിലാണ് പാർലെ കമ്പനി.

✍️Afsal klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI